കാല് നക്കണമെന്ന് പറഞ്ഞ ആളോട് ആര്യ ബഡായിക്കു പറയാൻ ഉള്ളത്! ബഡായ് ബംഗ്ലാവിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ആര്യ ഇന്ന് മലയാള സിനിമ രംഗത്തും പരീക്ഷമങ്ങൾ നടത്തുകയാണ്. സെലിബ്രിറ്റി എന്നതിന് ഉപരിയായി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആര്യ കുറേക്കൂടി അടുപ്പമുള്ള വ്യക്തിയെപ്പോലെയാണ്. സ്വന്തം ജീവിതത്തിൽ നേരിടേണ്ടിവന്ന ഒരോ മോശം അനുഭവവും ആരയ പറയുമ്പോൾ കേട്ട് നിന്ന ഏവരുടേയും കണ്ണ് നിറഞ്ഞു. സോഷ്യൽ മീഡിയയിൽ നിന്ന് പോലും തനിക്ക് നേരടേണ്ടിവന്നത് വളരെ മോശം കാര്യങ്ങളാണെന്നും ആര്യ പറയുന്നു. ഇപ്പോൾ തന്നോട് മോശം കമന്റുമായി എത്തിയ ആളെ പൊതുസമൂഹത്തിന് മുൻപിൽ തുറന്ന് കാട്ടുകയാണ് ആര്യ. ടെലിവിഷൻ സ്‌ക്രീനിലും സോഷ്യൽ മീഡിയയിലും തിളങ്ങുന്ന താരമാണ് ആര്യ ബാബു.
ചിരിയുടെ മുഹൂർത്തങ്ങൾക്കൊണ്ട് ബംഡായി ബംഗ്ലാവിലൂടെയാണ് ആര്യ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറുന്നത്.ആര്യ ബാബു എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് പ്രിയം ബഡായി ആര്യ എന്ന പേരിനോടാണ്.സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. അതുകൊണ്ട് തന്നെ തനിക്കെതിരെ ചിലർ പറയുന്ന മോശം കമന്റുകളെക്കുറിച്ച് പ്രേക്ഷകർക്ക് മുന്നിൽ വ്യക്തമാക്കുകയാണ് താരം. ആര്യയും കഴിഞ്ഞ ദിവസം ആരാധകർക്ക് അത്തരത്തിൽ ഒരവസരം നൽകിയിരുന്നു. ഇതിനിടെയാണ് ഒരാൾ 'ആര്യയുടെ കാൽ നക്കണം' എന്ന് കമന്റ് ചെയ്തത്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരങ്ങൽ തങ്ങളോട് എന്തെങ്കിലുമൊക്കെ ചോദ്യങ്ങൾ ചോദിക്കാൻ ആരാധകർക്ക് അവസരം നൽകാറുണ്ട്. അശ്ലീല കമന്റുമായി എത്തിയ ആളെ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാണിക്കാനും ആര്യ ധൈര്യം കാണിച്ചു.
അയാളുടെ മറുപടിയുടെ സ്‌ക്രീൻഷോട്ട് അടക്കം പങ്കുവെച്ചാണ് ആര്യ മറുപടി നൽകിയത്.നിങ്ങൾക്ക് മാനസികമായി എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്. ദയവു ചെയ്ത് എത്രയും വേഗം ഒരു ഡോക്ടറിനെ കാണുക. ഇദ്ദേഹത്തെ പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഇദ്ദേഹത്തെ എത്രയും വേഗം കൗൺസിലിംഗിന് വിധേയമാക്കുക. പെൺകുട്ടികളേയും സ്ത്രീകളേയും ഇയാളിൽ നിന്ന് അകറ്റിനിർത്തുകയും വേണം.' എന്നായിരുന്നു ആര്യയുടെ മറുപടി.തന്റെ ജീവിതത്തിൽ സംഭവിച്ച പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം പങ്കുവെച്ചിരുന്നു. എന്നാൽ ആര്യയുടെ പ്രണയവും വിവാഹവുമെല്ലാം കണ്ണ് നിറഞ്ഞല്ലാതെ താരത്തിന് പറയാൻ സാധിക്കില്ല.
ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ ജീവിതത്തിൽ അപ്രതീക്ഷിതമായ ദുരന്തങ്ങളാണ് സംഭവിച്ചത്.അച്ഛനെക്കുറിച്ച് മകളുടെ അഭിപ്രായം എന്താണെന്നാണ് ഒരാൾ ചോദിച്ചത്. ഇതിന് മറുപടിയായി അവൾക്ക് സ്വന്തം അച്ഛനോട് വലിയ ഇഷ്ടമാണെന്നും അത് വാക്കുകൾക്കൊണ്ട് വർണിക്കാൻ സാധിക്കില്ലായെന്നും ആര്യ പങ്കുവയ്ക്കുന്നു. തന്റെ ജീവിതം ഇനി മകൾക്ക് വേണ്ടിയുള്ളതാണെന്ന് ആര്യ പറയാറുണ്ട്. അവളുടെ സന്തോഷങ്ങളാണ് തന്റെ ജീവിതത്തിന് നിറം പകരുന്നതെന്നാണ് താരം പറയാൻ ആഗ്രഹിക്കുന്നത്.ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയതോടെയാണ് ആര്യ തന്റെ ജീവിതത്തിൽ സംഭവിച്ച ഞെട്ടിപ്പിക്കുന്ന കഥകൾ പ്രേക്,കരോട് പങ്കുവെച്ചത്.