25 വർഷങ്ങൾക്ക് ശേഷം ജാനിക്കുട്ടിയും കുഞ്ഞാത്തോളും കണ്ടുമുട്ടിയപ്പോൾ!

Divya John
 25 വർഷങ്ങൾക്ക് ശേഷം ജാനിക്കുട്ടിയും കുഞ്ഞാത്തോളും കണ്ടുമുട്ടിയപ്പോൾ! ജോമോളെ ഓർക്കുന്നതിനൊപ്പം ഓർമിക്കുന്ന മറ്റൊരാൾ കൂടി ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. പൂച്ചക്കണ്ണുകൾ ഉള്ള സുന്ദരിയായ ഒരു കുഞ്ഞാത്തോൽ. നടി ചഞ്ചൽ ആയിരുന്നു ജാനിക്കുട്ടിയുടെ കുഞ്ഞാത്തോലായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരം.ഓർമ്മച്ചെപ്പ്, ഋഷിവംശം എന്ന ചിത്രങ്ങളിലും എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ചഞ്ചൽ 1997ൽ മോഡലിങ്ങിലൂടെയാണ് കരിയർ തുടങ്ങിയത്. ടെലിവിഷൻ പരിപാടികളിലെ അവതാരകയായി മാറിയ ചഞ്ചൽ പിന്നീട് നിരവധി മലയാളം ചാനലുകളിൽ ക്വിസ് പ്രോഗ്രാമുകളും ചർച്ചകളും അവതരിപ്പിച്ചിട്ടുണ്ട്. എന്ന് സ്വന്തം ജാനിക്കുട്ടി എന്നൊരു പേര് കേട്ടാൽ സോഡാക്കുപ്പി കണ്ണടയൊക്കെ വച്ച ജോമോളുടെ രൂപം മനസിലേക്ക് വരാത്ത മലയാളികൾ ഉണ്ടാവില്ല.1998 ൽ എംഡി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി.






ജാനകിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ജോമോൾ ആയിരുന്നു. ഈ കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആ വർഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ജോമോൾ സ്വന്തമാക്കിയിരുന്നു. ചഞ്ചൽ അവതരിപ്പിച്ച കുഞ്ഞാത്തോൽ ഇല്ലാതെ ജാനകിക്കുട്ടിയുടെ കഥ പൂർത്തിയാകില്ല എന്ന് പറയാം. കുഞ്ഞാത്തോലും ജാനകിക്കുട്ടിയും കൂടി ഒരുപോലെ പ്രേക്ഷകഹൃദയത്തിൽ ചേക്കേറുകയായിരുന്നു. ഏകാന്തത അനുഭവിക്കുന്ന ജാനിക്കുട്ടിയുടെ ജീവിതത്തിലേക്ക് എത്തുന്ന കുഞ്ഞാത്തോലിനെ സിനിമ ഇറങ്ങി 25 വർഷം പിന്നിടുമ്പോഴും ആളുകൾ ഓർത്തിരിക്കുന്നു. ചിരിക്കുമ്പോൾ മുറുക്കാൻ ചുവന്ന ചുണ്ടുകളും പാലപ്പൂ ഗന്ധവും വെള്ള സാരിയും മുല്ലപ്പൂവും തിളങ്ങുന്ന വെള്ളാരം കണ്ണുകളുമൊക്കെയായി വരുന്ന സുന്ദരിയായ യക്ഷി ആയിരുന്നു കുഞ്ഞാത്തോൾ.






കോഴിക്കോട് സ്വദേശിനിയായ ചഞ്ചലിനെ മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നത് ഈ ഒരു ഒറ്റ കഥാപാത്രത്തിലൂടെയാണ്. ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്ന ചഞ്ചലിന്റെ ഭരതനാട്യം ഗുരു കലാക്ഷേത്ര വിലാസിനി ആയിരുന്നു.പിന്നീട് ലോഹിതദാസ് സംവിധാനം ചെയ്ത് ലാൽ, ദീലിപ് എന്നിവർ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഓർമ്മച്ചെപ്പ് എന്ന ചിത്രത്തിൽ സമീറ എന്ന കഥാപാത്രത്തെ ചഞ്ചൽ അവതരിപ്പിച്ചെങ്കിലും കുഞ്ഞാത്തോൾ എന്ന ജാനിക്കുട്ടിയിലെ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത സമീറയ്ക്ക് ലഭിച്ചില്ല. വിവാഹത്തിന് ശേഷം ഭർത്താവ് ഹരിശങ്കറിനൊപ്പം അമേരിക്കയിലാണ് ചഞ്ചൽ സെറ്റിലായിരിക്കുന്നത്. 






നീഹാർ, നിള എന്ന രണ്ടുമക്കളും ഭർത്താവും മാത്രമുള്ള ലോകത്തേക്ക് ചഞ്ചൽ ചേക്കേറിയത് സിനിമ പൂർണ്ണമായും ഉപേക്ഷിച്ചിട്ട് ആയിരുന്നു. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുവെങ്കിലും നൃത്തരംഗത്ത് സജീവമായ ചഞ്ചൽ മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ നൃത്ത രംഗത്ത് സജീവമാണ് എന്നും നൃത്തവിദ്യാലയം നടത്തുന്നുണ്ട് എന്നും പറഞ്ഞിരുന്നു. മകൻ നിഹാറും മകൾ നിളയും വളരെ ടാലന്റഡാണ് എന്നും മകന് അഭിനയിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ടെന്നും ചഞ്ചൽ പറഞ്ഞു. "മകൾ നിഹാര പാട്ടൊക്കെ പാടും, അവരെ ഞാൻ എല്ലാ കാര്യത്തിലും എൻഗറേജ് ചെയ്യുന്നുണ്ട്.മക്കൾക്ക് മലയാളം അത്ര അറിയില്ല, തമിഴാണ് വീട്ടിലെ സംസാരഭാഷ" എന്നും താരം പറയുന്നു.

Find Out More:

Related Articles: