ആദ്യ സിനിമ കൈവിട്ടു പോയത് എങ്ങനെ?, കണ്ണാടി നോക്കി കരയുന്നതിനെ കുറിച്ച് നടി മഹിമയുടെ വിശേഷങ്ങൾ!

Divya John
 ആദ്യ സിനിമ കൈവിട്ടു പോയത് എങ്ങനെ?, കണ്ണാടി നോക്കി കരയുന്നതിനെ കുറിച്ച് നടി മഹിമയുടെ വിശേഷങ്ങൾ! ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ എങ്ങനെ സിനിമയിൽ എത്തുമെന്നും മഹിമയ്ക്ക് അറിയില്ലായിരുന്നു. പിന്നെ എങ്ങനെ വന്നു?
 ആറാം ക്ലാസ് മുതൽ മഹിമ ആഗ്രഹിക്കുന്നതാണത്രെ ഒരു നടിയാകണം എന്ന്. അത് കാരണം അന്നേ കൂട്ടുകാരികളോടൊപ്പം കളിക്കാനൊന്നും പോകില്ല. ചെറുപ്പം മുതലേ അഭിനയിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നുവത്രെ മഹിമയ്ക്ക്. ആറാം ക്ലാസ് - ഏഴാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ തുടങ്ങിയതാണ്. അക്കാലത്ത് കൂട്ടുകാർക്കൊപ്പം പോയി ഓടികളിക്കാൻ പോലും നിൽക്കാറില്ല. എങ്ങാനും വീണാൽ കൈയ്യിലും കാലിലും പാടുണ്ടെങ്കിൽ എന്നെ നായികയായി എടുത്തില്ലെങ്കിലോ എന്ന പേടിയാണ്. അത്രയ്ക്ക് അധികം സിനിമയെ ആഗ്രഹിക്കുന്നുണ്ടായിരുന്നുവെങ്കിലും സിനിമയിൽ എങ്ങനെ എത്താം എന്നതിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല.



എന്നെ സിനിമയിലേക്ക് കൊണ്ടു വരാൻ ഒരു സാഹചര്യവും ഇല്ല, ഒരു സിനിമ ബന്ധവും ഇല്ല. പക്ഷെ നമ്മൾ ഒരു കാര്യത്തെ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ കാലം അത് സാധിപ്പിച്ചു തരും എന്ന് പറഞ്ഞത് എന്റെ കാര്യത്തിൽ ഫലിച്ചു. ഒരിക്കൽ ബേക്കൽ കോട്ടയിൽ കുടുംബത്തിനൊപ്പം പോയതായിരുന്നു ഞാൻ. അന്ന് അമ്മയോട് വഴക്കിടുന്നതിന് ഇടയിലാണ് ഒരു സംവിധായകൻ എന്നെ കണ്ട്, അച്ഛനെ അടുത്തേക്ക് വിളിച്ച് സംസാരിക്കുന്നത്. പക്ഷെ ആ സിനിമ എനിക്ക് ചെയ്യാൻ പറ്റിയില്ല. അമല പോളിന്റെ ആദ്യത്തെ തമിഴ് ചിത്രത്തിൽ, അവരുടെ അനിയത്തിയുടെ വേഷമായിരുന്നു. അന്ന് ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണ്. പരീക്ഷയാണ്, അത് കഴിഞ്ഞാൽ ഞാൻ ചെയ്യാം എന്ന് പറഞ്ഞിരുന്നു. പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് വാങ്ങി അവരെ തിരിച്ചു വിളിച്ചപ്പോഴേക്കും ആ അവസരം മറ്റൊരു ആർട്ടിസ്റ്റിന് പോയി. പക്ഷെ അതേ സംവിധായകൻ എടുത്ത ഫോട്ടോഷൂട്ടുകൾ വഴിയാണ് കാര്യസ്ഥനിൽ അവസരം കിട്ടിയത്. കാര്യസ്ഥൻ എന്ന ചിത്രത്തിൽ ദിലീപേട്ടന്റെ അനിയത്തിയായിട്ടാണ് എന്റെ തുടക്കം.



അതിൽ ഞാൻ അഭിനയിച്ചോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ആ സിനിമയിലൂടെ വലിയ ഒരുപാട് നടന്മാരെ കാണാൻ സാധിച്ചു. അത് വലിയൊരു അനുഗ്രഹമായിരുന്നു. അതുവഴിയാണ് തമിഴിലേക്ക് നായികയായി അവസരം ലഭിച്ചത്. സേട്ടൈ എന്ന ആദ്യ ചിത്രം ഹിറ്റായി. തുടരെ കുറിച്ച് നല്ല സിനിമകൾ വന്നു. മാസ്റ്റർ പീസ്, മധുരരാജ പോലുള്ള സിനിമകളാണ് മലയാളത്തിൽ ഞാൻ ചെയ്തിരുന്നത്. എനിക്കെന്താണ് മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടാത്തത്, ഒരു ഫുൾ ലെഗ്ത് റോൾ വരാത്തത് എന്നോർത്ത് ഞാൻ സങ്കടപ്പെട്ടിരുന്നു. പക്ഷെ ആർ ഡി എക്‌സിലൂടെ അത് പരിഹരിക്കപ്പെട്ടു. ഇപ്പോൾ നല്ല നല്ല അവസരങ്ങൾ വരുന്നുണ്ട്. അതിന്റെ ത്രില്ലിലാണ് ഞാൻ- മഹിമ നമ്പ്യാർ പറഞ്ഞു. പഠനത്തിൽ ഞാൻ വളരെ മുന്നിലായിരുന്നു, പഠിപ്പിസ്റ്റായിരുന്നു എന്ന് മഹിമ പറയുന്നുണ്ട്. 



പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഫുൾ എ പ്ലസ് ആയിരുന്നുവത്രെ. അമ്മ ടീച്ചറാണ്. അതുകൊണ്ട് സ്കൂളിന് പുറത്തെ ഭയങ്കര പാവമായിരുന്നു, ക്ലാസിൽ എല്ലാം അലമ്പും കാണിക്കാറുണ്ട്. പഠിക്കുന്ന സമയത്ത് തുടങ്ങിയതാണ് കട്ടൻ കാപ്പിയോടുള്ള പ്രണയം. പഞ്ചസാരയും പാലും ഒന്നും ഇടില്ല. അത് എത്ര വേണമെങ്കിലും കുടിക്കും. കോഫി ലവ്വർ ആണെങ്കിലും കോഫി ഇടാനറിയില്ല, പക്ഷെ നന്നായി ചായ ഉണ്ടാക്കും എന്ന് മഹിമ പറഞ്ഞു. കണ്ണാടിയുടെ മുന്നിൽ കണ്ട സിനിമയിലെ രംഗങ്ങൾ അഭിനയിച്ചു നോക്കാറുണ്ട്. ഏറ്റവും കൂടുതൽ അനുകരിച്ചത് കിലുക്കം സിനിമയിലെ രംഗമാണ്. എങ്ങാനും എന്നെ ആരെങ്കിലും ഓഡിഷന് വിളിച്ചാൽ ഈ രംഗം തന്നെ ചെയ്തു കാണിച്ചുകൊടുക്കണം എന്നായിരുന്നു ആഗ്രഹം. എന്തെങ്കിലും കാര്യത്തിന് വഴക്കിട്ട് കരയുമ്പോൾ പോലും, ഓടിപ്പോയി കണ്ണാടിയിൽ നോക്കും. അപ്പോൾ എന്നെ കാണാൻ എങ്ങനെയാണ് എന്ന്.

Find Out More:

Related Articles: