നടൻ ബാബുരാജിന്റെയും വാണി വിശ്വനാഥിന്റെയും ജീവിതം ചർച്ചയാകുമ്പോൾ! സ്ക്രീനിൽ വില്ലനായെത്താറുണ്ടെങ്കിലും ജീവിതത്തിൽ താൻ അങ്ങനെയല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയ വ്യക്തിയാണ് അദ്ദേഹം. അഭിനേത്രിയായ വാണി വിശ്വനാഥിനെയാണ് ബാബുരാജ് വിവാഹം ചെയ്തത്. ഇവരുടെ പ്രണയകഥയും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു.കഴിഞ്ഞദിവസം നടി ഉഷ പങ്കിട്ട ഒരു വീഡിയോയും ഏറെ ഹിറ്റായിരുന്നു. വില്ലത്തരവും കോമഡി വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന നടൻമാരിലൊരാളാണ് ബാബുരാജ്.വാണി എന്റെ അടുത്ത സുഹൃത്താണ്. പഞ്ചലോഹത്തിന്റെ സെറ്റിൽ വച്ചാണ് നമ്മൾ കാണുന്നത്. അതിനു മുൻപേ ബാബുരാജ് എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ബാബുരാജും ഞാനും ഒരു സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ നായകൻ ആയും ബാബു അഭിനയിച്ചിട്ടുണ്ട്.
സഹയാത്രികയിൽ ആയിരുന്നു അത്. അന്ന് ദൂരദർശനിൽ മാത്രമായിരുന്നു സീരിയൽ ഉണ്ടായിരുന്നത്.ഗ്യാങ് എന്ന ചിത്രത്തിന്റെ ഷൂട്ടിന്റെ ഇടയിൽ വച്ചാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. ഇവർ തമ്മിൽ പ്രണയത്തിൽ ആകുന്നത് അവിടെ വച്ചാണ്. ആ സമയം ഞാൻ മലപ്പുറത്ത് ഒരു സീരിയലിന്റെ ഷൂട്ടിങ് സെറ്റിൽ ആണ്. നമ്മൾ ഒരു സീരിയലിന്റെ സെറ്റിൽ നിന്നും ഇങ്ങനെ ഷട്ടിൽ സർവീസും ആണ്. അന്ന് വാണിയുടെ കാലിൽ ലൈറ്റ് വീണു, പരിക്കായി. അങ്ങനെ വാണിയെ എടുത്ത് ഹീറോ ആശുപത്രിയിൽ ഒക്കെ കൊണ്ട് പോയി ചികിത്സിച്ചു- ഉഷ ഓർമ്മകൾ പങ്കിടുന്നു.വാണിയെ ഞാൻ അഞ്ചുദിവസം ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. ആ അഞ്ചു ദിവസം കൊണ്ടാണ് ഇവർ തമ്മിൽ ലവ് ആയത്. എന്നും ഉഷ പറയുന്നുണ്ട്.
ഉഷയുടെ വീഡിയോ വൈറൽ ആയതോടെ ബാബുരാജിന്റെ അഭിമുഖ വീഡിയോസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ബാബുരാജിനെ ആദ്യ ഭാര്യയെക്കുറിച്ചും ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. അതൊരു പാവം സ്ത്രീ ആയിരുന്നു, മാർജിൻ ഫ്രീ ഇട്ടാണ് അവർ മക്കളെ വളർത്തിയത് എന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നുണ്ട്.
2002 ൽ ആണ് ബാബുരാജ് വാണിയെ വിവാഹം ചെയ്യുന്നത്. വിക്കി പീഡിയയിൽ ആദ്യ ഭാര്യയെ കുറിച്ചുള്ള ഒരു വിവരങ്ങളും ബാബുരാജിന്റെ പ്രൊഫൈലിൽ ഇല്ല.
ആദ്യ വിവാഹത്തിൽ അദ്ദേഹത്തിന് അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആൺമക്കൾ ഉണ്ട്. വാണിയിൽ ബാബുരാജിന് ആർച്ച എന്ന് പേരുള്ള ഒരു മകളും ആദ്രി എന്ന മകനും ഉണ്ട്. അടുത്തിടെ ആയിരുന്നു അഭയുടെ വിവാഹം. വിവാഹത്തിൽ ബാബുരാജ് നിറസാന്നിധ്യം ആയിരുന്നു.അഭയ് യുടെ എൻഗേജ്മെന്റ് വീഡിയോ വൈറലായ സമയത്ത് വാണി വിശ്വനാഥിനെക്കുറിച്ചുള്ള ചർച്ചകളും നടന്നിരുന്നു. വാണി നല്ല ഭാര്യ ആയത് കൊണ്ട് ഈ മക്കളുടെ അച്ഛനെ വിട്ടു. ബാബുരാജ് നല്ല അച്ഛൻ എല്ലാ കാര്യത്തിനും നിന്നല്ലോയെന്നായിരുന്നു കമന്റുകൾ. വാണി വിശ്വനാഥ് ചടങ്ങിൽ പങ്കെടുക്കാഞ്ഞതിനെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നിരുന്നു.