അവഞ്ചേഴ്സ് ദ് എൻഡ് ​ഗെയ്മി നെ തകർത്തു കൊണ്ട് അവതാർ ഏറ്റവും കൂടുതൽ കളക്ഷൻ നേടി!

Divya John
 അവഞ്ചേഴ്സ് ദ് എൻഡ് ഗെയ്മി നെ തകർത്തു കൊണ്ട് അവതാർ ഏറ്റവും കൂടുതൽ കളക്ഷൻ നേടി! ഇന്ത്യൻ ബോക്സോഫീസിൽ ഇതുവരെ ഒരു ഹോളിവുഡ് ചിത്രവും നേടാത്ത അത്ര കളക്ഷനാണ് അവതാർ ദ് വേ ഓഫ് വാട്ടർ നേടിയിരിക്കുന്നത്. അവഞ്ചേഴ്സ് ദ് എൻഡ് ഗെയ്മിനേക്കാൾ കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 368.20 കോടിയാണ് ചിത്രം ഇതുവരെ ഇന്ത്യൻ ബോക്സോഫീസിൽ നേടിയത്.ജെയിംസ് കാമറൂണിന്റെ അവതാർ 2 ഇന്ത്യയിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2019 ൽ പുറത്തിറങ്ങിയ അവഞ്ചേഴ്സ് എൻഡ് ഗെയിം ഇന്ത്യയിൽ നേടിയത് 367 കോടിയായിരുന്നു. ആഗോളതലത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് അവതാർ 2 കാഴ്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായി ഡിസംബർ 16 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.



ഉടനെ തന്നെ ചിത്രം 395 കോടിയിലേക്കെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുമാർ പറയുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആറാമത്തെ സിനിമകളിലൊന്ന് കൂടിയാണ് അവതാർ. അവഞ്ചേഴ്സ് എൻഡ് ഗെയിം, ടൈറ്റാനിക്, സ്റ്റാർ വാർസ്: ദ് ഫോഴ്സ് അവേക്കൻസ്, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർസ്, അവതാർ എന്നിവയാണ് മറ്റു ചിത്രങ്ങളാണ്. അടുത്തിടെയായി പല അഭിമുഖങ്ങളിലൂടെയും അവതാറിനെ ചുറ്റിപ്പറ്റിയുള്ള പല കാര്യങ്ങളും കാമറൂൺ വെളിപ്പെടുത്തിയിരുന്നു. ദൃശ്യ വിരുന്നിന്റെ മായാലോകം തന്നെയായിരുന്നു കാമറൂൺ അവതാറിലൂടെ ലോകത്തിന് മുന്നിൽ തുറന്നു കാണിച്ചത്.



ഇതിനോടകം തന്നെ അവതാർ 2 ആഗോളതലത്തിൽ 1 ബില്യൺ കടന്നു കഴിഞ്ഞു. അവതാർ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പുകൾ പ്രേക്ഷകർ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. മൂന്നാം ഭാഗത്തിൽ തീയേക്കുറിച്ചായിരിക്കും പറയാൻ പോകുന്നതെന്ന് അടുത്തിടെ സംവിധായകൻ തന്നെ പ്രേക്ഷകർക്ക് ഒരു സൂചന നൽകിയിരുന്നു. അടുത്ത ഭാഗത്തിൽ നിങ്ങൾ തികച്ചും പുതിയ രണ്ട് സംസ്കാരങ്ങളാണ് കാണാൻ പോകുന്നതെന്നും സംവിധായകൻ പറഞ്ഞിരുന്നു.അവഞ്ചേഴ്സ് ദ് എൻഡ് ഗെയ്മിനേക്കാൾ കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



 368.20 കോടിയാണ് ചിത്രം ഇതുവരെ ഇന്ത്യൻ ബോക്സോഫീസിൽ നേടിയത്.കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായി ഡിസംബർ 16 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ഉടനെ തന്നെ ചിത്രം 395 കോടിയിലേക്കെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുമാർ പറയുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ആറാമത്തെ സിനിമകളിലൊന്ന് കൂടിയാണ് അവതാർ. അവഞ്ചേഴ്സ് എൻഡ് ഗെയിം, ടൈറ്റാനിക്, സ്റ്റാർ വാർസ്: ദ് ഫോഴ്സ് അവേക്കൻസ്, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർസ്, അവതാർ എന്നിവയാണ് മറ്റു ചിത്രങ്ങളാണ്.

Find Out More:

Related Articles: