ജീവ നമ്പ്യാർ ആരാണ്,എന്താണ് ബ്ലെസ്‌ലിയുമായുള്ള വിഷയം; വിശേഷങ്ങൾ അറിയാം! ബിഗ് ബോസ് താരം ബ്ലെസ്‌ലിക്ക് എതിരെ ആണ് ചില ആരോപണങ്ങൾ ജീവ ഉന്നയിച്ചത്. ഇതിനിടയിലാണ് ജീവയെ കുറിച്ച് കൂടുതൽ അറിയാനായി ആരാധകർ സോഷ്യൽ മീഡിയ പരതുന്നത്. ആരാണ് ജീവ നമ്പ്യാർ. അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തന്റേതായ ഇടം നേടിയെടുത്ത താരമാണ് ജീവ നമ്പ്യാർ. പല ഫോട്ടോഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയുടെ മനം കവർന്ന സുന്ദരി കഴിഞ്ഞദിവസം പങ്കിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഫിറ്റ്നസ് മോഡലാണ് ജീവ. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള ജീവ അഭിനയരംഗത്തും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഇൻസ്റ്റയിൽ 176K ഫോളോവേഴ്‌സുള്ള ജീവയ്ക്ക് ഫിറ്റ്നസ് രംഗത്ത് നില്ക്കാൻ പൂർണ്ണ പിന്തുണ നൽകുന്നത് ഭർത്താവ് റിജോയി ആണ് .
ഒരിക്കൽ റെഡ് എഫ് എമിൽ സംസാരിക്കവെയാണ് തന്റെ ഭർത്താവിനെ കുറിച്ചും ജീവ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലാണ് ജീവ ഇക്കാര്യം പറഞ്ഞത്. ഒരു ചാനലിന് നൽകിയ അഭിമുഖം ജീവ തന്റെ പേജിലൂടെ പങ്കിടുകയായിരുന്നു. എന്റെ ഒരു സുഹൃത്തിനു ഷൂട്ട് വന്നിരുന്നു. ഞാനും അവൾക്ക് കൂട്ടിനായി നീലക്കുറിഞ്ഞി ലൊക്കേഷൻ കാണാൻ പോയി. അവിടെ എത്തി ഫുഡ് കഴിക്കാൻ പോയപ്പോൾ "താങ്കൾ സ്ത്രീ ആണോ അതോ പുരുഷൻ സ്ത്രീ ആയതാണോ", എന്ന സംശയത്തിൽ ബ്ലെസിലി തന്നോട് സംസാരിച്ചു എന്ന് ജീവ ആരോപണം ഉന്നയിക്കുന്നു.
മോഡലിന്റെ ആരോപണത്തിന് ഇത് വരെയും ബ്ലെസിലി മറുപടി നൽകിയിട്ടില്ല എന്നാൽ താരം സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു കുറിപ്പ് ശ്രദ്ധേയം ആവുകയുണ്ടായി. പലരും കുഴക്കും ചതിക്കും ദുഷിക്കും വെറുക്കും, ചെലപ്പോ കൊല്ലും !!നമ്മൾ പിണങ്ങും , കുഴയും, വിഷമിക്കും, കൂടിപ്പോയാൽ മരിക്കും ! അത്രയല്ലേ ഉള്ളു എന്നാണ് ബ്ലെസിലി കുറിച്ചത്. ബ്ലെസിലിക്ക് പിന്തുണ അറിയിച്ചുകൊണ്ട് നിരവധിപേരാണ് എത്തിയത്. ഒരാളുടെ ടാലന്റ്, ഹാർഡ് വർക്ക്, പേഷ്യന്സ്, പാഷൻ ഒന്നും ആർക്കും അങ്ങനെ കട്ടെടുക്കാനോ നശിപ്പിക്കാനോ പറ്റില്ല. നീ ആയി നിൽക്കുക . വേറെ ഒന്നും വിഷയം അല്ല ഞങ്ങൾക്ക് നിന്നെ വലിയ ഇഷ്ടമാണ് എന്നാണ് ആരാധകർ പറയുന്നത്.