90 ദിവസം ട്രാവൽ ചെയ്യരുത് എന്ന് പറഞ്ഞു, എന്റെ കുഞ്ഞിന്റെ ആദ്യത്തെ ഹേർട്ട് ബീറ്റ് ഞാൻ ഫോണിൽ കൂടിയാണ് കേട്ടത്; സംവിധായകൻ അറ്റ്ലീ കുമാർ!

Divya John
 90 ദിവസം ട്രാവൽ ചെയ്യരുത് എന്ന് പറഞ്ഞു, എന്റെ കുഞ്ഞിന്റെ ആദ്യത്തെ ഹേർട്ട് ബീറ്റ് ഞാൻ ഫോണിൽ കൂടിയാണ് കേട്ടത്; സംവിധായകൻ അറ്റ്ലീ കുമാർ! ഷാരൂഖ് ഖാനെ നായകനാക്കി ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അദ്ദേഹം അരങ്ങേറ്റം കുറിക്കുകയായിരുന്നു. 650 കോടി ക്ലബ്ബിൽ ഇടം നേടി അറ്റ്ലീയുടെ ജവാൻ മുന്നേറുമ്പോൾ സിനിമയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത സമയത്ത് അറ്റ്ലീ അദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണ പ്രീയയെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്ലീ കുമാർ. സംവിധായകൻ ശങ്കറിന്റെ അസോസിയേറ്റായി സിനിമാ കരിയർ ആരംഭിച്ച അറ്റ്‌ലീ ‘രാജാറാണി’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. പിന്നീട് വിജയ്‌യെ നായകനാക്കി തുടർച്ചയായ മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംവിധായകനായി അറ്റ്ലീ മാറുകയായിരുന്നു. ഞാൻ ഷാരൂഖ് സാറിന് ഫോൺ ചെയ്തിട്ട് ഈ സന്തോഷ വാർത്ത പറഞ്ഞു. 





   അദ്ദേഹം എന്നോട് പറഞ്ഞത് ഷെഡ്യൂൾ ഒക്കെ കുറച്ചു തള്ളി വയ്ക്കാം, നിങ്ങൾ സമാധാനമായിട്ട് വന്നാൽ മതിയെന്നാണ്. ഞാൻ ഇത് എന്റെ ഭാര്യയോട് പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞത്, ഞാൻ ഇത് ഒൻപതുമാസമാണ് വയറ്റിൽ കൊണ്ട് നടക്കുന്നത്. പക്ഷെ നീ മൂന്നു വർഷമായി സിനിമ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവനാണ്, നീ ദൈര്യമായിട്ട് പോയിട്ട് വാ, ഇത് ഞാൻ നോക്കിക്കൊള്ളാം എന്ന്. അങ്ങിനെ ഞാൻ പോയി, ഒരു ദിവസം ഷൂട്ടിനിടയിൽ അവൾ എന്നെ വിളിച്ചു. എന്റെ കുഞ്ഞിന്റെ ആദ്യത്തെ ഹേർട്ട് ബീറ്റ് ഞാൻ ഫോണിൽ കൂടിയാണ് കേട്ടത്. ഞാൻ ഇവിടെ നിൽക്കുന്നില്ലേ അതിനു അവൾ അല്ലാതെ വേറെ ആരെകൊണ്ടും പറ്റില്ല, നന്ദി പ്രിയ, ലവ് യൂ. എന്റെ എല്ലാ വിഷമഘട്ടത്തിലും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേയൊരാൾ പ്രീയയാണ്." - അറ്റ്ലീ പറഞ്ഞു. "നിങ്ങളെ ചുറ്റി ആയിരം നെഗറ്റിവിറ്റി കാര്യങ്ങൾ നടക്കും. പക്ഷെ നിങ്ങൾ ഫോക്കസ് ചെയ്യുന്ന വിഷയത്തിലായിരിക്കും അടുത്തതായി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ.






 എന്റെ തലൈവൻ പറഞ്ഞത് പോലെ നെഗറ്റിവിറ്റിയെ അവഗണിച്ചേക്കൂ. എന്റെ സക്സസിനു കാരണം എന്താണെന്നു ചോദിച്ചാൽ ജീവിതത്തിൽ നടന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഞാൻ എന്റെ ഭാര്യയോടൊപ്പം ട്രിപ്പ് പോയപ്പോൾ അവൾക് വയ്യ എന്ന് പറഞ്ഞു. ഡോക്ടറെ കാണാൻ ചെന്നപ്പോൾ സന്തോഷവാർത്തയാണ് അവൾ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു. എനിക്ക് അറിയില്ല ആ നിമിഷം എങ്ങിനെ ഉണ്ടായിരുന്നു എന്ന്. എട്ടു വർഷത്തിന് ശേഷം ഞങ്ങൾക്കൊരു കുഞ്ഞ് എന്ന് പറയുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല. 90 ദിവസം ട്രാവൽ ചെയ്യരുത് എന്ന് പറഞ്ഞു, ഈ എട്ടു വർഷവും അവളെ വിട്ട് ഞാൻ എവിടെയും പോയിട്ടില്ല. 





തമിഴിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളാണ് അറ്റ്ലീ കുമാർ. സംവിധായകൻ ശങ്കറിന്റെ അസോസിയേറ്റായി സിനിമാ കരിയർ ആരംഭിച്ച അറ്റ്‌ലീ ‘രാജാറാണി’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. പിന്നീട് വിജയ്‌യെ നായകനാക്കി തുടർച്ചയായ മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് തെന്നിന്ത്യയിലെ വിലപിടിപ്പുള്ള സംവിധായകനായി അറ്റ്ലീ മാറുകയായിരുന്നു. ഞാൻ ഷാരൂഖ് സാറിന് ഫോൺ ചെയ്തിട്ട് ഈ സന്തോഷ വാർത്ത പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞത് ഷെഡ്യൂൾ ഒക്കെ കുറച്ചു തള്ളി വയ്ക്കാം, നിങ്ങൾ സമാധാനമായിട്ട് വന്നാൽ മതിയെന്നാണ്. ഞാൻ ഇത് എന്റെ ഭാര്യയോട് പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞത്, ഞാൻ ഇത് ഒൻപതുമാസമാണ് വയറ്റിൽ കൊണ്ട് നടക്കുന്നത്. പക്ഷെ നീ മൂന്നു വർഷമായി സിനിമ ഹൃദയത്തിൽ കൊണ്ട് നടക്കുന്നവനാണ്, നീ ദൈര്യമായിട്ട് പോയിട്ട് വാ, ഇത് ഞാൻ നോക്കിക്കൊള്ളാം എന്ന്. അങ്ങിനെ ഞാൻ പോയി, ഒരു ദിവസം ഷൂട്ടിനിടയിൽ അവൾ എന്നെ വിളിച്ചു. എന്റെ കുഞ്ഞിന്റെ ആദ്യത്തെ ഹേർട്ട് ബീറ്റ് ഞാൻ ഫോണിൽ കൂടിയാണ് കേട്ടത്. ഞാൻ ഇവിടെ നിൽക്കുന്നില്ലേ അതിനു അവൾ അല്ലാതെ വേറെ ആരെകൊണ്ടും പറ്റില്ല, നന്ദി പ്രിയ, ലവ് യൂ. എന്റെ എല്ലാ വിഷമഘട്ടത്തിലും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേയൊരാൾ പ്രീയയാണ്." - അറ്റ്ലീ പറഞ്ഞു. 

Find Out More:

Related Articles: