നടി മീനയുടെ ഭർത്താവ് മരിക്കുന്ന ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് കല മാസ്റ്റർ! എല്ലാ ഭാഷാ ചിത്രങ്ങൾക്ക് വേണ്ടിയും കല മാസ്റ്റർ ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. എന്നാൽ അടിസ്ഥാനപരമായി മലയാളിയാണ്. അമൃത ടിവിയിലെ റെഡ് കാർപെറ്റ് ഷോയിൽ കല മാസ്റ്ററാണ് അതിഥിയായി എത്തിയത്. ഷോയിൽ ഒരു ഗെയിമിന്റെ ഭാഗമായി മീനയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും, മീനയുടെ ഭർത്താവ് മരിച്ചതിനെ കുറിച്ചും മാസ്റ്റർ സംസാരിക്കുകയുണ്ടായി. കല മാസ്റ്റർ എന്ന ഡാൻസ് കൊറിയോഗ്രാഫർ ഇന്ത്യൻ സിനിമയ്ക്ക് കിട്ടിയ വാഗ്ദാനം തന്നെയാണ്.മീന എന്റെ സ്വീറ്റ് ഹാർട്ട് ആണ്. 40 വർഷമായുള്ള സൗഹൃദമാണ് ഞങ്ങൾ തമ്മിൽ. എല്ലാവർക്കും അറിയാം, അടുത്തിടെയാണ് മീനയുടെ ഭർത്താവ് മരണപ്പെട്ടത്. അതൊരു ഷോക്ക് ആയിരുന്നു.
എല്ലാത്തിനും ആദ്യാവസാനം വരെ ഞാൻ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. വളരെ സ്വീറ്റ് ആണ് മീനയുടെ ഭർത്താവ്. ഭയങ്കര ജോളി ടൈപ് ആണ്. ഒരു മാർച്ചിൽ, എന്റെ പിറന്നാളിന്റെ തലേ ദിവസം എന്നെ വിളിച്ചിട്ട് മീന പറഞ്ഞു, ചേച്ചി എന്റെ ഭർത്താവ് ആശുപത്രിയിൽ അഡ്മിറ്റ് ആണ്' എന്ന്. നേരത്തെ ലെൻസിന് ചെറിയൊരു തകരാറ് ഉണ്ടായിരുന്നു. അതിനൊപ്പം കൊവിഡ് കൂടെ വന്നപ്പോൾ അത് അധികമായി. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും മീന എന്നെയാണ് ആദ്യം വിളിക്കുന്നത്. അന്ന് തന്നെ ഞാൻ അവളുടെ അടുത്തേക്ക് പോയി. ഞാൻ ചെന്ന് കാണുമ്പോൾ ആരോഗ്യം തീരെ മോശമായിരുന്നു. ലെൻസ് പൂർണമായും പോയി. മാറ്റി വയ്ക്കണം എന്ന് പറഞ്ഞു. അതിന് വേണ്ടി ഞാനും മീനയും മൂന്ന് മാസത്തോളം എവിടെയെല്ലാം തിരഞ്ഞു എന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ല.
മന്ത്രിയെ കണ്ടു, ഐഎഎസ് ഓഫീസറെ കണ്ടു, ഡൽഹിയിൽ പോയി സുരേഷ് ഗോപി ചേട്ടനോസ് സംസാരിച്ചു.. ഒരുപാട് ശ്രമിച്ചുവെങ്കിലും ഞങ്ങൾ പരാജയപ്പെട്ടു.പക്ഷെ എന്നിരുന്നാലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ആത്മവിശ്വാസം മീനയ്ക്ക് ഉണ്ടായിരുന്നു. നമുക്ക് കിട്ടും, കരൾ മാറ്റ ശസ്ത്രക്രിയ ചെയ്യാൻ പറ്റും എന്ന് തന്നെ പറഞ്ഞുകൊണ്ടിരുന്നു. മീന പോകാത്ത അമ്പലങ്ങളില്ല. എന്നും പ്രാർത്ഥനയാണ്. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് എന്നെ വിളിച്ച് പറഞ്ഞു, ചേച്ചി എനിക്ക് ഇനി എന്ത് ചെയ്യണം എന്ന് അറിയില്ല, അവസ്ഥ വളരെ മോശമാണ് എന്ന്.ഇത്രയും നല്ല പെൺകുട്ടിയോട് ദൈവം എന്താണ് ഇങ്ങനെ ചെയ്തത് എന്ന് അറിയില്ല. ഇപ്പോഴും അവളെ എന്നും വിളിച്ച്, എവിടെയാണ് ഉള്ളത്. എന്ത് ചെയ്യുകയാ എന്നൊക്കെ അന്വേഷിച്ചുകൊണ്ടിരിയ്ക്കും.
ഒരു ദിവസം എന്നെ ഫോൺ ചെയ്തു പറഞ്ഞു, ചേച്ചി എല്ലാവരും പറയുന്നു ധൈര്യമായി ഇരിയ്ക്കൂ എന്ന്, എങ്ങിനെയാണ് ഞാൻ ധൈര്യമായി ഇരിയ്ക്കുനന്ത്' എന്ന്. മോൾക്ക് 12 വയസ്സേയുള്ളൂ. അതാണ് അവളുടെ ഏറ്റവും വലിയ വേദന. മീനയോട് ഞാൻ എപ്പോഴും പറയും, എന്റെ മരണം വരെ ഞാൻ നിന്റെ കൂടെ ഉണ്ടാവും എന്ന്- കല മാസ്റ്റർ പറഞ്ഞു. മരിക്കുന്ന ദിവസം മീനയുടെ അമ്മ വിളിച്ചു, ഇനി ഒന്നും ചെയ്യാനില്ല, ഹാർട്ട് ബീറ്റ് താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്ന്. രാത്രി തന്നെ ഞാൻ വേഗം മീനയുടെ അടുത്തെത്തി. അവിടെ പോയി എല്ലാം ചെയ്തു കൊടുത്തിട്ട് തിരിച്ചുവരാം എന്നാണ് കരുതിയത്. പക്ഷെ മീന വിട്ടില്ല. മീനയുടെ മുന്നിൽ വച്ച് കരയല്ലേ കല എന്ന് അമ്മ എന്നോട് പറഞ്ഞു. ഞാൻ വളരെ സെൻസിറ്റീവ് ആണ്. എന്നിട്ടും അവൾക്കൊപ്പം നിന്ന് എല്ലാം ചെയ്തു. ഇപ്പോഴും ഞാൻ ഉള്ളിൽ കരയുകയാണ്.