പത്ത് മാസം മാത്രം പ്രായമുള്ള എന്റെ കുഞ്ഞിനെ ഇട്ടിട്ട് വരുന്നതാണ് ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ത്യാഗമെന്ന് നടി കാജൽ അഗർവാൾ!

Divya John
 പത്ത് മാസം മാത്രം പ്രായമുള്ള എന്റെ കുഞ്ഞിനെ ഇട്ടിട്ട് വരുന്നതാണ് ഞാൻ ചെയ്യുന്ന ഏറ്റവും വലിയ ത്യാഗമെന്ന് നടി കാജൽ അഗർവാൾ! കല്യാണം കഴിഞ്ഞാൽ അഭിനയം നിർത്തും, കുട്ടികൾ ആയാൽ പിന്നെ പറയുകയും വേണ്ട. എന്നാൽ ഇപ്പോൾ അങ്ങിനെ അല്ല, കല്യാണ ശേഷവും നടിമാർ നായികാ നിരയിൽ തന്നെ സജീവമാണ്. കുഞ്ഞുങ്ങളെ പ്രസവിയ്ക്കുന്നതിന് ചെറിയ ബ്രേക്ക് എടുക്കുമെങ്കിലും പഴയതിലും ശക്തമായ റോളുകളിലൂടെ തിരിച്ചുവരും. അത്തരത്തിൽ സജീവമാവുന്ന നടിയാണ് കാജൾ അഗർവാൾ. പത്ത് മാസം എത്തിയ കുഞ്ഞിനെ വീട്ടിൽ ആക്കിയിട്ട് വരുന്നതിനെ കുറിച്ച് ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ കാജൾ സംസാരിച്ചു. പണ്ടൊക്കെ കല്യാണത്തോടെ നടിമാർക്ക് സിനിമയിൽ വലിയ റോളില്ല. ഈ ഒരു പ്രൊഫഷണലിൽ നിൽക്കുമ്പോൾ ഏറ്റവും കുടുതൽ ത്യജിയ്ക്കുന്നത് എന്താണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം.






  മുൻപൊക്കെ ആണെങ്കിൽ ഞാൻ പറയുമായിരുന്നു എന്റെ പാരന്റ്‌സ് എന്ന്. കുടുംബത്തിലെ ഒരു നല്ല ചടങ്ങിനും ഞാൻ ഉണ്ടാവാറില്ല. കസിൻ സിസ്‌റ്റേഴ്‌സിന്റെ കല്യാണത്തിന് എല്ലാം അവസാന നിമിഷം ഒരു അതിഥിയെ പോലെ വന്ന് പോകുകയാണ് ചെയ്തിരുന്നത്.രാവിലെ അവന് ടാറ്റ ബൈ ബൈ പറഞ്ഞ് വന്നാൽ, രാത്രി അവൻ ഉറങ്ങുമ്പോഴാണ് ഞാൻ കാണുന്നത്. അവനെ വളരെ അധികം മിസ്സ് ചെയ്യുന്നുണ്ട്. അവനെ വിട്ട് നിൽക്കുന്നതാണ് ഏറ്റവും വലിയ ത്യാഗം.എന്നാൽ ഇപ്പോൾ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ ത്യാഗം പത്ത് മാസം മാത്രം പ്രായമുള്ള എന്റെ കുഞ്ഞിനെ വീട്ടിലാക്കിയിട്ട് അഭിനയിക്കാനായി വരുന്നതാണ്. ഇപ്പോൾ അവനൊന്നും മനസ്സിലാവുന്ന പ്രായമല്ല.  






കുഞ്ഞ് ആയതിന് ശേഷം ഏറ്റവും കൂടുതൽ അവനൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ വെറുതേ ചെയ്യാൻ വേണ്ടി മാത്രം സിനിമകൾ ചെയ്യില്ല. എനിക്ക് അത്രയധികം താത്പര്യം തോന്നുന്ന സിനിമകൾ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. അല്ലാത്തപ്പോൾ അവനൊപ്പം സമയം ചെലവഴിക്കണം, കുടുംബത്തിനൊപ്പം ഇരിക്കണം.അവന് ഒരു എട്ട് വയസ്സൊക്കെ ആയതിന് ശേഷം മാത്രമേ സിനിമകൾ കാണിച്ചു കൊടുക്കൂ. ആദ്യം കാണിച്ചുകൊടുക്കുന്ന സിനിമ ഒരു പക്ഷെ തുപ്പാക്കി ആയിരിയ്ക്കും എന്നും കാജൾ അഗർവാൾ പറഞ്ഞു.കുഞ്ഞിന് ഇപ്പോൾ ഒന്നും താൻ അഭിനയിച്ച സിനിമകൾ കാണിച്ചുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്നും കാജൾ പറയുന്നു.

Find Out More:

Related Articles: