ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജോലികൾ ഇഴയുന്നു; ആരോപണങ്ങളുമായി പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ് രംഗത്ത്!

Divya John
 ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ജോലികൾ ഇഴയുന്നു; ആരോപണങ്ങളുമായി പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ് രംഗത്ത്! കഴിഞ്ഞ ദിവസം താൻ അഭിനയിച്ച സിനിമയുടെ ഡബ്ബിംഗ് ജോലികൾക്കായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയപ്പോഴുണ്ടായ അനുഭവം വിവരിച്ചാണ് സമൂഹ മാധ്യമങ്ങളിലൂടെ കെഎസ്എഫ്ഡിസിയെ വിമർശിച്ച് പോസ്റ്റിട്ടത്. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നി നിലകളിലും സിനിമയിൽ തൻ്റേതായ മേൽവിലാസം സൃഷ്ടിച്ചയാളാണ് എൽദോ സെൽവരാജ്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻ്റ് കോർപറേഷനെ വിമർ‌ശിച്ച് പ്രശസ്ത പൊഡക്ഷൻ കൺട്രോളൻ എൽദോ സെൽവരാജ് രംഗത്ത്.ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയപ്പോൾ അവിടെയുള്ള സാങ്കേതിക വശത്തിൻ്റെ പരിമിതികളും പോരായ്മയും ചൂണ്ടിക്കാട്ടിയാണ് എൽദോ സെൽവരാജ് വിമർശിക്കുന്നത്.



   പ്രശ്നം ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ചിത്രാഞ്ജലിയുടെ ഉയർത്തെഴുന്നേൽപ്പ് ഇനിയെന്നാണെന്നും എൽദോ ചോദിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളറുമായ സുധൻ രാജ് ആദ്യമായി സംവിധാനം ചെയ്ത കമ്പം എന്ന ചിത്രത്തിൽ മലയാള സിനിമയിലെ നിരവധി സംവിധായകരും പ്രൊഡക്ഷൻ കൺട്രോളർ‌മാരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിനിമയിൽ അഭിനയിച്ച ഞാനും സുഹൃത്ത് ഹർഷൻ പട്ടാഴിയും രാവിലെ 9.45 ന് സ്റ്റുഡിയോയിൽ എത്തി. വൈകിട്ട് 4 മണിയായിട്ടും ഞങ്ങൾ അഭിനയിച്ച 10 സീിൻ്റെ ഡബ്ബിംഗ് പൂർത്തീകരിക്കാൻ കഴിയുന്നില്ല. കുറച്ച് നേരം നോക്കിയിരുന്നു, പിന്നെ കൺസോളിൽ കിടന്നു. "ഹേ ഹേ ഒരു രക്ഷയുമില്ലാ നമ്മുടെ ചിത്രാഞ്ജലിയിലെ സിസ്റ്റം ഫുൾ ടൈം ഹാങ്ങാ". പതുക്കെ സൗണ്ട് എഞ്ചിനീയരെ ഒന്ന് നോക്കി, ഇപ്പോ ശരിയാക്കിതരാം എന്ന മട്ടിൽ അദ്ദേഹം പറഞ്ഞു "സിസ്റ്റം ഹാങ്ങാണ്, ഒന്ന്റീ സ്റ്റാർട്ട് ചെയ്യട്ടേ..." ഞങ്ങൾ ശരിയെന്നമട്ടിൽ തലയാട്ടി, കാരണം രാവിലെ വന്ന് അരമണികൂർ കിഴിഞ്ഞിട്ട് 10 ൻ്റെ സ്പാനർ കൊടുത്തതാ നനാക്കാൻ എന്നിട്ടും...



  
"KSFDC കൊണ്ട് പ്രയോജനം ആർക്ക്?എന്തായാലും സിനിമക്ക് അല്ല! സഹപ്രവർത്തകനും പ്രൊഡക്ഷൻ കൺട്രോളറുമായ സുധൻ രാജ് സംവിധാനം ചെയ്ത കമ്പം എന്ന സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടക്കുകയാണ്. ക്ഷമിക്കണം നടക്കുകയല്ലാ! ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഡബ്ബിംഗ് സ്യൂട്ടിൽ ഇഴയുകയാണെന്ന് പറയുന്നതാണ് ശരി. കാലം പുരോഗമിക്കുന്നു ടെക്നോളജി മാറുന്നു, ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കായി, പണ്ടത്തെ ശങ്കരൻ തെങ്ങിൽ തന്നെ എന്ന പോലെയാണ് ചിത്രാഞ്ജലിയുടെ അവസ്ഥയും. മാറി മാറി വരുന്ന ബോർഡ് എന്താണ് ചിത്രാഞ്ജലിയുടെ ഉയർത്ത് എഴുന്നേൽപ്പിന് വേണ്ടി ചെയ്യുന്നത്? ഈ പ്രസ്ഥാനം വളർത്തുകയാണോ തളർത്തുകയാണോ? "സിസ്റ്റം ഹാങ്ങാണ് ഡബ്ബിംഗ് നടക്കുന്നില്ല" എന്ന് സിനിമാ ഹെഡിനെ ഞാൻ വിളിച്ചു പറഞ്ഞു. അദ്ദേഹം അന്വേഷിച്ചിട്ട് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു, എവിടെ?സംവിധായകൻ ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജർ, ചെയർമാൻ എന്നിവരെയും വിളിച്ചു, നോ രക്ഷ! ഇനി എന്ന് ഡബ്ബ് തുടങ്ങും, എവിടെ തുടങ്ങും എന്ന് ആലോചിച്ച് നിക്കുകയാണ് സംവിധായകൻ സുധൻ. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ നിർമ്മാതാവും.


  
പുതിയ സിനിമ എന്ന ആശയവുമായി നിർമ്മാതാക്കളും സംവിധായകരും വന്നാൽ പണ്ട് എപ്പോഴും ഞാൻ പറയുമായിരുന്നു നമ്മുക്ക് ചിത്രാഞ്ജലി പാക്കേജിൽ ചെയ്യാം സബ്സിഡി കിട്ടും, പോസ്റ്റ് പ്രൊഡക്ഷന് ഒരു ആശ്വാസവുമാവും... ഇനി അത് ഒന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ആശ്വാസമല്ലാ! ശ്വാസംമുട്ടലാണ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്ന് ഞങ്ങൾക്ക് ഉണ്ടായത്. സിനിമയെ സ്നേഹിക്കുന്ന സിനിമയെ അറിയുന്ന നല്ല ഉദ്ദേഗസ്ഥരെ /ടെക്നീഷ്യന്മാരെ എടുത്തും, തങ്ങളുടെ സ്വന്തം സിനിമ ചെയ്യുമ്പോൾ ചിത്രാഞ്ജലി ഔഡോർ യൂണിറ്റ് പോലും ഉപയോഗിക്കാത്ത ബോർഡ് അംഗങ്ങളെയും മാറ്റി, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന് വേണ്ട അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുക..



  എന്നാലെ ചിത്രാഞ്ജലി നന്നാവു! ഇത് പറ്റിയിലെങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു സർക്കാരുകൾ ഫണ്ട് അനുവദിക്കുന്നു?. ഈ ഫണ്ട് എന്തിന് വേണ്ടി ചിലവാക്കുന്നു? അതോ മാർച്ച് ആവുമ്പോൾ അനുവദിച്ച ഫണ്ട് ലാപ്സ് ആക്കുമോ? മാറ്റി ചിലവഴിക്കുമോ? ദയവായി ഈ പ്രസ്ഥാനത്തെ തകർത്തെറിയരുത്! വയ്യ, എങ്കിൽ KSFDC രക്ഷപ്പെടുത്തണം എന്ന് ആഗ്രഹമുള്ളവരെ ഏൽപ്പിക്കുക. കിഫ്ബി വഴി ചിത്രാജ്ഞലിയുടെ വികസനത്തിന് തുക അനുവദിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു. ഹൈദരാബാദിലെ ഫിലിംസിറ്റി ആക്കണമെന്ന് പറയുന്നില്ല, സിനിമ/സീരിയൽ ചിത്രീകരണത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്യുമല്ലോ...? (ഉദാ: റെയിൽവേ സ്റ്റേഷൻ,ട്രെയിൻ,വിമാനം,ആരാധാനാലയങ്ങൾ,ഹോസ്പിറ്റൽ...etc ) 


സർക്കാർ സബ്സിഡി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അതാത് ഭാഷാ സിനിമകളുടെ കലാപരമായ പ്രോത്സാഹനം എങ്ങനെയാണ് നിറവേറ്റുന്നത് എന്നത്‌ നാം മനസിലാക്കണം. കലാമൂല്യമുള്ള സിനിമകൾക്ക് മറ്റ് ഭാഷകളിൽ അവിടുത്തെ സർക്കാർ നല്കുന്ന സബ്സിഡിപോലെ! ഇവിടെ ചിത്രാഞ്ജലിയിൽ രജിസ്റ്റർ ചെയ്ത് സിനിമാ ചിത്രീകരണം തുടങ്ങുകയാണെങ്കിൽ 5 ലക്ഷം രൂപ മാത്രം സബ്സിഡി ലഭിക്കുന്നു. കോടികൾ മുതൽ മുടക്കുള്ള വ്യവസായത്തിന് 5 ലക്ഷം രൂപ എന്നതിന് പകരം ചുരുങ്ങിയത് 25 ലക്ഷം രൂപയുടെ സബ്സിഡി ആക്കുകയാണെങ്കിൽ കലാമൂല്യമുള്ള സിനിമകൾക്ക് ഒരു ആശ്വാസമാവും...!" ചിത്രാഞ്ജലി കെഎസ്എഫ്ഡിസിയെ പ്രതിക്കൂട്ടിലാക്കി എൽദോ വിമർശിക്കുമ്പോൾ നിപവധി പേരാണ് പിന്തുണയുമായി രംഗത്തു വന്നിട്ടുള്ളത്. ഇതേ അനുഭവം നിരവധി പേർക്കുണ്ടായിട്ടുണ്ടെന്നും പറയുന്നു. ആർക്കും ഉത്തരവാദിത്വമില്ലാത്തതെന്നും പലവട്ടം പറഞ്ഞ് മടുത്ത കാര്യമാണെന്നും ഡബ്ബിംഗിൻ്റെ കാര്യം മാത്രമല്ല, DI യിലെ സ്ഥിതിയും മറിച്ചല്ലെന്നുള്ള പ്രതികരണവുമായി ആളുകൾ എത്തുന്നുണ്ട്.

Find Out More:

Related Articles: