96-ലെ യഥാർത്ഥ ക്ലൈമാക്‌സ് മറ്റൊന്നായിരുന്നു; ലിപ് ലോക്ക് രംഗത്തെക്കുറിച്ച് വിജയ് സേതുപതി!

Divya John
 96-ലെ യഥാർത്ഥ ക്ലൈമാക്‌സ് മറ്റൊന്നായിരുന്നു; ലിപ് ലോക്ക് രംഗത്തെക്കുറിച്ച് വിജയ് സേതുപതി! വിജയ് സേതുപതിയും തൃഷയും ഒന്നിച്ചെത്തിയ ചിത്രം സൂപ്പർ ഹിറ്റായി മാറിയതോടൊപ്പം നഷ്ടപ്രണയത്തിന്റെ, വിരഹത്തിന്റെ കാഴ്ച്ചകൾക്കും കാഴ്ച്ചപ്പാടുകൾക്കും കുറേക്കൂടി നിറങ്ങൾ നൽകുന്നതായിരുന്നു. ക്രിട്ടിക് റേറ്റിംഗിൽപ്പോലും കൈയ്യടി വാങ്ങിയ ചിത്രം ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യുകയാണ്. ക്ലൈമാക്‌സിനോടടുക്കുമ്പോൾ ഒരു വിങ്ങലായി മാത്രം കണ്ടിറങ്ങാൻ കഴിയുന്ന ചിത്രം കൂടിയായിരുന്നു 96. എന്നാൽ ചിത്രത്തിലെ ക്ലൈമാക്‌സിനെക്കുറിച്ച് വിജയ് സേതുപതി നേരത്തെ പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലായി മാറുന്നത്. കാലഘട്ടത്തെ അതിജീവിച്ച ഒട്ടനവധി പ്രണയ ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ നിന്നും പിറന്നിട്ടുണ്ട്.





  ഭാഷ ഭേദങ്ങൾക്കപ്പുറം അവ പ്രേക്ഷകരെ കീഴടക്കിയിട്ടുമുണ്ട്. അടുത്തകാലത്തായി തെന്നിന്ത്യൻ സിനിമ ലോകത്തെ കീഴടക്കിയ പ്രണയ കാവ്യമായിരുന്നു '96'.  ഒരു രാത്രി പുലരുവോളം പരസ്പരം സംസാരിച്ചിട്ടും വീണ്ടും എന്തൊക്കെയോ അവസാനിപ്പിച്ച് ജാനും മറയുകയാണ്. എന്നാൽ ഇതിന് പകരം ലിപ്ലോക്ക് ചെയ്യുന്ന രംഗമായിരുന്നു ആദ്യം ക്ലൈമാക്‌സിൽ ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ ഒരുപാട് ആലോചനകൾക്ക് ശേഷം അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. കാരണം ഒരുപക്ഷേ ഇത് കാണുമ്പോൾ ആളുകൾകൾക്ക് പിന്നീട് അവരുടെ ഗെറ്റുഗെദറിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ഇതുകൊണ്ടാണ് സിനിമയിൽ ആ ഭാഗം മാറ്റി മറ്റൊരു ക്ലൈമാക്‌സ് ഉൾപ്പെടുത്തിയത്. വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്ന റാമും ജാനുവും തമ്മിൽ പിരിയുന്ന രംഗങ്ങളോടെയാണ് ചിത്രം അവസാനിക്കുന്നത്.





    എന്നാൽ ആ ക്ലൈമാക്‌സിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നെന്നാണ് താരം പറയുന്നത്. സ്‌കൂൾ കാലഘട്ടത്തിലെ സൗഹൃദത്തിലും പ്രണയത്തിലും തുടങ്ങി വളരെ മനോഹരമായി നീങ്ങുന്ന ചിത്രം ഇതേ സുഹൃത്തുക്കളുടെ ഗെറ്റുഗെദറിലാണ് പിന്നീട് എത്തിനിൽക്കുന്നത്. സ്‌കൂളിൽവെച്ച് പിരിയേണ്ടിവന്ന റാമും ജാനുവും വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നത് ഈ വേദിയിൽ വെച്ചാണ്. ഒരുഘട്ടത്തിൽ റാമും ജാനുവും കണ്ടുമുട്ടാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പ്രേക്ഷകരാണ്. ഈ കണ്ടുമുട്ടലിൽ തീരുന്നതുമായിരുന്നില്ല ചിത്രം. 




  നഷ്ടപ്രണയത്തെ ഇതിനേക്കാൾ മനോഹരമായി അവതരിപ്പിക്കാൻ സാധിക്കില്ലെന്ന് പ്രേക്ഷകർ പോലും വിധിയെഴുതുകയൈയിരുന്നു 96-ന് ശേഷം. വർഷങ്ങൾക്ക് ശേഷം വീണ്ടും കാണുന്ന റാമും ജാനുവും തമ്മിൽ പിരിയുന്ന രംഗങ്ങളോടെയാണ് ചിത്രം അവസാനിക്കുന്നത്. എന്നാൽ ആ ക്ലൈമാക്‌സിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നെന്നാണ് താരം പറയുന്നത്. ഒരു രാത്രി പുലരുവോളം പരസ്പരം സംസാരിച്ചിട്ടും വീണ്ടും എന്തൊക്കെയോ അവസാനിപ്പിച്ച് ജാനും മറയുകയാണ്. എന്നാൽ ഇതിന് പകരം ലിപ്ലോക്ക് ചെയ്യുന്ന രംഗമായിരുന്നു ആദ്യം ക്ലൈമാക്‌സിൽ ഉൾക്കൊള്ളിച്ചിരുന്നത്.

Find Out More:

Related Articles: