കുട്ടികളില്ലാത്തതിൽ വിഷമിച്ചിരിക്കുന്ന കപ്പിളല്ല, ഹാപ്പിയായിട്ട് എൻജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോകുന്നു വന്നു വിധുവും ദീപ്തിയും!

Divya John
 കുട്ടികളില്ലാത്തതിൽ വിഷമിച്ചിരിക്കുന്ന കപ്പിളല്ല, ഹാപ്പിയായിട്ട് എൻജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോകുന്നു വന്നു വിധുവും ദീപ്തിയും! ആരാധരുടെ വാക്കുകൾ അത്രയും ശരി വയ്ക്കുന്ന തരത്തിലാണ് വിധുവിന്റെയും ഭാര്യ ദീപ്തിയുടെയും വ്ലോഗ് പ്രേക്ഷരിലേക്ക് എത്താറുള്ളത്. കുറച്ചു ദിവസം മുൻപ് തങ്ങളുടെ യൂ ട്യൂബ് ചാനൽ റീക്യാപ് എന്ന ഒരു വീഡിയോ കുറിപ്പിലൂടെ തങ്ങളുടെ ചാനലിനെക്കുറിച്ച് ഇരുവരും പറയുകയുണ്ടായി. പാട്ടുകളും വ്‌ളോഗും സ്വീകരിച്ച എല്ലാവർക്കുമുള്ള നന്ദിയും ഇരുവരും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും പങ്കിട്ട ഒരു ക്യു ആൻഡ് എ സെഷൻ വീഡിയോ വീണ്ടും വൈറലാകുന്നത്. നല്ല ഒരു ഗായകൻ മാത്രമല്ല..എല്ലാതരത്തിലുള്ള ജനങ്ങളെയും കയ്യിലെടുക്കുവാൻ കഴിവുള്ള ഒരു കലാകാരൻ ആണ് വിധു- എന്നാണ് ആരാധകർക്ക് ഗായകൻ വിധു പ്രതാപിനെ കുറിച്ച് പറയാൻ ഉള്ളത്. ആരാധകരുടെ ചോദ്യങ്ങൾക്ക് ദൂരദർശനിലുണ്ടായിരുന്ന പ്രതികരണം പരിപാടി മാതൃകയിലാണ് വിധുവും ദീപ്തിയും മറുപടി നൽകിയത്.






   അത് തന്നെ ആയിരുന്നു ആ സെക്ഷന്റെ ഏറ്റവും വലിയ ആകർഷണവും. വേഷവിധാനം തന്നെ കണ്ടാൽ ചിരി തോന്നും തരത്തിൽ ഉള്ളതായിരുന്നു. അവതരണത്തെ കുറിച്ച് പറയാൻ വാക്കുകൾ മതിയാകാതെ വരും. അത്രയും മനോഹരമായ രീതിയിൽ ആണ് ഇരുവരും ആ സെക്ഷൻ കൈകാര്യം ചെയ്തത്. കഴിഞ്ഞ ജന്മത്തിൽ വലിയ പുണ്യം ചെയ്യണം നിങ്ങളെ പോലെ ഒരു ഭാര്യയും ഭർത്താവും ആകാൻ എന്നാണ് മിക്ക ആരാധകരും കമന്റുകൾ പങ്കിട്ടത്.മിക്ക ആളുകളുടെയും ചോദ്യം ഇവർക്ക് കുട്ടികൾ ഇല്ലേ എന്നുള്ളതായിരുന്നു. ഇവർക്ക് കുട്ടികൾ ഇല്ല. തത്കാലത്തേക്ക് ഇല്ല. ഇനി ഭാവിയിൽ ഉണ്ടായാൽ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങൾക്ക് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുത്- എന്നും വിധു വീഡിയോയിലൂടെ പറയുന്നു.






മാത്രമല്ല കുട്ടികളില്ലാത്തതിൽ വിഷമിച്ചിരിക്കുന്ന കപ്പിളല്ല, ഹാപ്പിയായിട്ട് എൻജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോകുന്നു.- ഇരുവരും പറയുന്നു.
 ചിലർ കുത്താൻ വേണ്ടിയും അല്ലാതെയും സ്നേഹത്തിന് പുറത്തും ഇക്കാര്യം ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുന്നു, നമ്മൾ ഹാപ്പിയാണ് നിങ്ങളും ഹാപ്പിയായിട്ടിരിക്കുകയെന്ന് . അതോർത്തിട്ട് നിങ്ങൾ സങ്കടപെടരുത് എന്ന് പറയട്ടെ - വിധുവും ദീപ്തിയും ഒരേ സ്വരത്തിൽ പറയുന്നു.





പ്ലേ ലൂപ്പ് സീരിസി പറ്റിയും വിധു യൂക്കലിലി വായിച്ച് പാടാത്തതിനെ കുറിച്ചും സെലിബ്രിറ്റികൾക്ക് സബ്സ്സ്‍ക്രൈബേഴ്സിനെ ഉണ്ടാക്കാൻ എളുപ്പമാണ് എന്നതിനെ കുറിച്ചും ഇരുവരും പ്രതികരിക്കുന്നുണ്ട്. രണ്ടുപേരും പോളിയാണ് കേട്ടോ, ഇതുവരെ ഇങ്ങനെ ഒരു Q&A കണ്ടിട്ടില്ല. ദൂരദർശൻ പ്രോഗ്രാം കണ്ട ഒരു പ്രതീതി എന്നും ഇഷ്ടപ്പെടുന്ന ഗായകൻ.നല്ല കഴിവ് ഉണ്ടായിട്ടും വേണ്ടത്ര അഗീകാരം കിട്ടാതെ പോയ ഗായകൻ- എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ഇപ്പോൾ വീഡിയോയിൽ നിറയുന്നത്.

Find Out More:

Related Articles: