പൊതു വേദിയിൽ വച്ച് അജിത്തിനെ അപമാനിച്ച് മീനയുടെ അമ്മ!

Divya John
 പൊതു വേദിയിൽ വച്ച് അജിത്തിനെ അപമാനിച്ച് മീനയുടെ അമ്മ! സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെ അജിത്ത് ഇന്റസ്ട്രി കീഴടക്കിയത് ഒരു വലിയ കഥയാണ്. അതിനിടയിൽ പല അപമാനങ്ങളും നടന് നേരിടേണ്ടി വന്നിട്ടുണ്ട്. പല വിപരീത സാഹചര്യങ്ങളെയും മറി കടന്നാണ് ഇന്ന് കാണുന്ന നിലയിലേക്ക് അജിത്ത് എത്തിയത്. ഒരു അപ്പർ ലെവൽ മിഡിൽക്ലാസ് ഫാമിലിയിലാണ് അജിത് ജനിച്ചു വളർന്നത്. പത്താം ക്ലാസിന് ശേഷം തുടർന്ന് പഠിക്കുന്നോ ജോലിക്ക് പോകുന്നോ എന്ന് ചോദിച്ചപ്പോൾ ജോലിക്ക് പോകുകയാണ് എന്ന് പറഞ്ഞു. അങ്ങനെ ജോലിയ്ക്ക് പോയി, അതിനിടയിൽ ആറ് മാസത്തെ മെക്കാനിക് കോഴിസിന് പോയി പഠിച്ച് ബൈക്ക് മെക്കാനിക്ക് ആയും ജോലി ചെയ്തിട്ടുണ്ട്. ബൈക്ക് എന്നാൽ അജിത്തിന് ഒരു തരം പ്രണയം ആണ്.



ജോലി ചെയ്യുന്നതിന് ഇടയിൽ തന്നെ ചെറിയ ചെറിയ മോഡലിങും ചെയ്യുന്നുണ്ടായിരുന്നു. അതിലൂടെ സിനിമയിൽ ചില റോളുകളും കിട്ടിത്തുടങ്ങി. അമരാവതിയാണ് അജിത്തിന്റെ നായകനായുള്ള ആദ്യത്തെ ചിത്രം. അന്ന് വളർന്ന് വരുന്ന ഒരു യുവതാരത്തിന് വേണ്ടി വച്ച റോളായിരുന്നു അത്. എന്നാൽ ഇന്ന് വരണം എന്ന് പറഞ്ഞപ്പോൾ ആ നടൻ തൊട്ടടുത്ത ദിവസം ആണ് സംവിധായകനെ കാണാൻ വന്നത്. ആ ഒരു ദിവസം സംവിധായകൻ സെൽവ അജിത്തിനെ കാണുകയും ഇഷ്ടപ്പെടുകയും അമരാവതിയിൽ നാകയനാക്കുകയും ആയിരുന്നു. അമരവാതി എന്ന ആദ്യ ചിത്രം മുതൽ അജിത്തിന് ഒരുപാട് റാഗിങുകളും മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീടുള്ള സിനിമകളിലും ആ പരിചയ കുറവ് അജിത്തിന് ഉണ്ടായിരുന്നു. ശരിയായി ഗയിഡ് നൽകാൻ ആരും ഉണ്ടായിരുന്നില്ല.



 സെക്കന്റ് ഹീറോ ആയും, സഹതാര റോളുകളിലും എല്ലാം സിനിമകൾ ചെയ്തുവെങ്കിലും വലിയ മെച്ചമൊന്നും കരിയറിൽ ഉണ്ടായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് അജിത്തിന് വാൻമതി എന്ന ചിത്രത്തിൽ യാദൃശ്ചികമായി അവരസം ലഭിയ്ക്കുന്നത്. അത് ഹിറ്റായി. അതിന് ശേഷം തുടരെ തുടരെ സിനിമകൾ അജിത്തിന് വന്നുകൊണ്ടിരുന്നു. വാൻമതി എന്ന സിനിമയിലൂടെ അജിത്തിന് ഒരു ലൈഫ് കൊടുത്ത അതേ സംവിധായകൻ തന്നെയാണ് പിന്നീട് അജിത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ കാതൽ കോട്ടൈ എന്ന സിനിമയും നൽകുന്നത്. അത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായി.സിനിമയിൽ നല്ല ഒരു ഭാവി തിളങ്ങുമ്പോഴാണ് ഒരു ബൈക്ക് അപകടം സംഭവിയ്ക്കുന്നത്. മുതുകിന് ചില വലിയ ഓപ്പറേഷനുകൾ നടത്തേണ്ടതായി വന്നു. ആ സമയത്ത് ചില സിനിമകൾ എല്ലാം അജിത്ത് കമ്മിറ്റ് ചെയ്തിരുന്നു. അതിലൊരു സിനിമയാണ് ആനന്ദ പൂങ്കാറ്റ്.




അന്നത്തെ സൂപ്പർ താരം കാർത്തിക്കിന് ഒപ്പം അജിത് വരുന്നു എന്ന വാർത്തയെല്ലാം ജനം സ്വീകരിച്ചിരുന്നു. അപ്പോഴാണ് അപകടം. ആ സിനിമ നഷ്ടപ്പെടും എന്ന ഘട്ടം എത്തിയപ്പോൾ ആശുപത്രി കിടക്കയിൽ നിന്ന് എഴുന്നേറ്റ് വന്ന് അജിത് അഭിനയിച്ചു. സിനിമ വിജയ്ക്കുകയും ചെയ്തു. എന്നാൽ ഇതിനൊക്കെ മുൻപ് വലിയൊകു അപമാനവും അജിത്തിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. അജിത്ത് വളർന്നുവരുന്ന യുവ താരം ആണ്. അന്ന് ഇന്നത്തെ പോലെ വലിയ വലിയ അവാർഡ് ഷോകൾ ഒന്നും ഇല്ല. ഒരു മാധ്യമ പുരസ്‌കാര നിശയിൽ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം അജിത്തിന് ആയിരുന്നു. അത് സമ്മാനിക്കുന്നത് നടി മീനയും. അന്നത്തെ ടോപ് നടിയാണ് മീന. രജനികാന്ത്, കമൽ ഹസൻ കുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചുവരുന്നു. സമ്മാനം കൊടുക്കാനായി മീന സ്റ്റേജിലേക്ക് കയറിയപ്പോൾ ഷോ ഹോസ്റ്റ് ചെയ്യുന്ന ആൾ അജിത്തിനൊപ്പം രണ്ട് ചുവട് വയ്ക്കാനായി ആവശ്യപ്പെട്ടു. അജിത്തും ചിരിച്ച് സന്തോഷത്തോടെ നിൽക്കുകയാണ്. 



പെട്ടന്ന് സദസ്സിൽ നിന്ന് നിർത്ത് എന്ന് അലറി വിളിച്ചുകൊണ്ട് ഒരു സ്ത്രീ സ്‌റ്റേജിലേക്ക് കയറി വന്നു. അത് മീനയുടെ അമ്മയായിരുന്നു. രജനികാന്തിനും കമലിനും ഒപ്പമൊക്കെ അഭിനയിക്കുന്ന എന്റെ മകൾ ഇവനൊപ്പം ഡാൻസ് ചെയ്യാനോ എന്ന് ചോദിച്ച് മീനയെ വലിച്ചിറക്കി കൊണ്ടുപോയി. എന്നാൽ വിടൂ മമ്മീ എന്ന് മീന പറയുന്നുണ്ടായിരുന്നു. അജിത് നേരട്ട ഏറ്റവും വലിയ അപമാനം അതാണ്. അതേ മീന അജിത്തിന്റെ നായികയായും രണ്ട് മൂന്ന് സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ എപ്പോൾ ആര് വേണമെങ്കിലും മാറാം എന്ന് പറയുന്നത് അതാണ്. അതിന് ശേഷം അങ്ങനെ അവാർഡ് നിശകളിൽ അജിത് പങ്കെടുത്തിട്ടില്ല. പ്രമോഷന് പങ്കെടുക്കാത്തതിന് കാരണം ശാലിനിയാണ്. ഷോർട്ട് ടെംപഡ് ആയ അജിത്ത് ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ അത് വിജയിച്ചാലും പരാജയപ്പെട്ടാലും എല്ലാം ടെൻഷനാവും. എന്നാൽ അത് അനാവശ്യമാണ് എന്നും, സിനിമ അഭിനയിക്കുന്നതോടെ നമ്മുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്നും പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെ പ്രമോഷൻ പരിപാടികൾക്ക് വരാതെയായി.

Find Out More:

Related Articles: