വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം അനുശ്രീയും ഒന്നിക്കുന്ന 'കള്ളനും ഭഗവതിയും' ചിത്രീകരണം തുടങ്ങി! സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ, തിരക്കഥാകൃത്ത് കെ.വി.അനിൽ, ഛായാഗ്രാഹകൻ രതീഷ് റാം, വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ശ്രീകാന്ത് മുരളി, ധന്യാ ബാലകൃഷ്ണൻ എന്നിവർ ഭദ്രദീപം തെളിയിക്കുകയും, തുടർന്ന് അഡ്വ.വി.ശശിധരൻ പിള്ള സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും ചെയ്തു.വിഷ്ണു ഉണ്ണിക്കൃഷ്ണനും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന "കള്ളനും ഭഗവതിയും" എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് തുടങ്ങി. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. എഡിറ്റിംഗ് - ജോൺ കുട്ടി.
കലാസംവിധാനം -രാജീവ് കോവിലകം. മേക്കപ്പ് - രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യൂം ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഭാഷ് ഇളമ്പിൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ടിവിൻ കെ.വർഗീസ്, അലക്സ് ആയൂർ. പ്രൊഡക്ഷൻ എക്സികുട്ടീവ് ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാജശേഖരൻ. രാജശേഖരൻ ഫസ്റ്റ് ക്ലാപ്പും നൽകി. വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീകാന്ത് മുരളിയുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന മാത്തപ്പൻ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണനും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന "കള്ളനും ഭഗവതിയും" എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് തുടങ്ങി. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് മാത്തപ്പനെ അവതരിപ്പിക്കുന്നത്. ബംഗാളി നടി മോക്ഷ, സലിംകുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, നോബി, ജയൻ ചേർത്തല, രാജേഷ് മാധവ്, അഡ്വ.ജയപ്രകാശ് കൂളൂർ ജയകുമാർ, മാലാ പാർവ്വതി, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ, തിരക്കഥാകൃത്ത് കെ.വി.അനിൽ, ഛായാഗ്രാഹകൻ രതീഷ് റാം, വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ശ്രീകാന്ത് മുരളി, ധന്യാ ബാലകൃഷ്ണൻ എന്നിവർ ഭദ്രദീപം തെളിയിക്കുകയും, തുടർന്ന് അഡ്വ.വി.ശശിധരൻ പിള്ള സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും ചെയ്തു.