ഞങ്ങൾ രണ്ടാൾക്കും നല്ല ക്ഷമയുണ്ട്; അതാണ് സന്തോഷത്തിന്റെ കാരണം; നടൻ ബാലയുടെ വാക്കുകൾ വൈറലാകുന്നു!

Divya John
 ഞങ്ങൾ രണ്ടാൾക്കും നല്ല ക്ഷമയുണ്ട്; അതാണ് സന്തോഷത്തിന്റെ കാരണം; നടൻ ബാലയുടെ വാക്കുകൾ വൈറലാകുന്നു! ഡോക്ടറായ എലിസബത്ത് ഇങ്ങോട്ട് പ്രണയം പറഞ്ഞപ്പോൾ ആദ്യം നിരസിക്കുകയായിരുന്നുവെന്ന് ബാല പറഞ്ഞിരുന്നു. ആ സ്‌നേഹം യാഥാർത്ഥ്യമാണെന്ന് മനസിലാക്കിയതിന് ശേഷമായാണ് വിവാഹത്തിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ടാം വിവാഹവും പരാജയമായെന്നും എലിസബത്തിനെ കുറ്റപ്പെടുത്തരുതെന്നും പറഞ്ഞുള്ള ബാലയുടെ ലൈവ് വീഡിയോ വൈറലായിരുന്നു. വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞ് മുൻപ് കൗമുദി ചാനലിന് നൽകിയ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. തെന്നിന്ത്യൻ താരമായ ബാലയുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.




അമൃത സുരേഷുമായി വേർപിരിഞ്ഞ് വർഷങ്ങൾ പിന്നിടുന്നതിനിടയിലായിരുന്നു ബാലയുടെ ജീവിതത്തിലേക്ക് എലിസബത്ത് എത്തിയത്. 8 വർഷം ഞാനൊറ്റയ്ക്കാണ് കഴിഞ്ഞത്. അതിന് ശേഷമാണ് ജീവിതത്തിലേക്ക് എലിസബത്ത് എത്തിയത്. ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടെന്നായിരുന്നു വിവാഹ ശേഷമുള്ള അഭിമുഖത്തിൽ ബാല പറഞ്ഞത്. അന്തസായി ഞാനൊരു കല്യാണം കഴിച്ചതാണ്. ഞാനും എന്റെ ഭാര്യയും സന്തോഷത്തോടെ കഴിയുമ്പോഴാണ് വേർപിരിഞ്ഞുവെന്ന വാർത്ത കണ്ടത്. എന്തിനാണ് ഇത്തരത്തിലുള്ള വാർത്തകൾ കൊടുത്ത് ഞങ്ങളെ വേദനിപ്പിക്കുന്നത്. അതുകണ്ടപ്പോൾ സന്തോഷത്തോടെ ഷോപ്പിംഗിന് പോവുകയായിരുന്നു ഞങ്ങൾ. നെഗറ്റീവ് കമന്റുകൾ പറയാനെളുപ്പമാണ്.





ഒരു വീടുണ്ടാക്കി ഒരാൾക്ക് കൊടുക്കാൻ എളുപ്പമല്ല, അത് പൊളിക്കാനെളുപ്പമാണ്. പൊളിക്കുന്നതല്ല ആണത്തമെന്നായിരുന്നു ബാല പറഞ്ഞത്. അഭിമുഖത്തിൽ എലിസബത്തും എത്തിയിരുന്നു. തമിഴ് സിനിമകളൊക്കെ കാണുമായിരുന്നു. കേട്ടാൽ മനസിലാവും. വിവാഹജീവിതം എങ്ങനെ പോവുന്നുവെന്ന് ചോദിച്ചപ്പോൾ നന്നായിട്ട് പോവുന്നുവെന്നായിരുന്നു എലിസബത്ത് പറഞ്ഞത്. എനിക്ക് പുള്ളിയെ നേരത്തെ ഇഷ്ടമായിരുന്നു. പുള്ളിക്ക് ആക്ച്വലി കല്യാണം കഴിഞ്ഞാണ് ഇഷ്ടം വന്നത്. എന്നെപ്പോലൊരു മനുഷ്യനെ വിവാഹം ചെയ്യരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പരിചയപ്പെട്ട് 8 മാസം പിന്നിടുമ്പോഴാണ് കല്യാണം. പുള്ളിയുടെ ഡാൻസാണ് എനിക്ക് കൂടുതലിഷ്ടം. സിനിമകളിൽ പുതിയ മുഖവും ബിഗ് ബിയും ഇഷ്ടമാണെന്നും എലിസബത്ത് പറഞ്ഞിരുന്നു.




ജീവിതത്തിൽ ക്ഷമയുണ്ടെങ്കിൽ ഫാമിലി ലൈഫ് എല്ലാവർക്കും സുഖമായിരിക്കും. അനുഭവമുള്ളത് കൊണ്ട് പറയുകയാണ്. ഞങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും നല്ല ക്ഷമയുണ്ടെന്നുമായിരുന്നു ബാല പറഞ്ഞത്. ഞങ്ങൾ തമ്മിൽ നല്ലൊരു അണ്ടർസ്റ്റാൻഡിംഗ് ഉണ്ട്. ഏത് കൊമ്പൻ വന്നാലും അത് തകർക്കാനാവില്ല. നെഗറ്റീവ് കമന്റുകൾ ചില സമയത്ത് തന്നെ തളർത്താറുണ്ടെന്ന് ബാല പറഞ്ഞിരുന്നു. ആദ്യം വിഷമമൊക്കെ തോന്നുമായിരുന്നു. പിന്നീടത് കൂളായി എടുക്കാൻ ശീലിച്ചെന്നായിരുന്നു എലിസബത്ത് പറഞ്ഞത്.

Find Out More:

Related Articles: