എന്റെ ഭാര്യയുടെ ബെസ്റ്റ് ഫ്രണ്ട് ദുൽഖറിന്റെ ഭാര്യയാണ്; ദുൽഖർ സൽമാനെ കുറിച്ച് ഫഹദ് ഫാസിൽ! എന്റെ കുടുംബവും ആയിട്ടും ഫാസിലിന്റെ കുടുംബത്തിന് വളരെ അടുത്ത ബന്ധമുണ്ട് എന്നും ആ ബന്ധം അറിഞ്ഞിട്ടാണ് ഈ പെണ്ണ് ഇപ്പോൾ എന്റെ വീട്ടിൽ നിന്നും മാറാറില്ല എന്നും മമ്മൂക്ക ഒരു വേദിയിൽ നസ്രിയയെ ചൂണ്ടി തമാശയായി പറഞ്ഞിരുന്നു. ഫഹദിനെയും നസ്രിയയെയും വളരെ കൗതുകത്തോടെ കൂടി നമ്മുടെ വീട്ടിലെ കുട്ടികളായിട്ട്, നമ്മുടെ മുൻപിൽ വളർന്ന കുട്ടികൾ ആയിട്ട് മാത്രമേ തനിക്ക് വ്യക്തിപരമായിട്ട് കാണാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. 'കയ്യെത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഫഹദ് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി മുൻനിര താരങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തന്റെ സാന്നിധ്യം ഫഹദ് അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കുള്ളിലും പുറത്തും സൗഹൃദങ്ങൾ സൂക്ഷിക്കുന്നവരാണ് ഇന്നത്തെ താരങ്ങൾ. അതിൽ മുൻപന്തിയിലാണ് ഫഹദും നസ്രിയയും.
സിനിമ ജീവിതത്തിന് അപ്പുറം സ്വകാര്യ ജീവിതത്തിലും ഫഹദും നസ്രിയയും ഏറ്റവും അധികം അടുപ്പം പുലർത്തുന്ന താരകുടുംബങ്ങളിൽ ഒന്ന് മെഗാസ്റ്റാർ മമ്മൂട്ടിയുടേതാണ്. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ ഫഹദ് ദുൽഖറുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. "ദുൽഖർ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും എനിക്ക് ദുൽഖറിന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ ചാർളി ആണ്. അതിലെ ദുൽഖറിന്റെ ബോഡി ലാംഗ്വേജ്, ദുൽഖർ അത് പ്രെസെന്റ് ചെയ്തിരിക്കുന്ന രീതിയൊക്കെ എനിക്ക് ഇഷ്ടമാണ്. ഞാൻ ഇത് ദുൽഖറിനോടും പറഞ്ഞിട്ടുണ്ട്. എനിക്ക് എന്റെ ഒൻപതു വയസുമുതൽ അറിയുന്ന ആളാണ് ദുൽഖർ. ഞാൻ അമേരിക്കയിൽ ഉണ്ടായിരുന്നപ്പോഴും സ്ഥിരമായി ഏറ്റവും കൂടുതൽ സംസാരിച്ചിരുന്ന ഒരാൾ ദുൽഖർ ആണ്. എന്റെ ഭാര്യയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ദുൽഖറിന്റെ ഭാര്യ ആണ്. വ്യക്തിപരമായി ഞങ്ങൾ എല്ലാവരും വളരെ അടുത്ത ആൾക്കാരാണ്. ഒരു അടിപൊളി മനുഷ്യനാണ് ദുൽഖർ, ഒരുപക്ഷെ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതിൽ കൂടുതൽ അടിപൊളി മനുഷ്യനാണ്.
ദുൽഖറിന്റെ ഏതെങ്കിലും ഒരു പടത്തിന്റെ റിലീസിന് മുൻപ് ദുൽഖറിനെ നോക്കിയാൽ ദുൽഖർ വിറയ്ക്കുന്നത് കാണാം. അത്ര ടെൻഷനിൽ ആയിരിക്കും അയാൾ. അത് ചെയ്തത് ശരിയായോ, ഇത് ചെയ്തത് ശരിയായോ അങ്ങിനെയുള്ള ഒരുപാട് ടെൻഷൻ ദുൽഖറിന് ഉണ്ടാവും ഓരോ സിനിമ ഇറങ്ങും മുൻപും. ഒരു സിനിമ നന്നാവാൻ വേണ്ടി ഒരുപാട് എഫർട്ട് എടുക്കുന്ന ലാസ്റ്റ് മിനിറ്റ് വരെ അതിനുവേണ്ടി ഫൈറ്റ് ചെയ്യുന്ന ഒരാളാണ് ദുൽഖർ. ദുൽഖറിന്റെ വാപ്പ ഞങ്ങളെ പോലെയൊന്നുമല്ല, ഭയങ്കര കൂൾ ആയ ഒരു മനുഷ്യനാണ്" - ഫഹദ് ഫാസിൽ പറയുന്നു. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും.
'കയ്യെത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഫഹദ് ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി മുൻനിര താരങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം തന്റെ സാന്നിധ്യം ഫഹദ് അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കുള്ളിലും പുറത്തും സൗഹൃദങ്ങൾ സൂക്ഷിക്കുന്നവരാണ് ഇന്നത്തെ താരങ്ങൾ. അതിൽ മുൻപന്തിയിലാണ് ഫഹദും നസ്രിയയും. സിനിമ ജീവിതത്തിന് അപ്പുറം സ്വകാര്യ ജീവിതത്തിലും ഫഹദും നസ്രിയയും ഏറ്റവും അധികം അടുപ്പം പുലർത്തുന്ന താരകുടുംബങ്ങളിൽ ഒന്ന് മെഗാസ്റ്റാർ മമ്മൂട്ടിയുടേതാണ്. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ ഫഹദ് ദുൽഖറുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.