ആകാശ് തില്ലങ്കേരി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ കളിത്തോഴ നെന്ന് കെ സുധാകരൻ! ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സിപിഎമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായി. അരുംകൊലകൾ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം എന്നും പ്രസ്താവനയിലൂടെ സുധാകരൻ വ്യക്തമാക്കി. ഷുഹൈബിൻ്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഗുണ്ടകളുടെയും വാടകക്കൊലയാളികളുടെയും മുന്നിൽ എന്നും ഓച്ഛാനിച്ചു നിൽക്കാറുള്ള സിപിഎം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആകാശിന്റെ ഭീഷണിക്ക് മുന്നിൽ വിറങ്ങലിച്ചുപോയ സിപിഎം നേതൃത്വം ഉടനടി ഇടപെട്ട് ഫേസ്ബുക്ക് കുറിപ്പു തന്നെ നീക്കം ചെയ്തു. അതുകൊണ്ട് ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴംപുരാണം വിളമ്പരുതെന്ന് സുധാകരൻ പരിഹസിച്ചു.
അക്രമത്തിന്റെ ഉപാസകരായ അവരിൽ നിന്നും കരുണയുടെ കണികപോലും കേരളം പ്രതീക്ഷിക്കരുത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരി. രക്തവെറിപൂണ്ട സിപിഎം നേതാക്കളെ തൃപ്തിപ്പെടുത്തുന്ന ആശ്രിതനായ ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിന്റെ കിരാത കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് ലോകത്തോട് വിളിച്ച് പറഞ്ഞതും സിപിഎമ്മിലെ ഊതിവീർപ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്ന ഭീഷണി മുഴക്കിയതുമെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. പെരിയ ഇരട്ടക്കൊല കേസിലും പ്രതികളെ രക്ഷിക്കാൻ സിപിഎമ്മും സർക്കാരും കോടികളാണ് പൊടിച്ചത്. കൂറുമാറ്റക്കാരെയും ഒറ്റുകാരെയും ഒപ്പം നിർത്തി പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങൾ സിപിഎം നടത്തിയതിന് തെളിവാണ് സി കെ ശ്രീധരന്റെ സിപിഎം പ്രവേശം.
ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഘാതകാരായ സിപിഎം പ്രതികളെ രക്ഷിക്കാനായി ഒരു കോടിരൂപയോളം ഫീസിനത്തിൽ അദ്ദേഹം കൈപ്പറ്റിയെന്നാണ് അറിയാൻ കഴിയുന്നത്. അഴിമതിയും വെട്ടിപ്പും നടത്തി സിപിഎം അവിഹിതമായി സമ്പാദിച്ച പണമാണ് മക്കളെ നഷ്ടപ്പെട്ട മതാപിതാക്കളുടെ കണ്ണീരിന് വിലപറയാൻ പൊടിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. നീതിക്കുവേണ്ടി ഷുഹൈബിന്റെ കുടുംബാംഗങ്ങൾ യാചിക്കുമ്പോഴും കണ്ണിൽ ചോരയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നല്കാൻ വേണ്ടിയാണ് നമ്മുടെ നികുതിപ്പണമെടുത്ത് കൊലയാളികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഷുഹൈബ് വധക്കേസിൽ പ്രതികൾക്കുവേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ഇതുവരെ 1.36 കോടി രൂപ ചെലവഴിച്ചാണ് സുപ്രീംകോടതിയിലെ മുൻനിര അഭിഭാഷകരെ നിയോഗിച്ചത്.
സുപ്രീംകോടതയിൽ കേസ് തുടരുന്നതിനാൽ ഈ തുക ഇനിയും കുതിച്ചുയരുമെന്ന് സുധാകരൻ ആരോപിച്ചു.കൂറുമാറ്റക്കാരെയും ഒറ്റുകാരെയും ഒപ്പം നിർത്തി പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങൾ സിപിഎം നടത്തിയതിന് തെളിവാണ് സി കെ ശ്രീധരന്റെ സിപിഎം പ്രവേശം. ശരത്‌ലാലിന്റെയും കൃപേഷിന്റെയും ഘാതകാരായ സിപിഎം പ്രതികളെ രക്ഷിക്കാനായി ഒരു കോടിരൂപയോളം ഫീസിനത്തിൽ അദ്ദേഹം കൈപ്പറ്റിയെന്നാണ് അറിയാൻ കഴിയുന്നത്. അഴിമതിയും വെട്ടിപ്പും നടത്തി സിപിഎം അവിഹിതമായി സമ്പാദിച്ച പണമാണ് മക്കളെ നഷ്ടപ്പെട്ട മതാപിതാക്കളുടെ കണ്ണീരിന് വിലപറയാൻ പൊടിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.