ഇതുവരെ പറയാത്ത ചില രഹസ്യങ്ങൾ വെളിപ്പെടുത്തി നയൻതാര! കണക്ട് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ നയൻതാര. സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അധികമാരും അറിയാത്ത, തന്നെ കുറിച്ചുള്ള ചില സത്യങ്ങൾ നയൻ വെളിപ്പെടുത്തിയത്. കല്യാണം കഴിഞ്ഞ്, രണ്ട് കുട്ടികളൊക്കെയായി ഇനി നയൻതാര ഇന്റസ്ട്രിയിൽ നിന്നും ചെറിയ ബ്രേക്ക് എടുക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇപ്പോഴും ലേഡി സൂപ്പർസ്റ്റാർ സജീവമായി തന്നെ നിൽക്കുന്നു. ഒരു ഹൊറർ ത്രില്ലർ സിനിമയാണ് കണക്ട് . അശ്വിൻ സരവണ സംവിധാനം ചെയ്യുന്ന ചിത്രം റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നിർമിയ്ക്കുന്നത് വിഘ്‌നേശ് ശിവനാണ്. നയൻതാരയ്‌ക്കൊപ്പം സത്യരാജ്, അനുപം ഖേർ, വിനയ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നു.
വേറിട്ട ഒരു ഹൊറർ ചിത്രമാണ് കണക്ട് എന്ന് ചിത്രത്തിന്റെ ട്രെയിലർ സാക്ഷ്യപ്പെടുത്തിയിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ പ്രേതത്തെ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചില രസകരമായ കാര്യങ്ങൾ നയൻതാര വെളിപ്പെടുത്തിയത്. പ്രേതത്തെ എനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങിനെ ഒരു സൂപ്പർ നാച്വറൽ പവർ ഉണ്ട് എന്ന് വിശ്വസിക്കുന്നു എന്നാണ് നയൻ ആദ്യം പറഞ്ഞത്. മാത്രമല്ല, ഹൊറർ ചിത്രങ്ങൾ ധാരാളം കാണുന്ന ആളാണത്രെ നയൻതാര. കല്യാണത്തിന് മുൻപ് റൂം എല്ലാം അടച്ച് കുറ്റിയിട്ട് ഒറ്റയ്ക്കിരുന്ന ഹൊറർ ചിത്രങ്ങൾ കാണാറുണ്ട് എന്ന് ലേഡി സൂപ്പർസ്റ്റാർ പറയുന്നു. കല്യാണം കഴിഞ്ഞ്, രണ്ട് കുട്ടികളൊക്കെയായി ഇനി നയൻതാര ഇന്റസ്ട്രിയിൽ നിന്നും ചെറിയ ബ്രേക്ക് എടുക്കും എന്നാണ് എല്ലാവരും കരുതിയത്.
ആ ഒരു ഫീലോടു കൂടെ കാണുന്നതിലാണ് രസം എന്നാണ് നയൻതാരയുടെ പക്ഷം. ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങാറുള്ളത്. അത് പോലെ മലർന്ന് കിടക്കാറില്ലത്രെ. ചെറുപ്പത്തിൽ എപ്പോഴോ ആരോ പറഞ്ഞതാണ്, മലർന്ന് കിടന്ന് ഉറങ്ങുമ്പോൾ പ്രേതങ്ങൾക്ക് ആക്രമിയ്ക്കാൻ എളുപ്പമാണ് എന്ന്. ഇത്ര വലുതായിട്ടും ആ ശീലം മാറ്റാൻ പറ്റിയില്ല. ചരിഞ്ഞോ, കമഴ്‌ന്നോ കിടന്നാണ് ഇപ്പോഴും ഉറങ്ങാറുള്ളത്- നയൻ പറഞ്ഞു. ഹൊറർ സിനിമകൾ ഒറ്റയ്ക്ക് ഇരുന്ന് കാണുന്ന ആളാണെങ്കിലും, രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ചെയ്താൽ പേടിയാണത്രെ.