എനിക്ക് ഭ്രാന്ത് ആയതുകൊണ്ടാണ് സിനിമയിൽ വിളിക്കാത്തത് എന്ന് പറഞ്ഞവരും ഉണ്ട്; തുറന്ന് പറഞ്ഞ് അർച്ചന കവി!

Divya John
 എനിക്ക് ഭ്രാന്ത് ആയതുകൊണ്ടാണ് സിനിമയിൽ വിളിക്കാത്തത് എന്ന് പറഞ്ഞവരും ഉണ്ട്; തുറന്ന് പറഞ്ഞ് അർച്ചന കവി! വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അർച്ചന ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെ തിരിച്ചു വരവ് നടത്തി. സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തിയപ്പോൾ കേട്ട കുത്തുവാക്കുകളെ കുറിച്ച് നടി സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. നീലത്താമര എന്ന ലാൽ ജോസ് സിനിമയിലൂടെ മലയാള സിനിമയിൽ ഗംഭീരമൊരു തുടക്കം കുറിച്ച നടിയാണ് അർച്ചന കവി. പിന്നീട് ചെയ്ത മമ്മി ആന്റ് മി എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ പിന്നീടൊരു നല്ല വേഷവും സിനിമയും അർച്ചനയ്ക്ക് ലഭിച്ചില്ല.സിനിമയിൽ അവസരങ്ങൾ ഒന്നും കിട്ടാത്തത് കൊണ്ട് ആണ് സീരിയിലേക്ക് പോയത് എന്ന് പലരും പറഞ്ഞിട്ടുണ്ട്.



   ഞാൻ ഇടയ്ക്ക് എന്റെ മെന്റൽ ഹെൽത്തിനെ കുറിച്ച് പറഞ്ഞിരുന്നു, അതുകൊണ്ട് എനിക്ക് ഭ്രാന്ത് ആണ് എന്ന് പറഞ്ഞവരും ഉണ്ട്. പക്ഷെ അത്തരം നെഗറ്റീവ് കമന്റുകൾക്ക് ഒന്നും ഞാൻ അധികം സീരിയസ്‌നസ്സ് കൊടുക്കാറില്ല.പക്ഷെ അതേ സമയം അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്ന് അറിഞ്ഞപ്പോൾ ആശംസ അറിയിച്ച് പലരും വന്നിരുന്നു. അജു ആണ് എനിക്ക് ഏറ്റവും ആദ്യം അഭിനന്ദനം അറിയിച്ചത്. ട്രെയിലർ കണ്ടിരുന്നു, നന്നായിട്ടുണ്ട്. കൊച്ചിയിൽ ഉണ്ടാവുമല്ലോ കാണണം എന്നൊക്കെ പറഞ്ഞായിരുന്നു അജുവിന്റെ മെസേജ്. അത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത മെസേജ് ആയിരുന്നു. വെൽകം ബാക്ക് എന്നൊക്കെ പറഞ്ഞ് ധാരാളം മെസേജുകൾ വന്നിരുന്നുസിനിമ എന്താണെന്നോ അഭിനയം എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. 



  അത്രയെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇന്ന് എവിടെയോ എത്തിയേനെ. ഇത് ചെയ്യണം എന്ന് പറയുമ്പോൾ ഇത് ചെയ്യും, അത് എന്ന് പറയുമ്പോൾ അത് ചെയ്യും. അത്ര തന്നെ. പിന്നീടാണ് ഞാൻ സിനിമയെ കുറിച്ച് കൂടുതൽ മനസ്സിലാക്കി തുടങ്ങിയത്.പത്തൊൻപതാം വയസ്സിലാണ് നീലത്താമര എന്ന ചിത്ര ചെയ്യുന്നത്. വളരെ യാദൃശ്ചികമായിട്ട് ആണ് അഭിനയ രംഗത്തേക്ക് വന്നത്.  വളരെ യാദൃശ്ചികമായിട്ട് ആണ് അഭിനയ രംഗത്തേക്ക് വന്നത്. സിനിമ എന്താണെന്നോ അഭിനയം എന്താണെന്നോ ഒന്നും അറിയില്ലായിരുന്നു. അത്രയെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഇന്ന് എവിടെയോ എത്തിയേനെ. ഇത് ചെയ്യണം എന്ന് പറയുമ്പോൾ ഇത് ചെയ്യും, അത് എന്ന് പറയുമ്പോൾ അത് ചെയ്യും. അത്ര തന്നെ. പിന്നീടാണ് ഞാൻ സിനിമയെ കുറിച്ച് കൂടുതൽ മനസ്സിലാക്കി തുടങ്ങിയത്.


 

 സീരിയലിൽ നിന്നും എനിക്ക് നേരത്തെയും അവസരങ്ങൾ വന്നിട്ടുണ്ട്. അപ്പോഴൊക്കെ സീരിയലോ, ഞാനോ എന്ന ചിന്തയായിരുന്നു. കാഴ്ചപാട് മാറിയപ്പോൾ എന്റെ തെറ്റിദ്ധാരണയും മാറി. റാണി രാജ എന്ന സീരിയലിൽ എന്നെ ആകർഷിച്ചത് ആ കഥാപാത്രവും കഥയും തന്നെയാണ്. ഇനി മുന്നോട്ട് എങ്ങിനെയാണ് എന്ന് പ്രവചിക്കാൻ പറ്റാത്ത സംഭവമാണ് സീരിയൽ. പക്ഷെ എന്നോട് പറഞ്ഞ ഔട്ട്‌ലുക്ക് എനിക്ക് ഇഷ്ടമായി- അർച്ചന കവി പറഞ്ഞു

Find Out More:

Related Articles: