നടൻ പ്രഭുദേവയുടെ മൂന്ന് ദാമ്പത്യ ജീവിതങ്ങൾ!

frame നടൻ പ്രഭുദേവയുടെ മൂന്ന് ദാമ്പത്യ ജീവിതങ്ങൾ!

Divya John
നടൻ പ്രഭുദേവയുടെ മൂന്ന് ദാമ്പത്യ ജീവിതങ്ങൾ! പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ താരങ്ങളുടെ സ്വകാര്യ ജീവിതവും ബന്ധങ്ങളിലെ തകർച്ചയും എല്ലാം കൊട്ടിഘോഷിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരുപാട് വാർത്താ ശ്രദ്ധ നേടിയതാണ് പ്രഭുദേവയുടെ ജീവിതം.ദിവസങ്ങൾക്ക് മുൻപ് പ്രഭു ദേവയുടെ രണ്ടാം ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും പുറത്ത് വന്നതോടെ നടന്റെ കഴിഞ്ഞ ജീവിതം വീണ്ടും ചർച്ചയാകുകയാണ്. റംലത്തുമായുള്ള വിവാഹ മോചനത്തിനും നയൻതാരയ്‌ക്കൊപ്പം ഉണ്ടായ പ്രണയ ബന്ധത്തിനും ശേഷം ഇപ്പോൾ ഇതാ ഡോ. ഹിമാനി സിംഗുമായുള്ള ദാമ്പത്യവും പരസ്യമാവുന്നു. 1995 ൽ ആണ് പ്രഭു ദേവയും റംലത്തും പ്രണയിച്ച് വിവാഹം ചെയ്യുന്നത്. നർത്തകിയായിരുന്നു റംലത്ത്. അതിലൂടെയാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. പ്രഭു ദേവയെ വിവാഹം ചെയ്യുന്നതിന് വേണ്ടി ഹിന്ദു മതം സ്വീകരിച്ച റംലത് ലത എന്ന പേരും സ്വീകരിച്ചിരുന്നു. ഇരുവരുടെയും സന്തോഷത്തോടെയുള്ള ദാമ്പത്യം ആയിരുന്നു. മൂന്ന് മക്കളും ആ ബന്ധത്തിൽ ജനിച്ചു. വിഷ്ണു എന്ന മകൻ 2008 ൽ (13 വയസ്സ്) കാൻസർ വന്ന് മരണപ്പെടുകയായിരുന്നു. 



നയൻതാര പ്രഭുദേവയുടെ ജീവിതത്തിലേക്ക് വരുന്നത് വരെയും തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നാണ് റംലത്ത് പറഞ്ഞിരുന്നത്. തന്റെ ഭർത്താവിനെ വിട്ടുകിട്ടണം എന്ന് പറഞ്ഞ് റംലത്ത് രംഗത്ത് എത്തിയതോടെയാണ് വിഷയം വിവാദമാവുന്നത്. നയൻതാരയുമായി പ്രഭുദേവ ലിവിങ് റിലേഷനിൽ ആണെന്നും, തന്റെ മക്കൾക്ക് അച്ഛനെ തിരിച്ച് നൽകണം എന്നും പറഞ്ഞ് റംലത്ത് കോടതിയെ സംമീപിച്ചു. തുടർന്നൊരു നീണ്ട കാല നിയമ യുദ്ധം ആയിരുന്നു. അതിനിടയിൽ പല വെളിപ്പെടുത്തലുകളും ചെളിവാരിയെറിയലുകളും നടന്നു.നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ റംലത്ത് പിന്മാറുകയും 2011 ൽ ഔദ്യോഗികമായി വിവാഹ മോചിതരാകുകയും ചെയ്തു. എന്നാൽ വിവാഹ മോചനത്തിന് ശേഷം നയൻതാരയ്‌ക്കൊപ്പം ജീവിക്കാനും പ്രഭുദേവയ്ക്ക് സാധിച്ചില്ല. പ്രഭുവിനെ വിവാഹം ചെയ്യാൻ വേണ്ടി നയൻതാരയും മതം മാറിയിരുന്നു. ഹിന്ദു മതം സ്വീകരിച്ചതിന് ശേഷം തന്റെ സ്‌ക്രീൻ നെയിം ആയ നയൻതാര എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.  



എന്നാൽ ആ ബന്ധം അധിക ദൂരം മുന്നോട്ട് പോയില്ല. പ്രഭുവിനൊപ്പം ജീവിക്കുന്നതിനായി ഇന്റസ്ട്രിയിൽ നിന്നും മാറി നിന്ന നയൻ പോയ വേഗത്തിൽ തിരിച്ചെത്തി. ബന്ധം വേർപിരിഞ്ഞ ശേഷം കരിയറിൽ മാത്രം ശ്രദ്ധിച്ച നയൻ പിന്നീട് വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. പ്രഭു ദേവയാകട്ടെ തമിഴ് ഇന്റസ്ട്രിയിൽ നിന്ന് നേരെ ബോളിവുഡിലേക്ക് മാറി. ഇനിയൊരു പെണ്ണ് തന്റെ ജീവിതത്തിലില്ല, മക്കൾക്ക് വേണ്ടിയാണ് ജീവിതം എന്നാണ് അന്നൊരു അഭിമുഖത്തിൽ പ്രഭുദേവ പറഞ്ഞത്. എന്നാൽ ഹിമാനിയെ കണ്ടതോടെ ആ ശപഥം മാറ്റി. ഫിസിയോ തെറാപ്പി ചെയ്യേണ്ടി വന്ന ഒരു ഘട്ടത്തിലാണ് ഹിമാനിയെ പ്രഭു കാണുന്നതും പരിചയപ്പെടുന്നതും. 2019 ൽ പ്രഭുവും ഹിമാനിയും ഔദ്യോഗികമായി വിവാഹിതരായി. കൊവിഡ് കാലത്തായിരുന്നു വിവാഹം. എന്നാൽ വിവാഹിതനായതിനെ കുറിച്ച് ഒരിടത്തും പ്രഭു പരമാർശിക്കുകയോ ഭാര്യയ്‌ക്കൊപ്പം ഉള്ള ഫോട്ടോ പങ്കുവയ്ക്കുകയോ ചെയ്തിട്ടില്ല. 



ഒരു അഭിമുഖത്തിന് ഇടയിൽ സഹോദരൻ രാജു സുന്ദർ ആണ് പ്രഭുദേവയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്ത സ്ഥിരീകരിച്ചത്. അപ്പോഴും പ്രഭുദേവ പ്രതികരിച്ചില്ല.മൂന്ന് വർഷത്തിന് ശേഷം ഇപ്പോഴാണ് ഹിമാനി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഒരു ടെലിവിഷൻ ഷോയിൽ പ്രഭുവിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഹിമാനി സ്‌ക്രീനിൽ എത്തുകയായിരുന്നു. പ്രഭുവിനൊപ്പമുള്ള മൂന്ന് വർഷത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ കുറിച്ച് ഹിമാനി വാചാലയാകുകയും അതിന് നന്ദി പറയുകയും ചെയ്തു. ആ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രണ്ടാം ഭാര്യയ്ക്ക് ഒപ്പമുള്ള പ്രഭുദേവയുടെ ചിത്രവും വൈറലായി. ഒരു ക്ഷേത്ര ദർശനം നടത്തുന്നതിന് ഇടയിൽ പകർത്തിയ ചിത്രങ്ങളാണ് വൈറലായത്. ക്യാമറ കണ്ണുകൾക്ക് ഇടയിൽ നിന്നും ഭാര്യയുടെ കൈ മുറുകെ പിടിച്ച് സംരക്ഷിച്ച് കൂട്ടിക്കൊണ്ട് പോകുന്ന പ്രഭു ദേവയെ ചിത്രത്തിൽ കാണാമായിരുന്നു

Find Out More:

Related Articles: