രണ്ട് മിനിറ്റിൽ ഇന്നസെന്റ് ആ പ്രശ്‌നം പരിഹരിച്ചു: ദിനേഷ് പണിക്കർ!

Divya John
രണ്ട് മിനിറ്റിൽ ഇന്നസെന്റ് ആ പ്രശ്‌നം പരിഹരിച്ചു: ദിനേഷ് പണിക്കർ! ദിലീപിന്റെ ചെക്ക് കേസിലൂടെയായി പേരെടുത്ത വ്യക്തിയാണ് ഞാൻ. ഉദയപുരം സുൽത്താൻ സിനിമയ്ക്കിടയിലായിരുന്നു പ്രമാദമായ സംഭവം. 90,000 രൂപയുടെ ചെക്ക് ഞാൻ ദിലീപിന് കൊടുക്കുകയും, അത് മടങ്ങുകയും അദ്ദേഹം കേസ് കൊടുക്കുകയുമായിരുന്നു. അമ്മയുെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമെല്ലാം ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ഒരാഴ്ചക്കാലം മാധ്യമങ്ങളിലും ഇതായിരുന്നു പ്രധാന വാർത്ത. അങ്ങോട്ടും ഇങ്ങോട്ടും പ്രശ്‌നങ്ങളും വിലക്കുകളുമെല്ലാം നടക്കുന്നുണ്ടായിരുന്നു. അന്ന് ഞാൻ ഇന്നസെന്റേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. ചെക്ക് കേസ് പ്രശ്‌നങ്ങളിൽ നിന്നും തന്നെ രക്ഷിച്ചത് ഇന്നസെന്റാണെന്ന് ദിനേഷ് പണിക്കർ പറയുന്നു. യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് വാചാലനായത്.



   ദിലീപ് അപ്പോൾ തന്നെ എന്നെ നോക്കി ചിരിച്ചു. ദിനേഷനേട്ടനോടുള്ള സ്‌നേഹത്തിന്റെ പുറത്ത് ഞാൻ ഈ കേസ് പിൻവലിക്കുകയാണ്. പക്ഷേ, ഇക്കാര്യം പത്രങ്ങളിൽ കൊടുത്ത് കൊട്ടിഘോഷിക്കരുത്. അത് എനിക്ക് കിട്ടുന്നൊരു അവസരമായിരുന്നു, വേണമെങ്കിൽ ദിലീപ് കേസ് പിൻവലിച്ചതിനെക്കുറിച്ചൊക്കെ സംസാരിക്കമായിരുന്നു. കേസ് പിൻവലിക്കുന്ന കാര്യം ആഘോഷമാക്കി മാറ്റാൻ പാടില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. അത് എനിക്ക് സ്വീകാര്യമായിരുന്നു. ഇന്നസെന്റ് ചേട്ടനാണ് ഈ പ്രശ്‌നം രണ്ട് മിനുട്ട് കൊണ്ട് പരിഹരിച്ചത്. അതാണ് അദ്ദേഹത്തിന്റെ കഴിവ്. എന്റെ സുഹൃത്തായ ആന്റോ ഇന്നസെന്റ് ചേട്ടന്റെയും സുഹൃത്താണ്. ദിനേഷ് പാവമാണ്, മന:പ്പൂർവ്വം ചെയ്തതല്ല, ഇതിന് പിന്നിൽ വേറൊരു കഥയുണ്ടെന്നൊക്കെ പറഞ്ഞിരുന്നു.


ഇത് ദിലീപിന് കൊടുക്കണ്ട കാശല്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് മനസിലായത്. അദ്ദേഹവും സിനിമാ സംഘടന ഭാരവാഹികളൊക്കെയായി ചർച്ചയുണ്ടായിരുന്നു. അന്ന് അമ്മയെ പ്രതിനിധീകരിച്ച് വന്നത് ഇന്നസെന്റേട്ടനായിരുന്നു. എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. എടാ, ദിലീപേ, നിനക്കിപ്പോൾ കാശിന് അത്ര അത്യാവശ്യമൊന്നുമില്ലല്ലോ. ദിനേഷ് പണിക്കറിന് ചെറിയ ബുദ്ധിമുട്ടുണ്ട്. നീയൊരു കാര്യം ചെയ്യ്, ആ കേസ് പിൻവലിച്ചേക്ക് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  



അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോഴാണ് ആ മഹത്വം മനസിലാക്കുന്നത്. ശ്യാമപ്രസാദിനൊപ്പം അരികെ എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നു. ചെന്നപ്പോഴാണ് സിങ്ക സൗണ്ടാണ് ഉപയോഗിക്കുന്നതെന്ന് മനസിലാക്കിയത്. അത്രയും സൂക്ഷ്മമായി ഡയലോഗൊക്കെ പഠിച്ചാണ് ചെയ്തത്. എന്തോ ഒരു കോൺഫിഡൻസിൽ അങ്ങനെ അഭിനയിച്ചു. എന്റെ ചേട്ടനായി അഭിനയിക്കേണ്ടിയിരുന്ന ആൾ പെട്ടെന്നാണ് ഇട്ടിട്ട് പോയത്. അങ്ങനെയാണ് ഇന്നസെന്റേട്ടൻ വന്നത്. അന്ന് തന്നെ ഷൂട്ട് ചെയ്യാൻ പറ്റി. ഞങ്ങൾ ഒന്നിച്ചിരുന്നാണ് അന്ന് ഡയലോഗ് പഠിച്ചത്. ആ മനുഷ്യന്റെ ഡെഡിക്കേഷൻ സമ്മതിച്ച് കൊടുത്തേ പറ്റൂയെന്നും ദിനേഷ് പണിക്കർ പറയുന്നു.

Find Out More:

Related Articles: