പിച്ചൈക്കാരൻ മൂന്നിൻ്റെ വരവ് അറിയിച്ച് വിജയ് ആൻ്റണി!

Divya John
 പിച്ചൈക്കാരൻ മൂന്നിൻ്റെ വരവ് അറിയിച്ച് വിജയ് ആൻ്റണി! കോടികളുടെ പ്രതാപത്തിൽ നിന്നും അന്യൻ്റെ മുന്നിൽ കൈ നീട്ടി വാങ്ങുന്ന ഭിക്ഷയ്ക്കായി അയാൾ താഴേക്കിറങ്ങി വന്നു. അത് പുതിയൊരു തിരിച്ചറിവായിരുന്നു. താൻ കരസ്ഥമാക്കിയ ബിരുദാനന്തര ബിരുദങ്ങളേക്കാൾ ജീവിതത്തിൻ്റെ പുതിയ പാഠങ്ങൾ പഠിക്കുകയായിരുന്നു അയാൾ. വെള്ളിത്തിരയിൽ ആ യഥാർത്ഥ ജീവിതം പ്രേക്ഷകരുടെ കണ്ണു നനയിച്ചപ്പോൾ അത് കോളിവുഡിലും പുതിയൊരു ചരിത്രമായി മാറുകയായിരുന്നു. ഇപ്പോൾ അതിൻ്റെ തുടർച്ചയായി അരികുവൽക്കരിക്കപ്പെടുന്ന ഭിക്ഷക്കാരുടെ ജീവിതത്തിൻ്റെ പുതിയൊരു ഭാഷ്യം കൂടി വെള്ളിത്തിരയിലെത്തിയിരിക്കുന്നു. അതിൽ ഭിക്ഷക്കാരൻ മറ്റൊരു കഥയാണ് പറഞ്ഞത്, എക്കാലത്തും അടിച്ചമർത്തപ്പെടേണ്ടവരല്ലെന്നും അതിജീവനത്തിനുള്ള പാതയിൽ കരുപ്പിടിപ്പിക്കേണ്ടതാണ് നമുക്കിടയിലുള്ള ഭിക്ഷക്കാരുടെ ജീവിതമെന്നും.



എന്നാൽ ഈ കഥ അവിടെ തീരുന്നില്ല! പറയാനേറെയുണ്ട് സമൂഹത്തിൻ്റെ ഏറ്റവും താഴേക്കിടയിലുള്ള ഭിക്ഷക്കാരുടെ ജീവിതം. അലഞ്ഞു തിരിഞ്ഞ് നടന്ന് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്ന ഭിക്ഷക്കാരൻ സമൂഹത്തോട് ഒരു കഥ പറഞ്ഞു. ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും പാതയിൽ തൻ്റെ മാതാവിൻ്റെ ജീവനുവേണ്ടി കെട്ടിയാടിയ പുതിയ വേഷത്തെക്കുറിച്ച്! തമിഴകവും കടന്ന് തെലുങ്കിലും മലയാളത്തിലും പ്രേക്ഷകരുടെ മനസ് കവർന്ന ഒരു ഭിക്ഷക്കാരൻ കഥാപാത്രം. ആദ്യം ആയാൾ അരുൾ ആയിരുന്നെങ്കിൽ രണ്ടാം അങ്കത്തിൽ വിജയ് ഗുരുമൂർത്തിയും സത്യയുമാണ്. തമിഴിൽ നിന്നുമെത്തി പ്രേക്ഷക ശ്രദ്ധ നേടിയ പിച്ചൈക്കാരൻ എന്ന സിനിമ പരമ്പരയെക്കുറിച്ചാണ് മേൽപറഞ്ഞത്. തിയറ്ററിലെത്തിയ പിച്ചൈക്കാരൻ രണ്ടും മികച്ച കളക്ഷനോടെ പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ആ ഭിക്ഷക്കാരൻ്റെ മൂന്നാം കഥ 2025 ലെത്തുമെന്നുള്ള ഔദ്യോഗിക സ്ഥിരീകരണവും വന്നിരിക്കുന്നു.



 ഭിക്ഷക്കാരനായി പ്രേക്ഷക മനസിൽ പ്രത്യേക ഇടം പിടിച്ച വിജയ് ആൻ്റണിയാണ് പുതിയ അനൌൺസ്മെൻ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതൊക്കെയും പറയുന്നത് അങ്ങ് തമിഴകത്തിൻ്റെ വെള്ളിത്തിര പ്രേക്ഷകർക്കു സമ്മാനിച്ച പുതിയ കാഴ്ചാനുഭവത്തെക്കുറിച്ചാണ്. ഇന്ന് ഈ കലാകാരൻ്റെ മേൽവിലാസം സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ, നിർമാതാവ് എന്നിങ്ങനെ വിശാലമാവുകയാണ്. വിജയ് ആൻ്റണി ഓൾ ഇൻ ഓളായ പിച്ചൈക്കാരൻ രണ്ട് തിയറ്ററിൽ വിജയ കിരീടം ചൂടിയതിനു പിന്നാലെയാണ് പിച്ചാക്കാരൻ മൂന്നാം ഭാഗവും തയാറാവുന്ന കാര്യം അനൌണസ് ചെയ്തിരിക്കുന്നത്. വിജയ് ആൻ്റണി നായകനായി 2016 ൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു പിച്ചൈക്കാരൻ. ശശി സംവിധാനം ചെയ്ത ചിത്രത്തിൻ്റെ നിർമാണവും സംഗീത സംവിധാനവും വിജയ് ആൻ്റണിയായിരുന്നു നിർവഹിച്ചത്. തമിഴിൽ മികച്ച വിജയം നേടിയ ചിത്രം പിന്നീട് തെലുങ്കിൽ മൊഴിമാറ്റം ചെയ്തിറക്കിയപ്പോൾ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. 



സംഗീത സംവിധായകനായി സിനിമയിലെത്തി തമിഴകത്തെ താരമൂല്യമുള്ള നായകനായി മാറിയ വിജയ് ആൻ്റണി. കോടീശ്വരനായ അരുൾ അമ്മയെ മരണത്തിൻ്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഒരു സ്വാമിയുടെ നിർദേശാനുസരണം 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നു. ഇതിനിടയിൽ സംഭവിക്കുന്ന കഥയായിരുന്നു പിച്ചൈക്കാരൻ പറഞ്ഞത്. ഇപ്പോൾ ചിത്രത്തിനു രണ്ടാം ഭാഗം പിച്ചാൈക്കാരൻ 2 എന്ന പേരിൽ തിയറ്ററിലെത്തി. വിജയ് ആൻ്റണി ആദ്യമായി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ നിർമാണം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവയ്ക്കൊപ്പം ഇരട്ട വേഷത്തിൽ നായക വേഷത്തിലെത്തിയതും വിജയ് ആൻ്റണിയാണ്. പിച്ചൈക്കാരൻ 2 എന്ന പേരിൽ തമിഴിലും ബിച്ചഗാഡു 2 എന്ന പേരി തെലുങ്കിലും റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 15 കോടിയിലധികമാണ് കളക്ഷൻ നേടിയത്. മികച്ച കളക്ഷനോടെ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

Find Out More:

Related Articles: