ജിയ ഖാൻ്റെ ദുരുഹ മരണം: ഏപ്രിൽ 28 ന് പ്രത്യേക കോടതി വിധി!

Divya John
 ജിയ ഖാൻ്റെ ദുരുഹ മരണം: ഏപ്രിൽ 28 ന് പ്രത്യേക കോടതി വിധി!ബോളിവുഡിൻ്റെ വേദനായായി മാറി, ഇന്നും ഉത്തരങ്ങളില്ലാതെ കോടാവനുകോടി നക്ഷത്രങ്ങളിൽ ഒന്നായി ജിയ ഖാൻ കഴിഞ്ഞ പതിറ്റാണ്ടായി വാനിലുണ്ടാകും. അപ്പോഴും അവൾ തിളങ്ങുകയാകും. അതിനു കാരണം ബോളിവുഡ് താര സുന്ദരി ജിയ ഖാൻ്റെ മരണം കഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും ഒരു അമ്മ നീതി നേടുകയാണ് എന്നതാണ് കാരണം. എന്തിനായിരുന്നു 25 -ാം വയസിൽ തൻ്റെ മകൾ ജീവിനൊടുക്കിയതെന്നുള്ള ചോദ്യം അമ്മ ഉറക്കെ ചോദിക്കുകയാണ്!അവൾ സ്വപ്നം കണ്ടത് വെള്ളിത്തിരയിലെ നക്ഷത്രമാകാനായിരുന്നു. എന്നാൽ ക്ഷണിക ജീവിതം മാത്രമുള്ള വാൽ നക്ഷത്രമാകാനായിരുന്നു അവൾക്കായി കാലം ഒരുക്കിവെച്ചത്. നിങ്ങൾ ഈ കത്ത് വായിക്കുമ്പോഴേക്കും ഒന്നുകിൽ ഞാൻ പോയിരിക്കും, അല്ലെങ്കിൽ ഞാൻ പോകാൻ തയാറെടുക്കുകയാണ് എന്നാണ്.



  നിങ്ങൾക്കൊപ്പം ഞാൻ എൻ്റെ ഭാവിയെ കാണുമായിരുന്നു, പക്ഷേ എൻ്റെ സ്വപ്നങ്ങളെല്ലാം നിങ്ങൾ തകർത്തു. ഇപ്പോൾ ഞാൻ ഉള്ളിൽ മരിച്ചു കഴിഞ്ഞു, എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നു. ഇതായിരുന്നു സൂരജ് പഞ്ചോളിയെ പ്രതിക്കൂട്ടിലാക്കി പോരാടാൻ ജിയയുടെ അമ്മ റാബിയെ പ്രേരിപ്പിച്ചത്. നാളുകൾ നീണ്ട അന്വേഷണവും കേസിൻ്റെ വിചാരണയുമൊക്കെ അവസാനിച്ച് ഇനി 2023 ഏപ്രിൽ 28 ന് കോടതി വിധി പറയുകയാണ്. 2013 ജൂൺ മൂന്നിന് തൻ്റെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ ജിയയെ കണ്ടെത്തുകയായിരുന്നു. ആദ്യം കേസ് അന്വേഷിച്ച മുംബൈ പോലീസും പിന്നീട് സിബിഐയും മരണം ആത്മഹത്യയാണെന്നുള്ള നിഗമനത്തിലാണ് ഏത്തിയത്. അതിപ്പോഴും ജിയയുടെ അമ്മ റാബിയയും കുടുംബം വിശ്വസിക്കുന്നില്ല. സുഹൃത്തും നടനുമായ സൂരജ് പഞ്ചോളിക്ക് ജിയയിടെ മരണത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ജിയയുടെ ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിലൂടെ അവളുടെ കുടുംബവും പുറം ലോകവും അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.



അതിൽ സൂരജ് പാഞ്ചോളിയുടെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ചതിക്കപ്പെട്ടതിനാൽ ജീവിക്കാൻ തനിക്കൊരു കാരണവും ബാക്കിയില്ലെന്ന് അവൾ കുറിച്ചിരുന്നു. വാദങ്ങളും പ്രതിവാദങ്ങളും നിരവധി നടന്ന കേസിൽ ജിയാ ഖാൻ്റെ ആത്മഹത്യയിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു സൂരജ് പഞ്ചോളിയുടെ നിലപാട്. ജിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പഞ്ചോളിക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പോലീസ് ചുമത്തിയിരുന്നത്. അറസ്റ്റ് ചെയ്‍തു ഒരു മാസത്തിന് ശേഷം ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി സൂരജ് പഞ്ചോളി പുറത്തിറങ്ങുന്നത്. ഇപ്പോൾ പ്രത്യേക കോടതിയാണ് ഏപ്രിൽ 28 ന് കേസിൻ്റെ വിധി പ്രഖ്യാപിക്കുന്നത്. ജിയ ഗർഭിണിയായിരുന്നെന്നും കുഞ്ഞിനെ ഒഴിവാക്കുന്നതിനെ ചൊല്ലിയുണ്ടായ സൂരജ് പഞ്ചോളിയുമായി പ്രശ്നങ്ങളുമായിരുന്നു എന്നും അമ്മ റാബിയ കുറ്റപ്പെടുത്തി.



 നഫീസ എന്നായിരുന്നു ജിയയുടെ ശരിയായ പേര്. ഹോളിവുഡ് നടിയായ ആഞ്ചലീന ജോളിയുടെ ഒരു കഥാപാത്രത്തിൽ പ്രചോദനം ഉൾകൊണ്ട് ജിയ എന്ന് പേര് പിന്നീട് മാറ്റുകയായിരുന്നു. ലണ്ടനിൽ വളർന്ന ജിയയെ ബോളിവുഡിൻ്റെ മാസ്‍മരികലോകത്ത് എത്തിച്ചത് സിനിമാ മോഹം തന്നെയാണ്. എൺപതുകളിൽ ബോളിവുഡിൽ നടിയായിരുന്ന അമ്മ റാബിയയിൽ നിന്നുമാണ് ജിയയ്ക്കും സിനിമയോടുള്ള താത്പര്യമുണ്ടാകുന്നത്. അതിനാൽ തന്നെ കഥക്, ജാസ് തുടങ്ങി നിരവധി നൃത്തങ്ങളിലും പരിശീലനം നേടി. 16 -ാം വയസിൽ തന്നെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും 2006- ൽ അമിതാഭ് ബച്ചൻ നായകനായ നിശബ്ദ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കെത്തുന്നത്. എങ്കിലും ജിയയെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത് അമീർ ഖാൻ നായകനായി എത്തിയ ഗജിനിയിലാണ്.



പിന്നാലെ അക്ഷയ് കുമാറിനൊപ്പം ഹൌസ് ഫുള്ളും. താരമാകാൻ കൊതിച്ചവൾ ആ ചെറിയ കാലഘട്ടത്തിൽ അഭിനയിച്ച് മൂന്നു സിനിമകൾ മാത്രം. ബോളിവുഡ് മത്സരത്തിൽ ഒപ്പം ഓടിയെത്താഞ്ഞതും സമ്മർദം താങ്ങാൻ കഴിയാതിരുന്നതും അവസരങ്ങളെ നഷ്ടപ്പെടുത്തിയെങ്കിലും വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരികെ എത്താനൊരുങ്ങിയപ്പോഴായിരുന്നു മരണം ജിയയെ കവർന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അലി റിസ്വിയുടെയും ഹിന്ദി ചലച്ചിത്ര നടിയായിരുന്ന റബിയ അമിനിൻ്റെയും മകളായി 1988 ഫെബ്രുവരി 20 നായിരുന്നു ജിയയുടെ ജനനം. പുറത്തു പോയി തിരികെ വന്ന അമ്മ രാത്രി 11ന് കാണുന്നത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിക്കിടന്ന ദുപ്പട്ടയുടെ വട്ടക്കണ്ണിയിൽ ജീവനറ്റ് ഞാന്നു കിടന്ന മകളെയാണ്. തളർന്നു പോയ അമ്മ തൻ്റെ മകൾക്ക് നീതി വാങ്ങിക്കൊടുക്കാൻ ഒറ്റയ്ക്ക് തുനിഞ്ഞിറങ്ങി.



ജിയയുടെ ശരീരത്തിൽ കണ്ട ചില മുറിപ്പാടുകളും മറ്റ് ചില സംശയങ്ങളും നിരത്തി മകൾ ആത്മഹത്യ ചെയ്‍തതല്ലെന്നും കൊലപാതകമാണെന്നും റാബിയ വാദിച്ചു. ജിയ കാമുകനെഴുതിയ കത്തിൽ നിന്നും അവരുടെ ബന്ധത്തിൻ്റെ സമ്മർദങ്ങളെക്കുറിച്ചും സൂരജ് ഉപദ്രവിക്കുന്നതിനെക്കുറിച്ചും ജിയ അബോ‍ർഷൻ നടത്തിയ കാര്യവും പുറത്തുവന്നു. സിബിഐയും ജിയ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനത്തിലെത്തിയതോടെ റാബിയ വിദേശത്ത് നിന്ന് സ്വന്തം നിലക്ക് ഫോറൻസിക് വിദഗ്‍ധരെ വിളിച്ചുവരുത്തി പരിശോധന നടത്തി. ബ്രിട്ടീഷ് ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ടിൽ ജിയയുടെ മുഖത്തും കഴുത്തിലുമുള്ള മുറിപ്പാടുകൾ ആത്മഹത്യാവാദം ഉറപ്പിക്കുന്നതല്ല എന്നായിരുന്നു.

Find Out More:

Related Articles: