പ്രണയ വിവാഹത്തെ കുറിച്ചും മക്കളുമായുള്ള ബന്ധത്തെ കുറിച്ചും ആദ്യമായി പ്രഭുദേവ തുറന്ന് സംസാരിക്കുന്നു! നായകനായും സംവിധായകനായും നിർമാതാവായുമൊക്കെ കഴിവ് തെളിയിച്ചു. തമിഴ് സിനിമയിൽ മാത്രമല്ല, തെലുങ്ക് ഹിന്ദി സിനിമകളിലും വിജയം കണ്ട സംവിധായകനും കൊറിയോഗ്രാഫറും നടനുമാണ് പ്രഭുദേവ. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല. പ്രണയ വിവാഹത്തെ കുറിച്ചും മക്കളുമായുള്ള ബന്ധത്തെ കുറിച്ചും എല്ലാം ഇതാ വർഷങ്ങൾക്ക് ശേഷം പ്രഭു ദേവ സംസാരിക്കുന്നു.
ഇന്ത്യൻ സിനിമയുടെ മൈക്കിൾ ജാക്സൺ എന്നാണ് പ്രഭു ദേവ അറിയപ്പെടുന്നത്. ബിഹൈന്റ് വുഡ് തമിഴിന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം പ്രഭു സംസാരിച്ചു. വീട്ടിൽ അച്ഛൻ വളരെ സ്ട്രിക്ട് ആയിരുന്നു എന്ന് പറഞ്ഞാണ് തുടങ്ങിയത്. ഇഷ്ടങ്ങളും ആഗ്രഹങ്ങളും പറയാൻ തന്നെ പേടിയായിരുന്നു. എന്നിട്ടും എന്റെ ആദ്യ വിവാഹം പ്രണമായിരുന്നു.
ഒരുപാട് എതിർപ്പുകളെ അവഗണിച്ചാണ് അത് ചെയ്തത്. പക്ഷെ.. എന്ന് പറഞ്ഞ് പ്രഭു ആ സംസാരം അവിടെ നിർത്തി. ഇന്റസ്ട്രിയിൽ പ്രഭുദേവ വളരെ സജീവമാണെങ്കിലും അഭിമുഖങ്ങൾ നൽകുന്നതെല്ലാം വളരെ കുറവാണ്. ടെലിവിഷൻ ഷോകളിൽ സംസാരിച്ചാലും സ്വകാര്യ ജീവിതത്തെ കുറിച്ച് നടൻ അധികം സംസാരിക്കാറില്ല. ഹിമാനി സിംഗിനെ വിവാഹം ചെയ്തതും ഒരു കുഞ്ഞ് ജനിച്ചതുമൊക്കെയായ വാർത്തകൾ അടുത്തിടെയാണ് പുറത്ത് വന്നത്. മക്കൾ എങ്ങനെ വളരും, എന്തായി തീരും എന്നൊക്കെയുള്ള ടെൻഷനും അവലാതിയുമുണ്ട്. ഏതൊരു ബന്ധത്തിൽ നിന്നും അകന്ന് നിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അവൻ രാജാവാണ്. കൂടുതൽ അറ്റാച്ച്മെന്റ് ആവുന്നതാണ് പ്രശ്നം. മക്കളുടെ കാര്യത്തിൽ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും എനിക്ക് വിട്ടു വരാൻ കഴിയുന്നില്ല- പ്രഭു ദേവ പറഞ്ഞു. മക്കളുമായി വളരെ അറ്റാച്ച്മെന്റാണ്. മൂത്ത മകന് 20 ഉം രണ്ടാമത്തെ മകന് 15 ഉം വയസ്സായി.
പക്ഷെ ഇപ്പോഴും അവരെനിക്ക് ചെറിയ കുട്ടികളാണ്. അവരുമായുള്ള അമിതമായ അറ്റാച്ച്മെന്റ് കുറയ്ക്കണം എന്നാഗ്രഹിച്ചാലും കഴിയുന്നില്ല. അവർക്ക് അതൊരു ബാധ്യതയാകുമോ എന്ന ഭയമുണ്ട്. പക്ഷെ മാറി നിൽക്കാൻ കഴിയുന്നില്ല. അവരാണ് എന്റെ സന്തോഷം.വഴക്കും പിണക്കവും എല്ലാം മറക്കാനുള്ളതാണെന്നും പ്രഭു ദേവ പറഞ്ഞു. വഴക്കുകൾ ഒരിക്കലും വർഷകണക്കെ നീട്ടിക്കൊണ്ടു പോകാൻ പാടില്ല. ജീവിതം അത്രയേയുള്ളൂ. ഇവിടെ വച്ച് ഞാനും നിങ്ങളും വഴക്കിട്ടു. ഒരു മാസം കഴിഞ്ഞ് അറിയാത്ത ഒരു നാട്ടിൽ വച്ച് വീണ്ടും കണ്ടുമുട്ടിയാൽ ഞാൻ നിങ്ങളുടെ സുഖവിവരം തിരക്കില്ലേ. ആ വഴക്ക് അവിടെ ആവർത്തിക്കുമോ. പിന്നെ എന്തിനാണ് അത്രയും ദൂരം പോകാൻ കാത്തു നിൽക്കുന്നത്. പിണക്കങ്ങൾ മറന്ന് ജീവിക്കാം എന്നും പ്രഭു ദേവ പറയുന്നു. അവരുടെ പ്രണയ വിവാഹത്തിന് ഞാൻ അനുകൂലിക്കുമോ എന്ന് ചോദിച്ചാൽ ഇപ്പോൾ എനിക്കതിന് മറുപടി പറയാൻ കഴിയില്ല.
അപ്പോൾ ഒരച്ഛനായി ഞാൻ എന്തായിരിക്കും എന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് വേണമെങ്കിൽ അവരുടെ ഇഷ്ടത്തിന് വിടും എന്നൊക്കെ കള്ളം പറയാം. പക്ഷെ സധാ നേരവും അവരെ കുറിച്ച് ആലോചിച്ചിരിക്കുന്നതിനാൽ ഇപ്പോൾ അതിനൊരു ഉത്തരം നൽകാൻ സാധിക്കില്ല. ഇന്റസ്ട്രിയിൽ പ്രഭുദേവ വളരെ സജീവമാണെങ്കിലും അഭിമുഖങ്ങൾ നൽകുന്നതെല്ലാം വളരെ കുറവാണ്. ടെലിവിഷൻ ഷോകളിൽ സംസാരിച്ചാലും സ്വകാര്യ ജീവിതത്തെ കുറിച്ച് നടൻ അധികം സംസാരിക്കാറില്ല. ഹിമാനി സിംഗിനെ വിവാഹം ചെയ്തതും ഒരു കുഞ്ഞ് ജനിച്ചതുമൊക്കെയായ വാർത്തകൾ അടുത്തിടെയാണ് പുറത്ത് വന്നത്.മക്കളുമായി വളരെ അറ്റാച്ച്മെന്റാണ്. മൂത്ത മകന് 20 ഉം രണ്ടാമത്തെ മകന് 15 ഉം വയസ്സായി. പക്ഷെ ഇപ്പോഴും അവരെനിക്ക് ചെറിയ കുട്ടികളാണ്.
അവരുമായുള്ള അമിതമായ അറ്റാച്ച്മെന്റ് കുറയ്ക്കണം എന്നാഗ്രഹിച്ചാലും കഴിയുന്നില്ല. അവർക്ക് അതൊരു ബാധ്യതയാകുമോ എന്ന ഭയമുണ്ട്. പക്ഷെ മാറി നിൽക്കാൻ കഴിയുന്നില്ല. അവരാണ് എന്റെ സന്തോഷം.ബിഹൈന്റ് വുഡ് തമിഴിന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം പ്രഭു സംസാരിച്ചു. വീട്ടിൽ അച്ഛൻ വളരെ സ്ട്രിക്ട് ആയിരുന്നു എന്ന് പറഞ്ഞാണ് തുടങ്ങിയത്. ഇഷ്ടങ്ങളും ആഗ്രഹങ്ങളും പറയാൻ തന്നെ പേടിയായിരുന്നു. എന്നിട്ടും എന്റെ ആദ്യ വിവാഹം പ്രണമായിരുന്നു. ഒരുപാട് എതിർപ്പുകളെ അവഗണിച്ചാണ് അത് ചെയ്തത്. പക്ഷെ.. എന്ന് പറഞ്ഞ് പ്രഭു ആ സംസാരം അവിടെ നിർത്തി.