ആ ചിന്ത എപ്പോൾ പ്രിയക്ക് തോന്നുന്നോ ആ സമയം തീരും അഭയയും, അമൃതയും; അഭിപ്രായങ്ങൾ പങ്കിട്ട് ആരാധകർ!

Divya John
 ആ ചിന്ത എപ്പോൾ പ്രിയക്ക് തോന്നുന്നോ ആ സമയം തീരും അഭയയും, അമൃതയും; അഭിപ്രായങ്ങൾ പങ്കിട്ട് ആരാധകർ! സ്വകാര്യ ജീവിതത്തിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയ ട്രോളുകൾക്ക് ഇരയായിരുന്നു ഗോപി സുന്ദർ. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെ ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിഗ് ടുഗെതറിന്റെ പേരിലായിരുന്നു വിമർശനം. അഭയയുമായുള്ള ബന്ധം അവസാനിപ്പിച്ച ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായും ഇപ്പോൾ ബന്ധത്തിലാണ്. കുറച്ചുദിവസങ്ങൾക്ക് മുൻപ് അഭയ ഒരു ടിവി ഷോയിലൂടെ തന്റെ അഭിപ്രായങ്ങൾ പറയുകയും ഉണ്ടായി. ഇപ്പോഴിതാ പ്രിയയെ കുറിച്ചുള്ള ആരാധകരുടെ ചർച്ചയാണ് ഏറെ വൈറലായി മാറുന്നത്.സംഗീത സംവിധാന ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗോപി സുന്ദർ ഇതിനോടകം പല ബഹുമതികളും നേടിക്കഴിഞ്ഞതാണ്. ഓള് വന്നിരുന്ന പോലെ ചാനലുകളിൽ ഇരിക്കാൻ എനിക്കും അറിയാമായിരുന്നു!





  എന്ന ആ ചിന്ത എപ്പോൾ പ്രിയക്ക് തോന്നുന്നോ ആ സമയം തീരും അഭയയും, അമൃതയും എല്ലാം എന്നും ആരാധകർ പറയുന്നുണ്ട്. അതേസമയം പ്രിയയുമായുള്ള വിവാഹ ബന്ധം ഗോപി സുന്ദർ ഇത് വരെയും അവസാനിപ്പിച്ചിട്ടില്ല എന്ന സംശയവും ചില ആരാധകർ പങ്കിടുന്നുണ്ട്.കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയാറുണ്ട്. എന്താണ് അവൾ പ്രിയക്ക് കൊടുത്തത്. അത് അമൃത അഭയക്ക് കൊടുത്തു. ഇനി അമൃതക്കും കൊടുക്കാൻ ആരോ വരും. പക്ഷേ ഏറ്റവും ഭീകരമായത് കിട്ടാൻ പോകുന്നത് ഗോപി സുന്ദറിനാണ് എന്നുള്ള ഒരു കമന്റോടെ ആണ് പ്രിയയെ പിന്തുണച്ചുകൊണ്ട് ആരാധകർ രംഗത്ത് എത്തിയത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പ്രിയ ഇത് വരെയും ഗോപി സുന്ദറിന്റെ പേര് മാറ്റിയിട്ടില്ല. പ്രിയ ഗോപി സുന്ദർ എന്ന പേരിലാണ് ഇപ്പോഴും പ്രിയ അറിയപ്പെടുന്നത്.






എന്നാൽ വിക്കി പീഡിയയിൽ ഗോപി സുന്ദറിന്റെ പ്രൊഫൈലിൽ സ്പൗസ് എന്ന ഭാഗത്ത് അമൃതയുടെയും പ്രിയയുടേയും പേരുകൾ മാത്രമാണ്. അഭയ ഹിരണ്മയിയുടെ പേര് അവിടെനിന്നും ഗോപി റിമൂവ് ചെയ്തിട്ടുണ്ട്.'അന്ന് നിനക്ക് പത്തൊൻപത് വയസ്സ് മാത്രം. നീയാണ് എനിക്ക് എല്ലാം. പറയാൻ വാക്കുകളില്ല പൊന്നേ. എന്റെ പ്രണയിനിയ്ക്ക് ജന്മദിന ആശംസകൾ' എന്ന് പറഞ്ഞ് കൊണ്ട് അഭയയ്‌ക്കൊപ്പമുള്ള ഒരു പഴയ ഫോട്ടോ ഗോപി സുന്ദർ പങ്കുവച്ചിരുന്നു. താജ്മഹലിന് മുന്നിൽ നിന്ന് കൊണ്ട് എടുത്ത ആ ഫോട്ടോയാണ് പിന്നീട് പ്രിയയെ മറ്റൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്.'എപ്പോഴെങ്കിലുമൊക്കെ എനിക്കും ഭ്രാന്ത് പിടിക്കാനുള്ള അവകാശമുണ്ട്. 





ചരിത്രകാരന്മാർ പോലും കരകൗശല വസ്തുക്കളുടെ കാലഘട്ടം കണ്ടു പിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തിൽ ഉപയോഗിച്ച വസ്തുക്കൾ, ഈ ചിത്രം അതെല്ലാം പറയുന്നുണ്ട്' എന്നായിരുന്നു പ്രിയയുടെ പോസ്റ്റ്.കൊടുത്താൽ കൊല്ലത്തും കിട്ടും. അഭയ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ആണ് ചെയ്തത്. എന്നിട്ട് പറഞ്ഞു എന്നെ എന്തു വേണമെങ്കിലും വിളിച്ചോട്ടെ എന്ന് എന്നാൽ ദൈവം ഇടപെട്ടു പ്രിയയുടെ കണ്ണ് നീര് ആണ് ഇപ്പോൾ അഭയ അനുഭവിക്കുന്നത് എന്നും ഇപ്പോൾ വൈറൽ ആകുന്ന വീഡിയോയിലൂടെ ആരാധകർ പറയുന്നു.

Find Out More:

Related Articles: