എന്റെ അച്ഛന്റെ ബോഡി അവിടെ കിടക്കുന്നു; അന്ന് പൃഥ്വിരാജ് പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു; മനോജ് കെ ജയൻ!

Divya John
 എന്റെ അച്ഛന്റെ ബോഡി അവിടെ കിടക്കുന്നു; അന്ന് പൃഥ്വിരാജ് പറഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു; മനോജ് കെ ജയൻ! പൃഥ്വി രാജിന്റെ നിലപാടിനെകുറിച്ചുകൂടിയാണ് മനോജ് സംസാരിക്കുന്നത്. സുകുവേട്ടന്റെ മരണദിവസം എന്തിനാണ് ഇത്രയും ഗമയിൽ നിന്നത് എന്ന ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടിയെക്കുറിച്ചും ആ നിമിഷത്തെക്കുറിച്ചുമാണ് മനോജ് കെ ജയൻ സംസാരിക്കുന്നത്. അന്ന് അദ്ദേഹം കാണിച്ച നിലപാട് എല്ലാ കാലത്തുമുള്ള മനുഷ്യനാണ് പൃഥ്വിരാജ് എന്നും മനോജ് കെ. ജയൻ പറഞ്ഞു. തന്റെ പുത്തൻ ചിത്രം ലൂയിസിന്റെ വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിലാണ് പൃഥ്വി രാജിനെക്കുറിച്ച് മനോജ് കെ ജയൻ സംസാരിക്കുന്നത്. ഒരുപാട് ആൾക്കൂട്ടമുണ്ട്. മമ്മൂട്ടി വരുന്നു മോഹൻലാൽ വരുന്നു, ആൾക്കാർ ഭയങ്കര ആരവവും ബഹളവുമാണ്.






   ആളുകൾക്ക് മരണവീടാനോ എന്ന ചിന്ത ഒന്നുമില്ല. ഇവരെ ഒക്കെ കാണുന്നതിന്റെ ആരാധനകൊണ്ട് ആളുകൾ ബഹളം വയ്ക്കുകയാണ്. ഞാൻ ആദ്യമായി പൃഥ്‌വി രാജിനെകാണുന്നത് സുകുവേട്ടന്റെ മരണസമയത്താണ്. അദ്ദേഹത്തിന്റ ബോഡി കലാഭവൻ തീയ്യേറ്ററിനു മുൻപിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്.ഞാൻ ബോഡിയുടെ അടുത്തേക്ക് എത്തി നോക്കുമ്പോൾ, ഇന്ദ്രൻ ഇങ്ങനെ എല്ലവരെയും വിഷ് ചെയ്യുന്നൊക്കെയുണ്ട്. എന്നാൽ പൃഥ്വി രാജ് കൈയും കെട്ടി ഒരേ നിൽപ്പാണ്. ആരെയും നോക്കൊന്നുമില്ല. ഒരു കണ്ണട വച്ചിട്ടുണ്ട്. ഞാൻ ഈ സംഭവം മൈ സ്റ്റോറിയുടെ സെറ്റിൽ വച്ച് ചോദിക്കുകയുണ്ടായി. 






  എന്താണ് അങ്ങനെ നിൽക്കാനുള്ള കാരണം എന്നാണ് ഞാൻ ചോദിക്കുന്നത്.- ബിഹൈൻഡ് വുഡ്സിനോട് മനോജ് പറയുന്നു.മോനെ അന്ന് സുകുവേട്ടന്റെ മരണദിവസം ഇന്ദ്രൻ ആളുകളോട് സംസാരിക്കുന്നത് കണ്ടു. നീ മാത്രം എന്താണ് അന്ന് വലിയ ഗമയിൽ നിന്നത് എന്നാണ് ചോദിക്കുന്നത്. അപ്പോൾ പൃഥ്വി പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. ചേട്ടാ, ചേട്ടൻ കണ്ടിരുന്നോ അന്ന് ഓരോ ആർട്ടിസ്റ്റുകൾ വരുമ്പോഴും ആരവം ആണ് ആളുകൾ. എന്റെ അച്ഛൻ ആണ് അവിടെ കിടക്കുന്നത്.എന്തൊരു ആളുകൾ ആണിത്. 





  എന്റെ അച്ഛന്റെ ബോഡി ആണിത് അപ്പോഴാണ് വായും ബഹളവും അവർ വയ്ക്കുന്നത്. ആളുകളുടെ ഈ ആറ്റിട്യൂട് കണ്ടിട്ട് ഞാൻ വെറുത്തു നിന്നതാണ്. എന്നും പൃഥ്വി പറഞ്ഞു. ആ ഒരു നിലപാട് ഇപ്പോഴും അദ്ദേഹത്തിനുണ്ട്. എവിടെ വച്ചുകണ്ടാലും സ്നേഹവും ബഹുമാനവും നമ്മളോട് അദ്ദേഹത്തിനുണ്ട് എന്നും മനോജ് കെ ജയൻ പറയുന്നു. സുകുവേട്ടന്റെ മരണദിവസം എന്തിനാണ് ഇത്രയും ഗമയിൽ നിന്നത് എന്ന ചോദ്യത്തിന് പൃഥ്വിരാജ് നൽകിയ മറുപടിയെക്കുറിച്ചും ആ നിമിഷത്തെക്കുറിച്ചുമാണ് മനോജ് കെ ജയൻ സംസാരിക്കുന്നത്. അന്ന് അദ്ദേഹം കാണിച്ച നിലപാട് എല്ലാ കാലത്തുമുള്ള മനുഷ്യനാണ് പൃഥ്വിരാജ് എന്നും മനോജ് കെ. ജയൻ പറഞ്ഞു. തന്റെ പുത്തൻ ചിത്രം ലൂയിസിന്റെ വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിലാണ് പൃഥ്വി രാജിനെക്കുറിച്ച് മനോജ് കെ ജയൻ സംസാരിക്കുന്നത്.

Find Out More:

Related Articles: