അനുവാദം ഇല്ലാതെ ശരീരത്ത് തൊട്ടപ്പോൾ പ്രതികരിച്ചതിനെ കുറിച്ച് നടി ജോമോൾ! വിവാഹ ശേഷം ഇന്റസ്ട്രിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയിയലൂടെയും മറ്റും സജീവമാണ്. ഒരു സിനിമയും ചെയ്തു. പണ്ടത്തെ ജോമോളിൽ നിന്നും ഇന്ന് താൻ ഒരുപാട് മാറി എന്നാണ് നടി പറയുന്നത്. കുറച്ച് കൂടെ പക്വത വന്നു എന്ന്.ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ജോമോൾ എന്ന നടി. മാത്രമല്ല, തന്നോട് ആരെങ്കിലും ഒരു രഹസ്യം പറഞ്ഞാൽ, അതൊരിക്കലും മൂന്നാമതൊരാൾ അറിയില്ല. ഭർത്താവിനോട് ആണെങ്കിലും പറയില്ല. അത്രയധികം വാക്കിന് വില കൊടുക്കുന്ന ആളാണ് താൻ എന്ന് ജോമോൾ പറയുന്നു. ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ ചില നല്ല ഗുണങ്ങളെ കുറിച്ച് നടി സംസാരിക്കുകയുണ്ടായി.
ഗോസിപ്പുകൾക്ക് ഒന്നും അധികം കാത് കൊടുക്കാത്ത ആളാണ് താൻ.മറ്റൊരു കാര്യം ക്ഷമയാണ്. നല്ല രീതിയിൽ ക്ഷമ ഉള്ള ആളാണ് ഞാൻ. ആ ക്ഷമ നഷ്ടപ്പെട്ടാൽ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും. അത് കഴിഞ്ഞാൽ പൊട്ടിത്തെറിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷമിച്ച് നിൽക്കാനും സയലന്റ് ആയിരിക്കാനും പറ്റില്ല, ഒറ്റയടിയ്ക്ക് പൊട്ടിത്തെറിച്ചേക്കും. അങ്ങനെ ഒരു സംഭവം ലുലുമാളിൽ വച്ച് ഉണ്ടായിട്ടുണ്ട് എന്ന് ജോമോൾ പറയുന്നു.അപ്പോൾ എനിക്ക് എന്താണ് തോന്നിയത് എന്ന് എനിക്ക് അറിയില്ല, ഞാൻ തന്നെയാണോ പ്രതികരിച്ചത് എന്നും അറിയില്ല, തട്ടിയിട്ട് പോയ ആളുടെ മുന്നിൽ പോയി നിന്ന് ഞാൻ അലറി. ഒറ്റ സെക്കന്റ് ലുലുമാളിന്റെ രണ്ട് ഫ്‌ളോർ സയലന്റ് ആയി.
ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ഒപ്പം ലുലുമാളിൽ സിനിമ കാണാൻ പോയതായിരുന്നു ഞാൻ. മുന്നിലൂടെ വന്ന മൂന്ന് പേരിൽ ഒരുത്തൻ എന്നെ അനാവശ്യമായി ഒന്ന് തട്ടിയിട്ട് അങ്ങ് പോയി. അയാൾ മനപൂർവ്വം തെറ്റ് ചെയ്തത് ആയിരുന്നില്ല എങ്കിൽ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ, സോറി മാഡം ഇനി ചെയ്യില്ല എന്ന് പറഞ്ഞ് അയാൾ കൈ കൂപ്പി. ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അങ്ങനെ ഒരു പൊതു സ്ഥലത്ത് വച്ച് ഞാൻ ഒച്ച വച്ചപ്പോൾ എന്റെ മക്കളും ഒന്ന് ഞെട്ടി എന്നാണ് ജോമോൾ പറഞ്ഞത്.
ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ ചില നല്ല ഗുണങ്ങളെ കുറിച്ച് നടി സംസാരിക്കുകയുണ്ടായി. ഗോസിപ്പുകൾക്ക് ഒന്നും അധികം കാത് കൊടുക്കാത്ത ആളാണ് താൻ.മറ്റൊരു കാര്യം ക്ഷമയാണ്. നല്ല രീതിയിൽ ക്ഷമ ഉള്ള ആളാണ് ഞാൻ. ആ ക്ഷമ നഷ്ടപ്പെട്ടാൽ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും. അത് കഴിഞ്ഞാൽ പൊട്ടിത്തെറിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷമിച്ച് നിൽക്കാനും സയലന്റ് ആയിരിക്കാനും പറ്റില്ല, ഒറ്റയടിയ്ക്ക് പൊട്ടിത്തെറിച്ചേക്കും. അങ്ങനെ ഒരു സംഭവം ലുലുമാളിൽ വച്ച് ഉണ്ടായിട്ടുണ്ട് എന്ന് ജോമോൾ പറയുന്നു.അപ്പോൾ എനിക്ക് എന്താണ് തോന്നിയത് എന്ന് എനിക്ക് അറിയില്ല, ഞാൻ തന്നെയാണോ പ്രതികരിച്ചത് എന്നും അറിയില്ല, തട്ടിയിട്ട് പോയ ആളുടെ മുന്നിൽ പോയി നിന്ന് ഞാൻ അലറി. ഒറ്റ സെക്കന്റ് ലുലുമാളിന്റെ രണ്ട് ഫ്‌ളോർ സയലന്റ് ആയി.ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ഒപ്പം ലുലുമാളിൽ സിനിമ കാണാൻ പോയതായിരുന്നു ഞാൻ. മുന്നിലൂടെ വന്ന മൂന്ന് പേരിൽ ഒരുത്തൻ എന്നെ അനാവശ്യമായി ഒന്ന് തട്ടിയിട്ട് അങ്ങ് പോയി.