വിടുതലൈയിലെ ട്രെയിൻ അപകടം ഒരുക്കിയ വെട്രിമാരൻ ക്രാഫ്ത്തിന്റെ വിശേഷങ്ങൾ അറിയാം! വെറും ആറു സിനിമകൾ മാത്രമാണ് 16 വർഷങ്ങൾക്കിടെ തമിഴ് സംവിധായകൻ വെട്രിമാരൻ ഒരുക്കിയിട്ടുള്ളത്. ഇപ്പോൾ തൻ്റെ പുതിയ സിനിമയുമായി എത്തിയപ്പോഴും ഭൂമി, അധികാരം, രാഷ്‌ട്രീയം എന്ന ഇന്ത്യൻ യഥാർഥ്യത്തെ തന്നെ പ്രമോയമാക്കി. ഭരണകൂടത്തിനായി പൊലീസ് നടത്തുന്ന നരനായട്ടും അടിച്ചമർത്തലുമെല്ലാം യഥാർത്ഥ ഭാവത്തോടെ ഒരുക്കി. വിടുതലൈ തിയറ്ററുകളിൽ നിന്നും പ്രേക്ഷകരുടെയുള്ളത്തിൽ പൊള്ളുന്ന അനുഭവങ്ങളെ സൃഷ്ടിക്കുമ്പോൾ താരമൂല്യമുള്ള നായകനെ പോലും വെട്രിമാരൻ പരിഗണിച്ചില്ല. അതിനു കാരണം അയാളുടെ സംവിധായകൻ്റെ പ്രതിഭശാലിയായ സവ വളർച്ചയാണ്. അത് 11 ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി. ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു ആവിഷ്കാരമായിരുന്നു അത്.
ദുരന്തത്തിൻ്റെ ആഴവും തീവ്രതയും പ്രകടമാക്കുന്നതിനൊപ്പം ചിത്രം ഇനി പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നതെങ്ങോട്ട് എന്നതിനുള്ള സൂചന കൂടിയായിരുന്നു അത്. ഏഴു കോടിയിലധികം രൂപ ചെലവഴിച്ചായിരുന്നു വെട്രിമാരൻ 10 മിനിറ്റോളം ദൈർഘ്യം വരുന്ന ആ സിംഗിൾ ഷോട് ഒരുക്കിയത്. പാലത്തിൽ തകർന്നു കിടക്കുന്ന ട്രെയിൻ ബോഗിയും അപകടത്തിൽ കൊല്ലപ്പെട്ടവരും കുരുങ്ങിക്കിടന്നവരും അംഗവൈകല്യം സംഭവിച്ചരും മരണത്തോട് മല്ലടിക്കുന്നവരുമൊക്കെയായി ദുരിത മുഖത്തിൻ്റെ തീവ്രത കാഴ്ചക്കാരിലേക്ക് കൃത്യമായി വെട്രിമാരൻ പകർത്തിയെടുക്കുകയായിരുന്നു.വിടുതലൈ സിനിമയുടെ തുടക്കത്തിൽ ഒരു ട്രെയിൻ അപകടത്തിൻ്റെ സിംഗിൾ ഷോട് സംവിധായകൻ ദൃശ്യവൽക്കരിച്ചിട്ടുണ്ട്.
നാല് കോടി ബജറ്റിൽ ചിന്തിച്ചിടത്തു നിന്നും 40 കോടി മുതൽ മുടക്ക് ഒരുക്കാൻ നിർമാതാവ് സജ്ജമായപ്പോൾ വിടുതലൈ ഇതിഹാസമാക്കി മാറുകയായിരുന്നു. സിനിമയുടെ നിർണായകമായ സീനിനെ സിംഗിൾ ഷോട്ടു ഒരുക്കി പ്രേക്ഷകരിലേക്ക് കൃത്യമായി പതിപ്പിക്കുകയായിരുന്നു ആ സംവിധായകൻ. അതിനായി മികച്ച രീതിയിലുള്ള ടീമിനെ തന്നെ വെട്രിമാരൻ തെരഞ്ഞെടുത്തു. ജാക്കിയാണ് ചിത്രത്തിൻ്റെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോൾ റിലീസ് ചെയ്ത ട്രെയിൻ അപകടത്തിൻ്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. കലാസംവിധായകൻ എത്ര മികവോടെയാണ് ഈ സീക്വൻസ് ഒരുക്കിയിരിക്കുന്നതെന്ന് ഈ മേക്കിംഗ് വീഡിയോയിൽ ദൃശ്യമാകും.
15 വർഷമായി മനസിൽ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്ടിനെ സിനിമാ രൂപത്തിലേക്ക് മാറ്റിയെടുത്തപ്പോൾ അതിന് ആവശ്യമായ തീവ്രത നൽകി തന്നെ വെട്രിമാരൻ നൽകി.മികച്ച നിരൂപ പ്രശംസ നേടിയ ചിത്രം മികച്ച കളക്ഷനോടെ പ്രദർശനം തുടരുകയാണ്. വിടുതലൈ പാർട് -1 ആണ് ഇപ്പോൾ തിയറ്ററിലെത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗവും ഈ വർഷം തിയറ്ററിലെത്തും. വിടുതലൈയ്ക്കു ശേഷം സൂര്യയെ നായകനാക്കി കാളപ്പോരിൻ്റെ പശ്ചാത്തലത്തിൽ വാടിവാസൽ എന്ന ചിത്രവും അതിനു ശേഷം വലിയ ശ്രദ്ധ നേടിയ വടചെന്നൈയുടെ രണ്ടാം ഭാഗവും വെട്രിമാരൻ ഒരുക്കും.ആർഎസ് ഇർഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാർ നിമിച്ചിരിക്കുന്ന ചിത്രം റെഡ് ജയൻ്റ് മൂവീസാണ് വിതരണം ചെയിതിരിക്കുന്നത്.