ഇനിയും എത്രനാൾ, എത്ര ജീവനുകൾ; വികാരഭരിതയായി മഞ്ജരി!

Divya John
 ഇനിയും എത്രനാൾ, എത്ര ജീവനുകൾ; വികാരഭരിതയായി മഞ്ജരി! സത്യൻ അന്തിക്കാട് ചിത്രമായ 'അച്ചുവിൻറെ അമ്മ'യിലൂടെ ഇളയരാജയ്ക്കൊപ്പവും മഞ്ജരി പ്രവർത്തിച്ചിരുന്നു. സിനിമയിലേക്കുള്ള ചുവടുവയ്പ്പുമുതൽ രമേഷ് നാരായണൻ, ഇളയരാജ, എം.ജി. രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥൻ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര, പരേതരായ രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ എന്നിവർക്കൊപ്പം നിരവധി അനശ്വര ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിയ്ക്കാൻ മഞ്ജരിക്ക് കഴിഞ്ഞു. അഞ്ചൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും നിരവധി ആൽബങ്ങളിലും മഞ്‍ജരി ഇതിനോടകം പാടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരമായ മഞ്ജരി സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാ വിഷയങ്ങളിലും പ്രതികരണം നടത്താറുണ്ട്. മലയാള സിനിമ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായ ഗായികയാണ് മഞ്ജരി. 2004 ൽ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തിൽ 'താനെ തമ്പുരു..' എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമാ ഗാനശാഖയുടെ ഭാഗമാകുന്നത്.






യുദ്ധഭൂമിയിൽ ഓരോ സെക്കൻഡിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി പേർ മരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം സാഹചര്യത്തിൽ എങ്ങനെ എല്ലാവർക്കും നിശബ്ദരായിരിക്കാൻ സാധിക്കുന്നുവെന്നും ആണ് മഞ്ജരി പുതിയ പോസ്റ്റിലൂടെ ചോദിക്കുന്നത്. 'ഏത് തരത്തിലുള്ള യുദ്ധത്തിലും കൊലപാതകത്തിലും ഞാൻ അപലപിക്കുന്നു. കുഞ്ഞുങ്ങളും പുരുഷന്മാരും സ്ത്രീകളും മരിക്കുന്ന വീഡിയോകൾ ആണ് ഞാൻ എല്ലാ ദിവസവും കാണുന്നത്. ഓരോ നിമിഷവും എത്രപേർ മരിക്കുന്നു. മുറവിളി കൂട്ടുന്നതിന് മുമ്പ് കണ്ണുതുറന്ന് കാണണം. ഇത്തവണ മഞ്ജരി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഇസ്രയേൽ- പലസ്തീൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പലസ്തീൻ ജനതയ്ക്കു പിന്തുണയറിയിച്ച് ആണ് ഗായിക മഞ്ജരി പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.





കുഞ്ഞുങ്ങളുടെ കൂട്ടക്കുഴിമാടങ്ങൾക്ക് മേൽ നിങ്ങൾക്ക് ഇനിയൊന്നും കെട്ടിപ്പൊക്കാൻ കഴിയില്ല. നിരപരാധികളുടെ ഒരു തലമുറയെ മുഴുവൻ നിങ്ങൾ ഇല്ലാതാക്കി. ഇത് നിർത്തേണ്ടതുണ്ട്. അവസാനിപ്പിക്കണം ഈ യുദ്ധക്കെടുതികൾ" എന്നാണ് മഞ്ജരി കുറിച്ചിരിക്കുന്നത്. 2004 മുതൽ, "സൂര്യ"യുടെ ബാനറിൽ മഞ്ജരി ഇന്ത്യയിലും ലോകമെമ്പാടുമുള്ള വേദികളിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കൾ പാടുമ്പോൾ തന്നെ മികച്ച ഗസൽ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടിയിരുന്നു. 





മകൾക്ക് എന്ന ചിത്രത്തിലെ 'മുകിലിൻ മക്കളേ..' എന്ന ഗാനത്തിലൂടെയും വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ 'മുള്ളുള്ള മുറിക്കിന്മേൽ...' എന്ന ഗാനത്തിലൂടെയും രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള ചലച്ചിത്ര പുരസ്കാരം മഞ്ജരി സ്വന്തമാക്കിയിരുന്നു. ഇപ്പോഴും ഹിന്ദുസ്ഥാനി പഠനം തുടരുന്ന മഞ്ജരിയുടെ ഗുരു കിരാന ഘരാനയിലെ പണ്ഡിറ്റ് രമേഷ് ജൂലെയാണ്. ഇനിയും എത്രയെത്ര ജീവനുകളാണ് നമുക്ക് നഷ്ടപ്പെടുത്തേണ്ടത്? ഇത് നമ്മുടെ പ്രദേശത്ത് സംഭവിക്കുകയാണെങ്കിൽ നമ്മൾ മിണ്ടാതിരിക്കുമോ? ഇത് ഒരു മതത്തെയോ രാജ്യത്തെയോ കുറിച്ചുള്ളതല്ല. ഇതാണ് മനുഷ്യത്വം.

Find Out More:

Related Articles: