കരിയറിന് ബ്രേക്കിട്ട് പുതിയ തുടക്കത്തിനൊരുങ്ങി സായ് പല്ലവി!

Divya John
 കരിയറിന് ബ്രേക്കിട്ട് പുതിയ തുടക്കത്തിനൊരുങ്ങി സായ് പല്ലവി! വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരം മികച്ചൊരു നർത്തകി കൂടിയാണ്. റിയാലിറ്റി ഷോയിലും സായ് മത്സരിച്ചിരുന്നു. ബാലതാരമായാണ് താരം തുടക്കം കുറിച്ചത്. പ്രേമമെന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്. മലർ മിസ്സായി എത്തിയ താരത്തെ കേരളക്കര ഹൃദയത്തിലേറ്റുകയായിരുന്നു. പ്രേമത്തിന് ശേഷമായി നിരവധി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. തെന്നിന്ത്യൻ സിനിമയുടെ സ്വന്തമായി മാറുകയായിരുന്നു സായ് പല്ലവി. എംബിബിഎസ് പൂർത്തിയാക്കിയ താരം പഠനത്തിന്റെ ഇടവേളയിലായിരുന്നു പ്രേമത്തിൽ അഭിനയിച്ചത്. സിനിമകളിൽ നിന്നും ബ്രേക്കെടുത്ത് മെഡിക്കൽ മേഖലയിൽ സജീവമാവാനുള്ള പ്ലാനിലാണ് താരം എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി.



   കോയമ്പത്തൂരിൽ ഒരു ആശുപത്രി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സായ് പല്ലവി എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയിൽ നിന്നും ബ്രേക്കെടുത്തത് ഇതിന് വേണ്ടിയാണെന്നുള്ള വിവരങ്ങളുമുണ്ട്. ഇതേക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. സഹോദരിയായ പൂജയും സായ് പല്ലവിയും ചേർന്ന് ആശുപത്രി നോക്കി നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. താരത്തിന്റെ പുതിയ സംരംഭത്തിന് ആശംസകളുമായി ആരാധകരെത്തിയിരുന്നു. ജോർജിയയിൽ നിന്നായിരുന്നു സായ് പല്ലവി മെഡിക്കൽ ബിരുദം നേടിയത്.സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്ത് പരസ്യങ്ങളിൽ നിന്നുള്ള അവസരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും കോടികളൊന്നും തനിക്ക് വേണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. 



   മുഖക്കുരുവിന്റെ കാര്യത്തിൽ അപകർഷത്വാബോധം താനും അനുഭവിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. പ്രേമം റിലീസ് ചെയ്തതിന് ശേഷമാണ് യഥാർത്ഥ സൗന്ദര്യം ആത്മവിശ്വാസമാണെന്ന് മനസിലാക്കിയത്. സിനിമയിലെത്തുന്നതിന് മുൻപ് നിരവധി ക്രീമുകളൊക്കെ പരീക്ഷിച്ചിട്ടുണ്ട്. മുഖക്കുരു കാരണം പുറത്ത് പോലും പോവാതെ വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന കാലവുമുണ്ടായിരുന്നു.ഗ്ലാമറസ് പ്രകടനങ്ങളിൽ താൽപര്യമില്ലെന്ന് സായ് പല്ലവി നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുടുപ്പുകൾ ഇടാൻ താൻ തയ്യാറല്ലെന്നും താരം വ്യക്തമാക്കിയിരുന്നു.  



 സിനിമ സ്വീകരിക്കുന്നതിന് മുൻപ് തന്നെ തന്റെ നിലപാടുകൾ താരം തുറന്ന് പറയാറുണ്ട്. തിരക്കഥ കേട്ട് കഴിഞ്ഞതിന് ശേഷമായാണ് ഇത് ചെയ്യണോ എന്ന് തീരുമാനിക്കുന്നത്. കരിയറിൽ ഒരു സിനിമ ചെയ്തപ്പോഴാണ് തനിക്ക് ഇത് ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയതെന്നും താരം പറഞ്ഞിരുന്നു. ദിയ എന്ന ചിത്രത്തെക്കുറിച്ചായിരുന്നു അന്ന് താരം സംസാരിച്ചത്.നിരന്തരമായി സിനിമ ചെയ്യാതെ സെലക്റ്റീവായി മുന്നേറുകയായിരുന്നു സായ് പല്ലവി. കരിയറിൽ ഇടവേള വരുന്നതിൽ ആശങ്കയില്ലെന്ന് താരം പറഞ്ഞിരുന്നു.

Find Out More:

Related Articles: