ഞാനും കുറേ കാര്യങ്ങൾ വിചാരിച്ചാണ് പോയത്, നാലാം സീസൺ മത്സരാർത്ഥി നിമിഷ പറയുന്നതിങ്ങനെ!

Divya John
 ഞാനും കുറേ കാര്യങ്ങൾ വിചാരിച്ചാണ് പോയത്, നാലാം സീസൺ മത്സരാർത്ഥി നിമിഷ പറയുന്നതിങ്ങനെ! ഇനി വെറും നാല് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബിഗ് ബോസിനെക്കുറിച്ച് കഴിഞ്ഞ സീസണിലെ മത്സരാർത്ഥി നിമിഷ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ബിഗ് ബോസ് സ്‌ക്രിപ്റ്റഡായ പ്രോഗ്രാമാണോയെന്ന് പ്രേക്ഷകർ പലപ്പോഴും ചോദിക്കാറുണ്ട്. നിസാര പ്രശ്‌നങ്ങൾ എന്ന് തോന്നുന്നവയ്ക്ക് പോലും ആളുകൾ വളരെ ഇമോഷണലാകുന്നതോടെയാണ് പ്രേക്ഷകർക്ക് പ്രോഗ്രാം സ്‌ക്രിപ്റ്റഡാണെന്നൊക്കെ തോന്നി തുടങ്ങിയത്. ഇതുവരെ നടന്ന മലയാളം ബിഗ് ബോസ് സീസണുകളിൽ വളരെയേറെ വൈലൻസും ഇമോഷണൽ ഗ്രാമയുമൊക്കെ അരങ്ങേറിയ സീസണിലാണ് ദിൽഷ വിജയിയയായത്. ഇപ്പോൾ ബിഗ് ബോസിനെക്കുറിച്ച് നിമിഷ പറയുന്നതിങ്ങനെയാണ്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണുമായി പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്.



   ബിഗ് ബോസിൽ എത്തിയതോടെയാണ് നിമിഷ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാകുന്നതെങ്കിലും നിമിഷ 2021 മിസ് കേരള മത്സരത്തിലൂടെയാണ് മുഖ്യധാരയിലേയ്ക്ക് എത്തുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നിമിഷ. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായി നിന്ന കാലത്താണ് നിമിഷയ്ക്ക് ബിഗ് ബോസിലേയ്ക്ക് കോൾ വരുന്നത്. വളരെ ആലോജിച്ചാണ് പിന്നീട് മത്സരാർത്ഥിയായി പോകുന്നത്. അവിടെ ത്തെുമ്പോഴും മനസ്സിൽ ഒരുപാട് സംശയങ്ങൾ നിലനിന്നിരുന്നതായും താരം പറഞ്ഞിരുന്നു. ബിഗ് ബോസിലേയ്ക്ക് എത്തുമ്പോൾ മുതൽ ഇത് സ്‌ക്രിപ്റ്റഡ് പ്രോഗ്രാമാണോ എന്ന ചോദ്യവും സംശയവുമെല്ലാം മനസ്സിൽ നിലനിന്നിരുന്നു. എന്നാൽ അവിടെയെത്തി രണ്ടാം ദിവസം തന്നെ എനിക്ക് കാര്യങ്ങൾ വ്യക്തമായെന്നാണ് താരം പറയുന്നത്. പരസ്പരം യാതൊരു പരിചയവും ഇല്ലാതിരുന്ന ആളുകളായിരുന്നിട്ട് പോലും ഷോ തുടങ്ങി രണ്ടാം ദിവസം ബിഗ് ബോസ് വീട്ടിൽ ആദ്യ അടിപൊട്ടി. അതോടെ പ്രോഗ്രാം സ്‌ക്രിപ്റ്റഡല്ല എന്ന് എനിക്ക് വ്യക്തമായി.



   പലപ്പോഴും നമ്മുടെ ക്ഷമ നശിക്കുകയും ഇമോഷണലി തകർക്കപ്പെടുകയും ചെയ്യും. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് പലപ്പോഴും നമ്മൾ കടന്നുപോകുന്നത്. ബിഗ് ബോസിൽ നിൽക്കാൻ ഏറ്റവും കൂടുതൽ ആവശ്യം ക്ഷമയാണെന്നാണ് നിമിഷ പറയുന്നത്. പലപ്പോഴും നമ്മുടെ ക്ഷമ നശിക്കുകയുംബിഗ് ബോസിൽ നിന്ന് പല സൗഹൃദങ്ങൾ കാണുമ്പോഴും പലപ്പോഴും അവയെല്ലാം നിമിഷനേരങ്ങൾക്കൊണ്ട് മാറിമറിയുന്നത് കാണാം. ആരെ വിശ്വസിക്കണം ആരെ അവിശ്വസിക്കണം എന്നൊന്നും ധാരണയില്ലാത്ത ഘട്ടത്തിലേയ്ക്ക് ഓരോ മത്സരാർത്ഥിയും എത്തിച്ചേരും. അല്ലെങ്കിൽ ഒരു മണിക്കൂർ ഷോയിൽ എല്ലാ കാര്യങ്ങളും പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻസാധിക്കില്ല. ഞാൻ പറഞ്ഞ എല്ലാ കാര്യങ്ങളും ടെലികാസ്റ്റ് ചെയ്തിട്ടുണ്ടോ എന്നും എനിക്കറിയില്ല.



  
ബിഗ് ബോസിൽ 24 മമിക്കൂറും സ്ട്രീമിംഗ് വന്നതോടെയാണ് ആളുകളിലേയ്ക്ക് കൂടുതൽ കാര്യങ്ങളും എത്തുന്നത്. ബിഗ് ബോസിൽ സ്‌ക്രീൻ സ്‌പേസിന് വേണ്ടായാണ് എല്ലാവരും കളിയ്ക്കുന്നത്. ഏറ്റവും കൂടുതൽഡ സ്‌ക്രീൻ സ്‌പേസ് കിട്ടിയാലെ അവിടെ പിടിച്ച് നിൽക്കാൻ സാധിക്കൂ. ചിലപ്പോഴുള്ള വഴക്കുകൾ പോലും ഈ സ്‌ക്രീൻ സ്‌പേസിന് വേണ്ടിയാവാം എന്ന് തോന്നാറുണ്ട്. ബിഗ് ബോസിലായാലും ജീവിതത്തിലായാലും നിങ്ങൾ സ്വന്തം പക്ഷത്ത് നിൽക്കുക എന്നാണ് നിമിഷയ്ക്ക് പറയാനുള്ളത്. നിമിഷയുടെ വെയ്റ്റ് ലോസ് ജേണിയും പറയുന്നത് ഇതാണ്. ആളുകളുടെ പരിഹാസങ്ങൾ പേടിച്ചല്ല ആരും ഒന്നും ചെയ്യേണ്ടത്. അന്നും ഇന്നും ഞാൻ കേൾക്കുന്നത് എന്റെ വാക്ക് മാത്രമാണെന്നും താരം പറയുന്നു.90 കിലോയോളം ശരീര ഭാരമുണ്ടായിരുന്നിടത്ത് നിന്നാണ് ഇപ്പോൾ വളരെ ഒതുങ്ങിയ ശരീരത്തിലേയ്ക്ക് നിമിഷ എത്തിയത്. അതിന് പിന്നിലെ പരിശ്രമങ്ങളുടെ കഥ വലിയ മോട്ടിവേഷനായാണ് പ്രേക്ഷകർ കേട്ടിരുന്നത്.
 

Find Out More:

Related Articles: