അച്ഛന്റെ പേര് ചീത്തയാക്കാതെ മുന്നേറണമെന്നാണ് ആ​ഗ്രഹം: അർജുൻ അശോകൻ!

Divya John
അച്ഛന്റെ പേര് ചീത്തയാക്കാതെ മുന്നേറണമെന്നാണ് ആഗ്രഹം: അർജുൻ അശോകൻ! രോമാഞ്ചത്തിലേക്ക് ഞാൻ ഇടയ്ക്കാണ് ജോയിൻ ചെയ്യുന്നത്. നല്ല ക്യാരക്ടറാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞതെന്നും അർജുൻ ഓർത്തെടുക്കുന്നു. ഞാൻ ചെയ്‌തൊരു മാനറിസവും ആക്ഷനുമൊക്കെ ആളുകൾക്ക് ഇഷ്ടമായെന്ന് അറിയുമ്പോൾ സന്തോഷമാണ്. പലരും എന്റെ മുന്നിൽ വന്ന് അതേ ആക്ഷൻ കാണിക്കാറുണ്ട്. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. രോമാഞ്ചത്തിലെ പാട്ടുകളെല്ലാം എല്ലാവർക്കും ഓർത്തിരിക്കാനാവുന്ന, പാടി നടക്കാനാവുന്ന പാട്ടുകളാണ് ചിത്രത്തിലേത്. അച്ഛാ എന്ന് പറഞ്ഞ് മോൾ പാട്ട് കണ്ട് കരയുന്നുണ്ടായിരുന്നു.ചിരിയായാലും സങ്കടമായാലും ദേഷ്യമായാലും ആ ഇമോഷൻ നമ്മൾ കുറച്ചുനേരം കൊണ്ട് നടക്കും.







 കഥാപാത്രത്തിന് അനുസരിച്ച് മാനറിസവും ഇമോഷനുമെല്ലാം മാറ്റും. ജാനേ എൻ മൻ ഒക്കെ ചെയ്യുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നിൽ ഞങ്ങൾ ചിരിച്ചോണ്ടിരിക്കുകയായിരുന്നു. വരത്തൻ കഴിഞ്ഞതോടെയാണ് വില്ലൻ വേഷം ചെയ്യാൻ കൂടുതൽ താൽപര്യം തോന്നിയത്. ആദ്യത്തെ രണ്ട് സിനിമ അത്ര വർക്കാവാതെ വന്നപ്പോൾ ഇനിയെന്ത് എന്ന ആശങ്കയുണ്ടായിരുന്നു. സിനിമയിൽ തന്നെ നിൽക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.പഠനം കൊണ്ട് ഞാൻ മുന്നേറില്ലെന്ന് എനിക്കും വീട്ടുകാർക്കും അറിയാവുന്ന കാര്യമാണ്. കലാപരമായിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന കോൺഫിഡൻസുണ്ടായിരുന്നു. ദൈവം സഹായിച്ച് അഭിനയത്തിൽ തന്നെ തിളങ്ങാനായെന്നായിരുന്നു തന്റെ സിനിമാപ്രവേശനത്തെക്കുറിച്ച് അർജുൻ പറഞ്ഞത്. ഹിറ്റാവണം, ആളുകൾ ഏറ്റെടുക്കണം എന്ന് കരുതിയാണ് സിനിമകൾ ചെയ്യുന്നത്.







 എനിക്ക് ഇത് ചെയ്യാൻ പറ്റുമോ എന്നാണ് കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ആലോചിക്കാറുള്ളത്.അഭിനേതാവാകണം, അത്യാവശ്യം നല്ല ക്യാരക്ടർ ചെയ്യണം. ഞാൻ നായകനായി ഒരു സിനിമ വരുമെന്ന് ഒരിക്കലും കരുതിയതല്ല.എന്റെ പേരിൽ അച്ഛനെ ചീത്ത കേൾപ്പിക്കരുത് എന്നൊക്കെയാണ് ചിന്തിച്ചത്. അന്യഭാഷയിലൊക്കെ അഭിനയിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ, അവർ വിളിക്കണ്ടേ. തമിഴ് വലിയ കുഴപ്പമില്ലാതെ അറിയാം. ഭാര്യ തമിഴ് ഫാമിലിയിലെ ആളാണ്. ഹിന്ദിയും തെലുങ്കും അറിയില്ലെങ്കിലും വേണ്ടിവന്നാൽ പഠിച്ച് ചെയ്യുമെന്നായിരുന്നു അർജുൻ പറഞ്ഞത്.





ഞാനും ചേച്ചിയും പ്രണയിച്ച് വിവാഹിതരായവരാണ്. എന്റേത് കുറേക്കൂടി പ്രശ്‌നം വന്ന കല്യാണമായിരുന്നു. ഒളിച്ചോടേണ്ടി വരുമെന്നായിരുന്നു കരുതിയത്. അവളുടെ അച്ഛൻ സമ്മതിച്ചത് കൊണ്ട് അത് വേണ്ടി വന്നില്ല. ചേച്ചിയുടെ പ്രണയം കണ്ടുപിടിച്ചത് ഞാനായിരുന്നു അവർ സെറ്റാണ് എന്ന് പറഞ്ഞ് ആ കല്യാണം നടത്താമെന്ന് അച്ഛനോട് പറഞ്ഞിരുന്നു. എന്റെ പ്രണയം അറിഞ്ഞപ്പോൾ വീട്ടിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു.

Find Out More:

Related Articles: