മോഡേൺ വസ്ത്രധാരണത്തെ വിമർശിക്കുന്നവർക്ക് അഭയ ഹിരൺമയിയുടെ മറുപടി ഇങ്ങനെ!

Divya John
 മോഡേൺ വസ്ത്രധാരണത്തെ വിമർശിക്കുന്നവർക്ക് അഭയ ഹിരൺമയിയുടെ മറുപടി ഇങ്ങനെ! സംഗീത കുടുംബത്തിലാണ് ജനിച്ചതെങ്കിലും താൻ ഗായികയാവുന്നതൊന്നും സ്വപ്‌നം കണ്ടിരുന്നില്ലെന്ന് ഗായിക പറഞ്ഞിരുന്നു. നന്നായി പാടുമെങ്കിലും അത് കരിയറാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പറഞ്ഞത് ഗോപി സുന്ദറാണെന്നും അഭയ വ്യക്തമാക്കിയിരുന്നു. ജീവിതം തന്നെ മാറ്റിമറിച്ച കൂടിക്കാഴ്ചയെക്കുറിച്ചും ലിവിങ് റ്റുഗദർ ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള തുറന്നുപറച്ചിൽ വൈറലായിരുന്നു. തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള അഭയയുടെ തുറന്നുപറച്ചിൽ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ. പറയാം നേടാം ഷോയിൽ എത്തിയപ്പോഴായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. നാക്കു പെന്റ നാക്കു ടക്ക എന്ന ഗാനത്തിലൂടെയായാണ് അഭയ ഹിരൺമയി സിനിമയിൽ അരങ്ങേറിയത്. 





   കൺവെൻഷണലായിട്ടുള്ളൊരു പെൺകുട്ടിയല്ല ഞാൻ. കുട്ടിക്കാലം മുതലേ അങ്ങനെയല്ല വളർന്നത്. എന്റെ സ്വഭാവം എങ്ങനെയാണോ അത് തന്നെയാണ് ഞാൻ കാണിക്കുന്നത്. ഇംഗ്ലീഷ് സിംഗേഴ്‌സിനെയാണ് ഞാൻ ഫോളോ ചെയ്യുന്നത്. അവരൊക്കെ ഇങ്ങനെയല്ലേ ഡ്രസ് ചെയ്യുന്നത്. ഇവിടത്തെ സിംഗേഴ്‌സിന് മാത്രം എന്താണ് ഇങ്ങനെ. മുൻപ് സാൽവാർ ഇടുന്നത് വലിയ പ്രശ്‌നമായിരുന്നു, ഇപ്പോൾ അതൊരു ആഭിജാത്യമായി മാറി. വിശേഷ അവസരങ്ങളിലും പരിപാടികളിലുമെല്ലാം വേറിട്ട ലുക്കുമായാണ് അഭയ എത്താറുള്ളത്. ഫാഷനും മോഡലിംഗുമെല്ലാം തനിക്ക് താൽപര്യമുള്ള കാര്യങ്ങളാണെന്നും ഗായിക വ്യക്തമാക്കിയിരുന്നു. 





ജീൻസിടുന്നത് ഒരുകാലത്ത് പ്രശ്‌നമായിരുന്നു. കാലം മാറുന്നുണ്ടല്ലോ, ഏത് വേഷം ധരിച്ചാലും അവർക്കത് കംഫർട്ടാണോ എന്ന കാര്യമാണ് നോക്കേണ്ടതെന്ന് അഭയ പറയുന്നു. ഒരുപാട് പാട്ടുകളൊന്നും പാടിയില്ലെങ്കിലും താൻ പാടിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളാണെന്നും അഭയ പറഞ്ഞിരുന്നു. വോയ്‌സ് ടെക്‌സ്ച്വർ വ്യത്യസ്തമാണ്. തെലുങ്കിലാണ് ആദ്യം പാടിയതെങ്കിലും റിലീസ് ചെയ്തത് മലയാളത്തിലാണ്. നാക്കു പെന്റ നാക്കു ടക്ക എന്ന സഹേലി ഗാനമായിരുന്നു അഭയയുടേതായി ആദ്യം പുറത്തുവന്നത്. ഗാനത്തിലെ മലയാളം വരികൾ ആലപിച്ചത് ഗോപി സുന്ദറായിരുന്നു. എഞ്ചീനിയറിംഗ് പഠനത്തിനിടയിലാണ് അഭയ മ്യൂസിക്കിലേക്ക് തിരിഞ്ഞത്.






 നന്നായി പാടുന്നുണ്ടല്ലോ, ഇത് കരിയറാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചൂടേയെന്ന് ചോദിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിനൊപ്പമുള്ള ലിവിങ് റ്റുഗദർ ജീവിതം തുടങ്ങി 6 വർഷമായപ്പോഴാണ് ഒരു പാട്ട് പാടാനായി താൻ തയ്യാറായതെന്നും ഗായിക പറഞ്ഞിരുന്നു. ഫാഷനും മോഡലിംഗുമെല്ലാം തനിക്ക് താൽപര്യമുള്ള കാര്യങ്ങളാണെന്നും ഗായിക വ്യക്തമാക്കിയിരുന്നു. ജീൻസിടുന്നത് ഒരുകാലത്ത് പ്രശ്‌നമായിരുന്നു. കാലം മാറുന്നുണ്ടല്ലോ, ഏത് വേഷം ധരിച്ചാലും അവർക്കത് കംഫർട്ടാണോ എന്ന കാര്യമാണ് നോക്കേണ്ടതെന്ന് അഭയ പറയുന്നു. ഒരുപാട് പാട്ടുകളൊന്നും പാടിയില്ലെങ്കിലും താൻ പാടിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളാണെന്നും അഭയ പറഞ്ഞിരുന്നു. വോയ്‌സ് ടെക്‌സ്ച്വർ വ്യത്യസ്തമാണ്. തെലുങ്കിലാണ് ആദ്യം പാടിയതെങ്കിലും റിലീസ് ചെയ്തത് മലയാളത്തിലാണ്. നാക്കു പെന്റ നാക്കു ടക്ക എന്ന സഹേലി ഗാനമായിരുന്നു അഭയയുടേതായി ആദ്യം പുറത്തുവന്നത്. ഗാനത്തിലെ മലയാളം വരികൾ ആലപിച്ചത് ഗോപി സുന്ദറായിരുന്നു.

Find Out More:

Related Articles: