നിക്ക് അതൊട്ടും പറ്റുമായിരുന്നില്ല; ആദ്യ ചിത്രത്തക്കുറിച്ച് നടി പ്രിയങ്ക! വർഷങ്ങൾക്കിപ്പുറവും സിനിമയുടെ എണ്ണിപ്പെറുക്കുന്ന കഥകളില്ലാതെ മലയാളം സിനിമകളുടെ ഭാഗമാണ് പ്രിയങ്ക. ഇപ്പോൾ അനുപ് മേനോൻ ചിത്രം വരാലിൽ വ്യത്യസ്തമായ കഥാപാത്രമായി എത്തുകയാണ് പ്രിയങ്ക. പ്രകാശ് രാജ് കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായി എത്തുന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ വലിയ എക്‌സൈറ്റ്‌മെന്റിലായിരുന്നു എന്നാണ് താരം പറയുന്നത്. ഇതോടൊപ്പം തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് താരം.തമിഴിലെ തന്നെ ട്രെൻഡ് മാറ്റിമറിച്ച 'വെയിൽ' എന്ന ചിത്രത്തിലൂടെയാണ് മലയാളിയായ പ്രിയങ്ക തെന്നിന്ത്യൻ സിനിമയിലേയ്ക്ക് കടന്നുവരുന്നത്. സിനിമയുടെ കഥകേട്ടപ്പോൾ കരഞ്ഞതൊക്കെ ഇപ്പോഴും ഞാനോർക്കുന്നുണ്ട്. അത്രമാത്രം എന്നെ ടച്ച് ചെയ്തിരുന്നു ആ ചിത്രം.
ഇന്നും എനിക്ക് ആ സിനിമയുടെ ടീമുമായി വളരെ നല്ല ബന്ധമാണുള്ളത്. വെയിലിലേയ്ക്ക് എത്താൻ ആദ്യം എന്നെ എക്‌സൈറ്റ് ചെയ്യിച്ചത് പശുപതി സാറിന്റെ കൂടെയാണ് ചിത്രത്തിന്റെ അഭിനയിക്കാൻ പോകുന്നത് എന്നത് തന്നെയായിരുന്നു. ഒരുപക്ഷേ അന്ന് ഈ സിനിമയുടേയോ അവസരത്തിന്റേയോ വാല്യു എനിക്ക് അത്ര മനസിലായിരുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോഴാണ് എത്ര വലിയ തുടക്കമാണ് എനിക്ക് സിനിമയിൽ നിന്ന് കിട്ടിയിരുന്നത്. വെയിൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ കോളേജ് പഠനത്തിന്റെ അവസാന വർഷത്തിലൊക്കെയാണ്. ആദ്യം ഇത്തരമൊരു പ്രോജക്ട് വന്നപ്പോൾ തന്നെ വലിയ സന്തോഷത്തിലായിരുന്നു. സിനിമയുടെ കഥ പറയുമ്പോൾ ആദ്യം എന്നെ കേൾപ്പിക്കുന്നത് അതിലെ പാട്ടാണ്. ജി.വി. പ്രകാശിന്റെ ആദ്യത്തെ പാട്ടായിരുന്നു അത്. അന്ന് അദ്ദേഹം വളരെ ചെറുതായിരുന്നു.
പാട്ട് കേൽക്കുമ്പോൽ അത് ഒരുപാട് ഇഷ്ടപ്പെട്ടു, കഥ പറഞ്ഞപ്പോൾ അതും എന്നെ വല്ലാതെ സ്വാധീനിച്ചു. അതിലെ ആ കഴുത്ത് അറക്കുന്ന സീനൊക്കെ കഥ പറയുമ്പോൾ തന്നെ എന്നെ വല്ലാതെ വേദനിപ്പിച്ചതായിരുന്നു. അങ്ങനെ സിനിമ ചെയ്യാൻ തീരുമാനിച്ചു, അതിന് വേണ്ടി ഞാനും തയ്യാറായി. പക്ഷേ ആദ്യം കിട്ടിയത് ഒരു ഇന്റിമേറ്റ് സീനായിരുന്നു. ആദ്യം രഥത്തിനടുത്തുള്ള സീനുകൾ ചെയ്തു. അതിന് പിന്നാലെ ഷൂട്ട് ചെയ്യുന്നത് ആ പാട്ടാണ്. അതില ഇന്റിമേറ്റ് രംഗങ്ങളിലേയ്ക്കാണ് ആദ്യം കടക്കുന്നത്. വെയിലിൽ അഭിനയിക്കാൻ തുടങ്ങുമ്പോൾ ഞാൻ ഡിഗ്രി ലാസ്റ്റ് ഇയറായിരുന്നു. തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു ഇന്റിമേറ്റ് സീൻ ചെയ്യാൻ ഞാൻ ഒരിക്കലും തയ്യാറായിരുന്നില്ല. സീൻ പറഞ്ഞപ്പോൾ തന്നെ എന്നെക്കൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് തന്നെ ഞാൻ പറഞ്ഞു.
ശരിക്കും എല്ലാവരേയും ഞാൻ കുറച്ച് ദിവസത്തേയ്ക്ക് വല്ലാതെ ബുദ്ധിമുട്ടിച്ചു. സംവിധായകനേയും ക്യാമറാമാനേയുമൊക്കെ ഇതിന്റെ പേരിൽ ബുദ്ധിമുട്ടിപ്പിച്ചു. പക്ഷേ പിന്നീട് ഞാൻ ഇതോർത്ത് സങ്കടപ്പെട്ടിട്ടുമുണ്ട്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ക്യാമറാമാൻ എന്നോട് കാര്യങ്ങൾ കുറേക്കൂടി വിശദീകരിച്ചു. ഈ സിനിമയ്ക്കും ഈ കഥാപാത്രത്തിനും നമ്മൾ ചെയ്യാൻ പോകുന്ന സീൻ വളരെ പ്രധാനപ്പെട്ടതാണ്. നായികയും നായകനും തമ്മിലുള്ള പ്രണയവും ഇന്റിമസിയുമല്ലാം കൃത്യമായി പറഞ്ഞുപോയെങ്കിൽ മാത്രമേ ക്ലൈമാക്‌സ് കൃത്യമായി ആളുകളിലേയ്ക്ക് എത്തുകയുള്ളൂ എന്നെല്ലാം അദ്ദേഹം എന്നോട് പറഞ്ഞു.
സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ ഒരുപാട് ആലോചിച്ച ശേഷമാണ് ഞാൻ പിന്നീട് ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ സമ്മതിക്കുന്നത്. ഞാൻ ആദ്യം പറ്റില്ല എന്ന പറഞ്ഞതിലെ വിഢിത്തം എനിക്ക് മനസ്സിലാകുകുന്നത് പിന്നീടാണ്. ഒരു സിനിമയിൽ നമുക്ക് താൽപ്പര്യമില്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കിൽ ആ സിനിമ ഒരിയ്ക്കലും കമ്മിറ്റ് ചെയ്യാൻ പാടില്ല. ഇനി നമ്മൾ കമ്മിറ്റ് ചെയ്താൽ അതിന് വേണ്ടി പൂർണമായും ഡെഡിക്കേറ്റ് ചെയ്ത് നിൽക്കാൻ സാധിക്കണം. ആ സിനിമയോടുകൂടി ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.