നിറവയറിൽ ദൃശ്യം നായികയുടെ ദൃശ്യം!

Divya John
 നിറവയറിൽ ദൃശ്യം നായികയുടെ ദൃശ്യം! തമിഴിൽ കമലഹാസനും തെലുങ്കിൽ വെങ്കിടേഷും ഹിന്ദിയിൽ അജയ് ദേവ്ഗണുമായിരുന്നു ദൃശ്യം റീമേക്കുകളിൽ നായകന്മാരായെത്തിത്. ഇവ‌‍ക്കൊപ്പം ചെറുതും വലുതുമായി പ്രത്യക്ഷപ്പെട്ട ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ശ്രദ്ധിച്ചിരുന്നു. ദൃശ്യം ഹിന്ദി പതിപ്പിൽ മോഹൻലാലിൻ്റെയും മീനയുടെയും റോളിൽ അജയ് ദേവ്ഗണും ശ്രീയ ശരണുമായിരുന്നു വെള്ളിത്തിരയിലെത്തിയത്. മലയാളത്തിൽ അൻസിബ ഹസനും എസ്ഥ‍‍ർ അനിലും അവതരിപ്പിച്ച കഥാപാത്രങ്ങളെ ഹിന്ദി പതിപ്പിൽ ഇഷിത ദത്തയും മൃണാൾ ജാദവുമായിരുന്നു അവതരിപ്പിച്ചത്. മലയാളത്തിൽ നിന്നും ദൃശ്യം ഇതര ഭാഷകളിലേക്ക് ചേക്കെറിയപ്പോൾ അവിടെയുള്ള താരങ്ങളും സിനിമയ്ക്കൊപ്പം പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. തൻ്റെ ജീവിതത്തിലെ ഈ പ്രത്യേക ഘട്ടത്തിലൂടെയുള്ള യാത്രയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ താരം പങ്കുവെയ്ക്കുന്നുമുണ്ട്.






ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ ഈ സമയത്ത് താൻ ചെയ്യുന്ന കാര്യങ്ങളും ഏർപ്പെടുന്ന ഇടങ്ങളുമെല്ലാം താരം പങ്കുവെയ്ക്കുന്നുണ്ട്. ഭർത്താവ് വത്സൽ ഷേത്തിനൊപ്പം തൻ്റെ ആദ്യ കുഞ്ഞിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് താരം. യോഗ ക്ലാസുകളും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിച്ചും ആനന്ദം കണ്ടെത്തുകയാണ് ഇഷിത ദത്ത.ദൃശ്യത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഇഷിത ദത്ത ഇപ്പോൾ തൻ്റെ ഗർഭകാല ജീവിതത്തെക്കുറിച്ച് വാചാലയാവുകയാണ്. ജീവിതത്തിൽ ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പുതിയ ഘട്ടം വളരെ മനോഹരവും രസകരവുമാണ്. സത്യസന്ധമായി പറഞ്ഞാൽ മുമ്പുള്ളതിൽ നിന്നും വളരെ വ്യത്യസ്തവുമാണ് അത്. പുതിയൊരു 'കിക്ക്' അതു പകരുന്നു.






ഒരുപക്ഷേ, സ്വയം അനുഭവിക്കുമ്പോൾ മാത്രമേ എത്രത്തോളം മനോഹരമാണ് ഇതെന്ന് നിങ്ങൾക്കു മനസിലാവുകയുള്ളു എന്ന് ഞാൻ കരുതുന്നു. രാത്രിയിൽ സാധാരണ ഇപ്പോൾ എനിക്ക് കൂടുതലായി ഉറങ്ങാൻ കഴിയില്ല. അതിനു കാരണം കുഞ്ഞുങ്ങൾക്ക് രാത്രി ഉറങ്ങുന്നത് ഇഷ്ടമല്ല എന്നതാണ്. അതു ഞാൻ ൃഅനുഭവിച്ചറിയുന്നുണ്ട്, ഇഷിത ദത്ത പറയുന്നു.ഗർഭകാലയളവിനെക്കുറിച്ച് വാചാലയാവുകയാണ് യുവ നായിക. പിന്നീട് ദൃശ്യം, ഫിരാങ്കി, ബ്ലാങ്ക് തുടങ്ങി ചിത്രങ്ങളൂടെ ബോളിവുഡിൽ ശ്രദ്ധ നേടി. 2017 ലാണ് വത്സൽ ഷേത്തുമായി വിവാഹം നടക്കുന്നത്. നടനായ വത്സൽ ഷേത്തുമായി പ്രണയ വിവാഹമായിരുന്നു ഇഷിതയുടേത്. ഇപ്പോൾ തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഈ താര ദമ്പതികൾ. 





ദൃശ്യം രണ്ടാം ഭാഗത്തിലാണ് ഇഷിത ദത്ത അവസാനം അഭിനയിച്ചത്. ദൃശ്യത്തിലെ കഥാപാത്രമാണ് ഇഷിതയ്ക്കു കൂടുതൽ പ്രേക്ഷ ശ്രദ്ധ നേടിക്കൊടുത്തത്. 2012 ൽ ചാണക്യുഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇഷിത ദത്ത അഭിനയ ലോകത്തേക്ക് എത്തുന്നത്.എൻ്റെ ശരീരം മാറുകയാണ്, എൻ്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാറുകയാണ്. ഞാൻ ഇഷ്ടപ്പെട്ടിരുന്നതും ഇഷ്‌ടപ്പെടാത്തതുമായ കാര്യങ്ങളിൽ മാറ്റം സംഭവിക്കുന്നു. ജീവിതത്തിൽ പുതിയ കാര്യങ്ങളെ പരീക്ഷിക്കുന്നു. ഉദാഹരണത്തിന്, എനിക്ക് നേരത്തെ പഴങ്ങൾ ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നാൽ ഇപ്പോൾ എനിക്ക് വളരെ ഇഷ്ടമായിരിക്കുന്നു അത്. എൻ്റെ കുഞ്ഞിന് അത് വളരെ ആരോഗ്യം പകരും. അത് മഹത്തരമാണ്... ഇഷിത ദത്ത പറയുന്നു.

Find Out More:

Related Articles: