ഈ കുഞ്ഞിനെ ഇത്രയും പറയാൻ എന്താ ഈ കൊച്ച് ചെയ്തതെന്ന് ആരാധകർ!

Divya John
 ഈ കുഞ്ഞിനെ ഇത്രയും പറയാൻ എന്താ ഈ കൊച്ച് ചെയ്തതെന്ന് ആരാധകർ! ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിങർ എന്ന റിയാലിറ്റി ഷോയ്ക്ക് നിരവധി ആരാധകരാണുള്ളത്. സീസൺ ഒന്ന് മുതൽ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഷോ കൂടി ആയിരുന്നു ഇത്. പുത്തൻ സീസണിൽ എം.ജി ശ്രീകുമാർ, ബിന്നി, അനുരാധ, അതിഥികളായി എത്തുന്ന താരങ്ങൾ അങ്ങനെ വർണ്ണാഭമാണ് ഷോ. കുട്ടി കുറുമ്പുകളുടെ ആലാപന മികവിനൊപ്പം തന്നെ അവരുടെ കൊഞ്ചലുകളും, കൊച്ചു വർത്തമാനങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ നിരയാറുണ്ട്. അതിനിടയിലാണ് പുത്തൻ സീസണിലെ മത്സരാർത്ഥി പൂജ കുട്ടിയുടെ വീഡിയോയ്ക്ക് നേരെ സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകുന്നത്. ഇത്രയും പറയാൻ വേണ്ടി എന്തുണ്ടായി എന്ന് ചില യൂ ട്യൂബ് വ്‌ളോഗേഴ്സും ചോദിക്കുന്നുണ്ട്.





   പൂജയുടെ എൻട്രിയുടെ അന്ന് നടത്തിയ പെർഫോമൻസും അതിന് ജഡ്ജസ് നൽകിയ പ്രതികരണവുമാണ് ശ്രദ്ധേയമായി മാറിയത്. പൂജ ഷോയിൽ വച്ച് കുഞ്ഞുവായിൽ വലിയ വർത്തമാനം പറഞ്ഞു എന്നാണ് സോഷ്യൽ മീഡിയയിൽ ഒരുപറ്റം ആളുകളുടെ കണ്ടെത്തൽ. ഞങ്ങളുടെ സൗഭാഗ്യമാണ് പൂജ കുട്ടി എന്ന് പറയുകയാണ് എംജി ശ്രീകുമാർ. മോൾ ഭയങ്കര സുന്ദരിയാണ് എന്നും ജഡ്ജസ് പെർഫോമൻസിന്റെ മുൻപേ തന്നെ പറയുന്നുണ്ട്. അനു ആന്റിക്ക് വണ്ണം വപ്പിക്കാൻ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്നും ജഡ്ജസിനോട് പൂജ ചോദിക്കുന്നതും ശ്രദ്ധേയമാണ്.മായ പൊന്മാനേ എന്ന ഗാനമാണ് പൂജ പാടിയത്. തലയണ മന്ത്രത്തിലെ ഗാനമാണ് കുട്ടി ആലപിച്ചത്. എന്താണ് ഈ തലയണമന്ത്രം എന്ന എംജിയുടെ ചോദ്യത്തിന് തലയിണക്ക് ഉള്ളിലുള്ള മന്ത്രം എന്ന് പൂജ മറുപടി നൽകി.





   കോൺഫിഡൻസ് ലെവൽ ഭയങ്കര കൂടുതൽ ആയിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് എംജി കുട്ടിയുടെ പെർഫോമൻസ് വിലയിരുത്തിയത്. ചില സംഗതികൾ വിട്ടുപോയി എങ്കിലും, വളരെ ജ്ഞാനസ്ഥ എന്നും എംജി മറുപടി നൽകുമ്പോൾ മൊത്തത്തിൽ പറഞ്ഞാൽ കൊള്ളാമായിരുന്നു ഇല്ലേ എന്ന മറുപടിപൂജ നൽകുന്നു.പൂജയുടെ പെർഫോമൻസ് അടുത്തതായി പറഞ്ഞത് അനുരാധയാണ്. എനിക്ക് ഇഷ്ടപ്പെട്ടു അടിപൊളി ആയിരുന്നു. എങ്കിലും ടെംപോയുടെ കാര്യത്തിൽ അൽപ്പം ശ്രദ്ധിക്കണം. അടുത്തവട്ടം വരുമ്പോൾ ഞാൻ അതൊക്കെ ശ്രദ്ധിച്ചോളാം എന്ന മറുപടിയാണ് പിന്നീട് പൂജ നൽകിയത്. നമ്മൾ പാടുന്നതിന്റെ കറക്ഷൻ പറയാൻ അല്ലെ നിങ്ങൾ ഇരിക്കുന്നത്. 





  കറക്ഷൻ പറയുമ്പോൾ അടുത്ത വട്ടം ശരിയാക്കി കൊണ്ട് വരും. അതൊക്കെ തിരുത്തി തരാൻ അല്ലെ ഇരിക്കുന്നത്- പൂജ ചോദിക്കുന്നു.  എനിക്ക് ഒരു സംശയം ഞങ്ങൾക്ക് അപ്പോൾ തിരുത്തി തരാൻ വേണ്ടി മനഃപൂർവ്വം അങ്ങനെ ആക്കിയതാണോ എന്ന്. ഞങ്ങൾക്ക് വേണ്ടി ചെയ്തേ ആണോ എന്ന്. അനു ചോദിക്കുന്നുണ്ട്. അടുത്ത തവണ വരുമ്പോൾ എപ്പോ ശരിയാക്കിയാൽ പോരെ എന്നും പൂജ പറയുന്നു. കൈ തൊഴുതുകൊണ്ടാണ് അനു പൂജയോട് പിന്നെ സംസാരിച്ചത്. ബിന്നി കാന്താരി കുട്ടി എന്നാണ് പൂജയെ വിളിച്ചത്. മൊത്തത്തിൽ ഷോയിൽ ഇരുന്നവർ മുഴുവനും പൊട്ടിച്ചിരിപ്പിച്ച എപ്പിസോഡ് കൂടി ആയിരുന്നു അത് എന്ന കാര്യത്തിൽ സംശയമില്ല.  

Find Out More:

Related Articles: