കുടുംബത്തിൽ സമാധാനം കുറയുന്ന അവസ്ഥ വന്നപ്പോൾ ട്രീറ്റ്‌മെന്റ് തേടി: ലക്ഷ്മി മേനോൻ!

Divya John
 കുടുംബത്തിൽ സമാധാനം കുറയുന്ന അവസ്ഥ വന്നപ്പോൾ ട്രീറ്റ്‌മെന്റ് തേടി: ലക്ഷ്മി മേനോൻ! കുടുംബസമേതമായി റീൽസ് വീഡിയോകളും ചെയ്യാറുണ്ട് ഇവർ. യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലൂടെയുമായി ആരാധകരുമായി സംവദിക്കാറുണ്ട് ലക്ഷ്മി മേനോൻ. ഇപ്പോഴിതാ ഡിപ്രെഷൻ സ്റ്റേജ് അനുഭവിച്ചതിനെക്കുറിച്ചും, കുടുംബം നൽകിയ പിന്തുണയെക്കുറിച്ചുമാണ് ലക്ഷ്മി സംസാരിക്കുന്നത്. മിഥുൻ രമേഷും കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യൽമീഡിയയിൽ സജീവമായ ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. തൻവിയെ ഒരിക്കലും ഫോഴ്‌സ് ചെയ്തുതാൻ ഒന്നും ചെയ്യിക്കാറില്ലെന്ന് പറഞ്ഞ ലക്ഷ്മി, മകൾ തന്റെ ഒപ്പം അഭിനയിക്കുന്നതിന് കൃത്യമായ സാലറി ചോദിച്ചുവാങ്ങുന്ന ആളാണെന്നും എഡിറ്റോറിയലിൽ പറഞ്ഞു. അവളുടെ ഭാഗം വാങ്ങി വച്ചിട്ടാണ് അവൾ അഭിനയിക്കുന്നത്- ലക്ഷ്മി പറയുന്നു.







ചെറുപ്പത്തിൽ മെഡിക്കൽ ഫീൽഡിലേക്ക് പോകണമെന്നായിരുന്നു ആഗ്രഹം, എയര്ഹോസ്റ്റസ് ആകണമെന്നും ആഗ്രഹമുണ്ടായിരുന്നു എന്നാൽ ചില കാര്യങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ ആയില്ല. ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന ലേഡിയാണ് താനെന്നും ലക്ഷ്മി പറഞ്ഞു. എന്റെ അമ്മ ഡിവോഴ്സ് പേരന്റ് ആണ്, ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ എല്ലാവിധ മത്സരങ്ങളിലും താൻ പങ്കെടുക്കുമായിരുന്നു, അമ്മ എന്നെ അത്രത്തോളം സപ്പോർട്ട് ചെയ്ത പേരന്റ് ആയതുകൊണ്ടുതന്നെ, അതേ സപ്പോർട്ടാണ് തന്വിക്കും കൊടുക്കുന്നത്. എന്റെ അമ്മയൊരു അയൺ ലേഡിയാണ്. എന്റെ അമ്മ ഒരിക്കലും ഒരു കാര്യത്തിലും തളരുന്ന ആളല്ല. എന്റെ അമ്മ എനിക്ക് തരുന്ന പിന്തുണയാണ് മിഥുനേട്ടനും തരുന്നത്.





ഡിപ്രെഷൻ ജീവിത്തിൽ ഫേസ് ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്. ചിലർ വേണമെങ്കിൽ പറയും വ്യൂ കിട്ടാൻ വേണ്ടി പറയുന്നതാണ് എന്ന്. എന്നാൽ അങ്ങനെയല്ല, ഞാൻ ജീവിതത്തിൽ ശരിക്കും അനുഭവിച്ചതാണ്. കുളിക്കില്ല, ഫുഡ് കഴിക്കാൻ ആകാതെ, വൃത്തിയാക്കാൻ കഴിയാതെ ഒരു വലിയ അവസ്ഥയിലേക്ക് പോയ ആളാണ് ഞാൻ. തെറാപ്പിയും മെഡിക്കേഷനും ചെയ്യുന്ന ഒരാളാണ് താനെന്നും ലക്ഷ്മി പറയുന്നു. ഡിപ്രഷൻ ഉള്ള ആളുകളോട് ചിലർക്ക് പുച്ഛമാണ്. രണ്ടടി കിട്ടിയാൽ മാറുന്ന ഒന്നാണ് ഡിപ്രെഷൻ എന്നാണ് എന്നോട് ഒരു സെലിബ്രിറ്റി പറഞ്ഞത്.





നമുക്ക് വരുന്ന അസുഖമാണ് ഡിപ്രെഷൻ. സാധനങ്ങൾ എടുത്തുപൊട്ടിക്കുന്ന ഒരു സ്റ്റേജ്, അതുവരെ അല്ലാത്ത ഒരു ഞാനായി മാറുന്ന അവസ്ഥ കുറച്ചു നേരം കഴിയുമ്പോൾ അതിന്റെ കുറ്റ ബോധത്താൽ കരയുന്ന അവസ്ഥ പിന്നെ കരച്ചിൽ നിർത്താൻ പോലും കഴിയാത്ത സ്റ്റേജ്. വീട്ടിലെ സമാധാനം നഷ്ടപെട്ടപ്പോഴാണ് മിഥുൻ ചേട്ടനോട് മെന്റൽ ഹെൽത്ത് വീണ്ടെടുക്കാൻ എനിക്ക് ഒരു സഹായം തേടണം എന്ന് അങ്ങോട്ട് പോയി പറയുന്നത്. ഞാൻ ഇങ്ങനെ ആയത് എന്തുകൊണ്ടെന്ന് ആദ്യമൊന്നും കുടുംബത്തിന് പോലും മനസ്സിലയിരുന്നില്ല- ലക്ഷ്മി പറഞ്ഞു.

Find Out More:

Related Articles: