സിനിമ കഥ പറഞ്ഞ് ബാന്ദ്ര! മലയാളത്തിൽ തന്നെ നിരവധി സിനിമകൾ ഇത്തരം കഥകളുമായി വന്നിട്ടുണ്ട്. എങ്കിലും സിനിമാ സംബന്ധിയായ സിനിമകളിലൊന്നും പ്രേക്ഷകർ മടുപ്പു കാണിച്ചിട്ടില്ലെന്ന് മാത്രമല്ല ഓരോ പുതിയ ചിത്രത്തേയും ഹൃദ്യമായി സ്വീകരിച്ചിട്ടുമുണ്ട്. സിനിമയെ കുറിച്ചും സിനിമയ്ക്കുള്ളിലെ കഥകളെ കുറിച്ചും സിനിമാ താരങ്ങളെ കുറിച്ചുമുള്ള സിനിമകൾ പുതുമയല്ല.ഹിന്ദി സിനിമയും അധോലോകവും തമ്മിൽ എക്കാലത്തുമുള്ള ബന്ധം താര ജാനകിയുടെ അഭിനയ ജീവിതത്തേയും ബാധിക്കുന്നുണ്ട്. അതിനിടയിലാണ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി താര ജാനകിയും സംഘവും കേരളത്തിലെത്തുന്നത്. താരജാനകിയുടെ ചിത്രീകരണ സംഘത്തോടൊപ്പം അവിചാരിതമായി ചേരേണ്ടി വരുന്ന അലക്‌സാണ്ടർ ഡൊമനിക്ക് എന്ന ആലയും താരയും തമ്മിലുള്ള ബന്ധം പിന്നീട് അവരുടെ ജീവിതം മാറ്റിമറിക്കുകയുമാണ്.
ഡൊമനിക്കിന്റെ മകൻ അലക്‌സാണ്ടറുടെ ചെറുപ്പകാല ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ബാന്ദ്രയിലായിരുന്നു അവന്റെ കുട്ടിക്കാലം. അച്ഛനുണ്ടാക്കിയ ബാധ്യതകളിൽ ജീവിതം കുരുങ്ങിപ്പോയ ആല ഇനിയൊരു കുഴപ്പത്തിനുണ്ടാവില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്താണ് കേരളത്തിൽ മത്സ്യബന്ധനവും അനുബന്ധ ബിസിനസുമായി മുന്നോട്ടു പോകുന്നത്. അതിനിടയിലേക്ക് താൻ കാണണമെന്ന് ആഗ്രഹിച്ച താരാ ജാനകിയെന്ന ഹിന്ദി ചലച്ചിത്ര നടി കൂടി എത്തുന്നഎത്തുന്നതോടെ സിനിമ പവറും ടൈറ്റുമാകുന്നു. ദിലീപ് ഏറെ പ്രതിസന്ധി ഘട്ടത്തിൽ നിൽക്കവെ രാമലീലയെന്ന രാഷ്ട്രീയ ഗൂഢാലോചന ത്രില്ലർ ചിത്രം സംവിധാനം നിർവഹിച്ച അരുൺ ഗോപിയാണ് ബാന്ദ്രയുമായി ദിലീപിന് പുതിയൊരു ഗെറ്റപ്പ് കൊടുത്തിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ദിലീപ് ആരാധകർക്ക് കൈയും മെയും മറന്നൊരു സിനിമ കാണാൻ കിട്ടിയത്. മുടി നീട്ടി താടി വളർത്തി ഒരേ സമയം 'പാവവും എന്തിനും പോന്നവനുമായി' ദിലീപിന്റെ ആലയുടെ ഗെറ്റപ്പ് കഥാപാത്രത്തിന് അനുയോജ്യമായി സജ്ജീകരിച്ചിട്ടുണ്ട്.
ഹിന്ദി സിനിമാ ലൊക്കേഷനുകളും മുംബൈ മഹാനഗരവും ഏതാണെന്ന യാതൊരു സൂചനകളും നൽകാത്ത കേരളത്തിലെ ഇടത്തരം കടൽത്തീര ഗ്രാമവുമെല്ലാം ചേർത്ത് അടിയും ഇടിയും പാട്ടും സെന്റിമെൻസുമെല്ലാം ചേർത്ത് രണ്ടര മണിക്കൂറിൽ ഒരു നിമിഷവും പ്രേക്ഷകന് വെള്ളിത്തിരയിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്ത വിധത്തിൽ അരുൺ ഗോപിക്ക് ബാന്ദ്ര ചിത്രീകരിക്കാൻ സാധിച്ചിട്ടുണ്ട്. സാക്ഷിയെന്ന സഹസംവിധായിക താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ പറയാൻ നായകനെ സമീപിക്കുമ്പോഴാണ് അദ്ദേഹം ഇതുപോലുള്ള നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും പുതുമയുള്ള കഥയുമായി സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. നിരാശയായി മടങ്ങുകയാണ് സാക്ഷിയെങ്കിലും യാദൃശ്ചികമായി കണ്ണിൽപ്പെട്ട തുളസി അപ്പാർട്ട്‌മെന്റ്‌സ് തന്റെ സിനിമയുടെ കഥയാണെന്ന് തിരിച്ചറിയുകയായിരുന്നു.
പ്രശസ്ത ചലച്ചിത്ര താരം താര ജാനകി താമസിച്ചിരുന്നതും പിന്നീട് ആത്മഹത്യ ചെയ്തുവെന്ന് അന്വേഷകർ വിധിയെഴുതുകയും ചെയ്ത അപ്പാർട്ട്‌മെന്റായിരുന്നു തുളസി. ഡൊമനിക്കിന്റെ മകൻ അലക്‌സാണ്ടറുടെ ചെറുപ്പകാല ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ബാന്ദ്രയിലായിരുന്നു അവന്റെ കുട്ടിക്കാലം. അച്ഛനുണ്ടാക്കിയ ബാധ്യതകളിൽ ജീവിതം കുരുങ്ങിപ്പോയ ആല ഇനിയൊരു കുഴപ്പത്തിനുണ്ടാവില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്താണ് കേരളത്തിൽ മത്സ്യബന്ധനവും അനുബന്ധ ബിസിനസുമായി മുന്നോട്ടു പോകുന്നത്. അതിനിടയിലേക്ക് താൻ കാണണമെന്ന് ആഗ്രഹിച്ച താരാ ജാനകിയെന്ന ഹിന്ദി ചലച്ചിത്ര നടി കൂടി എത്തുന്നതോടെ സിനിമ പവറും ടൈറ്റുമാകുന്നു.