20 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂസ!

Divya John
 20 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മൂസ! വർഷങ്ങളിത്ര പിന്നിട്ടിട്ടും സിഐഡി മൂസ അതിന്റെ പുതുമ ഒട്ടും ചോരാതെ പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. 2003-ൽ പുറത്തിറങ്ങിയ ചിത്രം 20 വർഷം പിന്നിടുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിഐഡി മൂസ ഹിറ്റായതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മലയാള സിനിമയിൽ നിന്ന് വിടപറഞ്ഞ അതുല്യതാരങ്ങളില്ലാതെ എങ്ങനെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്ക് എത്തുക എന്നാണ് ആരാധകർ ചോദിക്കുന്നത്. മുരളി, കൊച്ചിൻ ഹനീഫ, ക്യാപ്റ്റൻ രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, മച്ചാൻ വർഗീസ്, പറവൂർ ഭരതൻ എന്നിങ്ങനെ ഒട്ടേറെ മികച്ച താരങ്ങളെ നഷ്ടപ്പെട്ടുകഴിഞ്ഞു. ചിത്രത്തിലെ വില്ലന്മാരിലൊരാളായ കസാൻ ഖാൻ അടുത്തിടെയാണ് വിടവാങ്ങിയത്.





ഇതോടൊപ്പം ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയും ആരാധകർ ചർച്ച ചെയ്യുകയാണ്. ഹരിശ്രീ അശോകൻ, സലിം കുമാർ, ഇന്ദ്രൻസ്, വിജയരാഘവൻ, ആശിഷ് വിദ്യാർത്ഥി, ശരത് സക്‌സേന, ബിന്ദു പണിക്കർ തുടങ്ങിയ ആർട്ടിസ്റ്റുകളെ പുതിയ സിനിമയിൽ കാണാനാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. രണ്ടാം ഭാഗത്തിൽ നായിക ആരായിരിക്കുമെന്നറിയാനും പ്രേക്ഷകർക്ക് ആകാംഷയുണ്ട്. ഭാവനയാണ് ആദ്യ ഭാഗത്തിൽ നായികയായി എത്തിയിരുന്നത്. ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും സിഐഡി മൂസ മലയാളിയെ ചിരിപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ ആദ്യ ക്രെഡിറ്റ് പോകേണ്ടത് ജോണി ആന്റണി എന്ന സംവിധായകനിലേക്കാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപും സഹോദരൻ അനൂപും ചേർന്ന് നിർമ്മിച്ച ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്.







കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ. തോമസും ചേർന്നായിരുന്നു. അർജുൻ എന്ന നായയും കയ്യടി നേടിയിരുന്നു. ദിലീപ്, മഞ്ജുവാര്യർ, വിജയരാഘവൻ, ബിജുമേനോൻ എന്നിവർ അണിനിരന്ന ചിത്രം വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിൽ ഉത്സവം കാണിക്കുമ്പോഴാണ് സിഐഡി മൂസയെക്കുറിച്ച് പറയുന്നത്. ബുക്ക് വിൽകേകുനേനിടത്തുചെന്ന് ദിലീപ് പൂന്താനത്തിന്റെ ഞാനപ്പാനയുണ്ടോ എന്ന് ചോദിക്കുന്നു. അതില്ലെന്നു പറയുമ്പോൾ മറ്റൊരു ബുക്കിന്റെ രണ്ടാം ഭാഗമുണ്ടോ എന്ന് ചോദിക്കുന്നു. അതുമില്ലെന്ന് കടക്കാരൻ പറയുമ്പോഴാണ് അവിടെയിരിക്കുന്ന മറ്റൊരു ബുക്കിന്റെ പേര് വായിച്ച് ദിലീപ് മടങ്ങുന്നത്.





സിഐഡി മൂസ എന്ന പേരാണ് ദിലീപ് അതിൽ വായിക്കുന്നത്. പിന്നീട് 7 വർഷങ്ങൾക്ക് ശേഷം ഇതേ പേരിൽ തന്നെ പുതിയ സിനിമയുമായി ദിലീപെത്തി. സൂപ്പർ ഹിറ്റടിക്കുകയും ചെയ്തു. സിഐഡി മൂസ എന്ന പേര് മറ്റൊരു മലയാള സിനിമയിൽ കേൾക്കുന്നുണ്ട്. സിഐഡി മൂസ പുറത്തിറങ്ങുന്നതിനും ഏഴുവർഷം മുൻപ് പുറത്തിറങ്ങിയ കുടമാറ്റം എന്ന ചിത്രത്തിൽ ദിലീപ് തന്നെയാണ് അത് പറയുന്നത്.

Find Out More:

Related Articles: