അർധരാത്രി എന്റെ റൂമിലേക്ക് ഓടിവന്ന നായിക, ചാങ് ഷുമിനെക്കുറിച്ച് ലാൽ ജോസ്!

Divya John
 അർധരാത്രി എന്റെ റൂമിലേക്ക് ഓടിവന്ന നായിക, ചാങ് ഷുമിനെക്കുറിച്ച് ലാൽ ജോസ്! ചൈനീസ് വംശജയായ ഷാങിനെ സിനിമയിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരക മലരുകൾ എന്ന ഗാനം ചിത്രീകരിക്കുന്നതിനായി അവരെ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നു. ആദ്യമായാണ് അവർ ഇന്ത്യയിലേക്ക് വന്നത്. പാലക്കാട് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
 അറബിക്കഥയെന്ന ചിത്രത്തിലൂടെയായി പ്രേക്ഷകർക്ക് പരിചിതയായി മാറിയ താരമാണ് ഷാങ് ചുമിൻ.ഇവിടെ കിടക്കരുതെന്ന് അവരോട് പറയാനാവില്ലല്ലോ. ഞാൻ അത്രയും സങ്കുചിതമായി ചിന്തിക്കുന്ന ആളാണെന്ന് കരുതില്ലേ. സഹസംവിധായികയായി വന്ന ജോയ്‌സി അടുത്ത മുറിയിൽ കിടക്കുന്നുണ്ടായിരുന്നു.





    ഞാൻ അവളുടെ ഡോറിൽ പോയി മുട്ടി. സിനിമാക്കാരെക്കുറിച്ച് നന്നായി അറിയാവുന്നതിനാൽ അവൾ മുറി തുറന്നുമില്ല. പിന്നെ ഫോണിൽ വിളിച്ച് ചാങ് ഷുമിന്റെ പേടിയെക്കുറിച്ചും, എന്റെ റൂമിലേക്ക് വന്നതിനെക്കുറിച്ചും പറഞ്ഞു. അതോടെ അവൾ മുറി തുറന്ന് അവളെയും കൊണ്ടുപോയി. ഞാനൊരിക്കലും മറക്കാത്ത സംഭവമാണ് ഇത്.
വർഷങ്ങൾക്ക് ശേഷം ദുബായിൽ പോയപ്പോൾ ഞാൻ ചാങ് ഷുമിനെ കണ്ടിരുന്നു. അവരിപ്പോൾ ദുബായിൽ അല്ല സൗദിയിലാണ്. ഒരു അറബ് വംശജനെ കല്യാണം കഴിച്ച് അവിടെ സെറ്റിൽ ചെയ്തു. എന്തൊക്കെയോ എക്‌സ്‌പോർട്ട് ബിസിനസൊക്കെയുണ്ട്. എന്തോ ആവശ്യത്തിന് അവർ ദുബായിലേക്ക് വന്നതായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കണ്ടത്. അവളെ കണ്ടപ്പോൾ ഞാൻ ലാൽ സേട്ടാ എന്ന് വിളിച്ചിരുന്നു. അന്ന് രാത്രിയിലെ വിളിയാണ് അതെന്ന് അവൾക്കറിയാമെന്നുമായിരുന്നു ലാൽ ജോസ് പറഞ്ഞത്.ഞാൻ അവളുടെ ഡോറിൽ പോയി മുട്ടി. സിനിമാക്കാരെക്കുറിച്ച് നന്നായി അറിയാവുന്നതിനാൽ അവൾ മുറി തുറന്നുമില്ല. പിന്നെ ഫോണിൽ വിളിച്ച് ചാങ് ഷുമിന്റെ പേടിയെക്കുറിച്ചും, എന്റെ റൂമിലേക്ക് വന്നതിനെക്കുറിച്ചും പറഞ്ഞു. അതോടെ അവൾ മുറി തുറന്ന് അവളെയും കൊണ്ടുപോയി. ഞാനൊരിക്കലും മറക്കാത്ത സംഭവമാണ് ഇത്.





 ഒരു ദിവസം രാത്രി എന്റെ റൂമിൽ ആരോ മുട്ടുന്നു. നല്ല ഇടി മിന്നലുള്ള ദിവസമായിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ ലാൽ സേട്ടാ ഓപ്പൺ ദ ഡോർ എന്ന് പറഞ്ഞ് ചാങ് ഷുമിനായിരുന്നു അകത്തേക്ക് വന്നത്. ഇടിമിന്നൽ കണ്ട് പേടിച്ചതാണ്. അവരുടെ ജീവിതത്തിലാദ്യമാണ് ഇങ്ങനെയൊരു അനുഭവം. ഞാൻ ഇവിടെയാണ് കിടക്കുന്നതെന്ന് പറഞ്ഞ് നേരെ എന്റെ ബെഡിൽ കിടക്കുകയും ചെയ്തു. നാളെ ഈ പെൺകുട്ടി എന്റെ റൂമിൽ നിന്നും ഇറങ്ങിപ്പോവുന്നത് ആരെങ്കിലും കണ്ടാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചായിരുന്നു ഞാൻ ആലോചിച്ചത്.

Find Out More:

Related Articles: