കാശ്മീർ ഫയൽസിനെ ചൊല്ലി വാക്പോരുമായി പ്രകാശ് രാജും അനുപം ഖേറും! ഗോവൻ ഫിലിം ഫെസ്റ്റിവലിൽ വലിയ രീതിയിൽ വിമർശനം സൃഷ്ടിച്ച ചിത്രത്തെക്കുറിച്ച് ഇപ്പോൾ ഏറ്റമുട്ടുന്നത് ഇന്ത്യൻ സിനിമയിലെ മികച്ച താരങ്ങളായ പ്രകാശ് രാജും അനുപം ഖേറുമാണ്. കശ്മീർ ഫയൽസ് ഒരു അസംബന്ധ ചിത്രമാണെന്നുള്ള പ്രകാശ് രാജിൻ്റെ പ്രസ്ഥാവനയ്ക്ക് ഇപ്പോൾ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ അനുപം ഖേർ. അവരവരുടെ നിലവാരത്തിനനുസരിച്ചാണ് ആളുകൾ സംസാരിക്കുന്നതെന്നും ചിലർക്ക് ജീവത കാലം മുഴുവൻ നുണ പറഞ്ഞ് ജീവിക്കേണ്ടി വരുമെന്നുമായിരുന്നു അനുപം ഖേറിൻ്റെ മറുപടി.ബോളിവുഡിൽ നിന്നും 2022 ലെ അപ്രതീക്ഷിതമായ സൂപ്പർ ഹിറ്റായിരുന്നു ദി കാശ്മീർ ഫയൽസ്. വലിയ വിവാദങ്ങളും ആരോപണങ്ങളും സൃഷ്ടിച്ച ചിത്രം ബോക്സോഫീസിലും വലിയ വിജയമാണ് നേടിയത്.അവരവരുടെ നിലവാരത്തിന് അനുസരിച്ചാണ് ആളുകൾ സംസാരിക്കുന്നത്. ചിലർക്ക് ജീവത കാലം മുഴുവൻ നുണ പറഞ്ഞ് ജീവിക്കേണ്ടി വരും.
അതേസമയം, മറ്റുള്ളവർ സത്യം പറയും. ജീവിതത്തിൽ എല്ലായ്പ്പോഴും സത്യം പറഞ്ഞുന്നരിൽ ഒരാളാണ് ഞാൻ. ആരെങ്കിലും നുണ പറഞ്ഞ് ജീവിക്കുന്നുണ്ടെങ്കിൽ അതാവാം അവരുടെ ആഗ്രഹം',അനുപം ഖേർ വ്യക്തമാക്കി. പ്രകാശ് രാജിൻ്റെ പ്രസ്ഥാവനയ്ക്കുള്ള മറുപടിയായിരുന്നു അനുപം ഖേറിൻ്റെ വാക്കുകൾ.കേരളത്തിൽ നടന്ന ബുക്ക് ഫെസ്റ്റിവലിന് പങ്കെടുത്തപ്പോഴായിരുന്നു കാശ്മീർ ഫയൽസ് സിനിമയ്ക്കെതിരെ പ്രകാശ് രാജ് പറഞ്ഞത്. 'കശ്മീർ ഫയൽസ് ഒരു അസംബന്ധ ചിത്രമാണ്. നമ്മുക്കെല്ലാം അറിയാം അത് ആരാണ് നിർമിച്ചതെന്ന്. അന്താരാഷ്ട്ര ജൂറി അതിൻ്റെ മുകളിൽ തുപ്പുകയാണ് ചെയ്തത്. എന്നിട്ട് പോലും അവർക്ക് നാണമില്ല.
അതിൻ്റെ സംവിധായകൻ ഇപ്പോഴും പറയുന്നു, "എന്തുകൊണ്ട് എനിക്ക് ഓസ്കാർ ലഭിക്കുന്നില്ലെന്ന്?" അയാൾക്ക് ഒരു ഭാസ്‌കരൻ പോലും കിട്ടില്ല", എന്നായിരുന്നു പ്രകാശ് രാജിൻ്റെ വാക്കുകൾ.ജനങ്ങളുടെ സിനിമയായി കൊച്ചു ചിത്രം കശ്മീർ ഫയൽസ് ഒരു കൊല്ലത്തിനപ്പുറവും അർബൻ നക്‌സലുകൾക്കും അവരുടെ പിടിയാളുകൾക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിക്കുന്നു. അതിൻ്റെ കാഴ്ചക്കാരെ കുരയ്ക്കുന്ന പട്ടികൾ എന്ന് വിളിക്കുന്നു.
അന്ധകാർ രാജ് ( പ്രകാശ് രാജിനെ ഉദ്ദേശിച്ച്) എനിക്ക് എങ്ങനെയാണ് ‘ഭാസ്‌കർ’ കിട്ടുക. അവളും അവനും എല്ലാം നിങ്ങൾക്കാണ് എന്നെന്നും" എന്നായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ വാക്കുകൾ.പ്രകാശാ രാജിന് മറുപടിയുമായി അതേ സമയത്ത് തന്നെ ചിത്രത്തിൻ്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ വന്നിരുന്നു.
പ്രകാശ് രാജിൻ്റെ പ്രസംഗത്തിൻ്റെ വീഡിയോയ്‌ക്കൊപ്പമായിരുന്നു സംവിധായകൻ്റെ ട്വീറ്റ്. ഗോവയിൽ നടന്ന 53-ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ജൂറി തലവൻ നദവ് ലാപിഡും ചിത്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ദി കാശ്മീർ ഫയൽസ് അപരിഷ്കൃതമായ സിനിമയാണെന്നും അഭിമാനകരമായ ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിൽ ഈ ചിത്രം കണ്ടതിൽ ഞാൻ ഞെട്ടിപ്പോയെന്നുമായിരുന്നു ജൂറി ചെയർമാൻ്റെ വാക്കുകൾ. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ചിത്രമായിരുന്നു ദി കാശ്മീർ ഫയൽസ്.ഇതിനു പിന്നാലെയാണ് ഇപ്പോൾ അനുപം ഖേറും പ്രകാശാ രാജിനു മറുപടിയുമായി എത്തിയത്.