'ധബാരി ക്യുരുവി' നാളെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും!

Divya John
 'ധബാരി ക്യുരുവി' നാളെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും! സ്വന്തം സ്വപ്നത്തിന്റെ ചിറകിൽ സ്വയം ആകാശം തേടുന്നവരുമായ ഗോത്രജീവിത പെണ്മയുടെ വ്യത്യസ്തങ്ങളായ ജീവിത കാഴ്ചകളാണ് ധബാരി ക്യുരുവിയിൽ അണി നിരക്കുന്നത്. അരക്ഷിത ഗോത്ര സമൂഹ ജീവിതത്തിന്റെ ഇരയായ പെൺകുട്ടിയും, അതിജീവിച്ച പെൺകുട്ടിയും ധബാരി ക്യുരുവിയിൽ അഭിമുഖമായി നിൽക്കുന്നു. പെണ്മയുടെ അതിജീവന സന്ദേശമാണ് ധബാരി ക്യുരുവി മുന്നോട്ട് വെക്കുന്നത്.അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വേൾഡ് പ്രീമിയർ ഗോവയിൽ ഇന്ത്യൻ പനോരമയിൽ "ധബാരി ക്യുരുവി" (അച്ഛൻ ആരെന്നറിയാത്ത പക്ഷി) നാളെ രാവിലെ 9:30 ന് പ്രദർശിപ്പിക്കും.മുഖ്യ ധാര ജീവിതത്തിൽ നിന്നും നിത്യവും പരിഹാസം ഏൽക്കേണ്ടി വരുന്നവരെ അഭിനയിപ്പിച്ചുകൊണ്ട് ഒരു സിനിമ ഉണ്ടാക്കുക എന്നത് അഭിമാനകരമായ ഒരു വെല്ലുവിളിയായ് ഞാൻ കാണുന്നു എന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രിയനന്ദനൻ കുറിച്ചു. 



   ഒരു ആദിവാസി പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് 'ധബാരി ക്യുരുവി'. ചിത്രം പൂർണ്ണമായും ഇരുള ഭാഷയിലാണ്.ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടാണ് ഗോത്ര വർഗത്തിൽപ്പെട്ടവർ മാത്രം അഭിനയിച്ച ഒരു സിനിമയുണ്ടാകുന്നത്. ഒരു ചലച്ചിത്രം പോലും കാണാത്ത നിരവധി പേർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. കഥ,സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം, വിനായക അജിത്, ഐ വാസ് വിഷൽ മാജിക്. ഛായാഗ്രഹണം:അശ്വഘോഷൻ, ചിത്രസംയോജനം: ഏകലവ്യൻ, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനിൽകുമാർ, നൂറ വരിക്കോടൻ, ആർ കെ രമേഷ് അട്ടപ്പാടി കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം.  



 

 ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായികൾ: ഗോക്രി, ആർ.കെ. അട്ടപ്പാടി, കാസ്റ്റിങ്ങ് ഡയറക്ടർ: അബു വളയംകുളം,. സൗണ്ട് ഡിസൈനർ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈൻ: ബദൽ മീഡിയ, സ്റ്റിൽസ്: ജയപ്രകാശ് അതളൂർ, പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ്പാൽ, അഭിനേതാക്കൾ -മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ്.


അരക്ഷിത ഗോത്ര സമൂഹ ജീവിതത്തിന്റെ ഇരയായ പെൺകുട്ടിയും, അതിജീവിച്ച പെൺകുട്ടിയും ധബാരി ക്യുരുവിയിൽ അഭിമുഖമായി നിൽക്കുന്നു. പെണ്മയുടെ അതിജീവന സന്ദേശമാണ് ധബാരി ക്യുരുവി മുന്നോട്ട് വെക്കുന്നത്.അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വേൾഡ് പ്രീമിയർ ഗോവയിൽ ഇന്ത്യൻ പനോരമയിൽ "ധബാരി ക്യുരുവി" (അച്ഛൻ ആരെന്നറിയാത്ത പക്ഷി) നാളെ രാവിലെ 9:30 ന് പ്രദർശിപ്പിക്കും.മുഖ്യ ധാര ജീവിതത്തിൽ നിന്നും നിത്യവും പരിഹാസം ഏൽക്കേണ്ടി വരുന്നവരെ അഭിനയിപ്പിച്ചുകൊണ്ട് ഒരു സിനിമ ഉണ്ടാക്കുക എന്നത് അഭിമാനകരമായ ഒരു വെല്ലുവിളിയായ് ഞാൻ കാണുന്നു എന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രിയനന്ദനൻ കുറിച്ചു. 

Find Out More:

Related Articles: