ചിരിച്ചല്ലാതെ നിന്നെ കണ്ടിട്ടില്ല; വിനോദിന്റെ മരണത്തിൽ ഞെട്ടി കൂട്ടുകാരും, ആരാധകരും!

Divya John
 ചിരിച്ചല്ലാതെ നിന്നെ കണ്ടിട്ടില്ല; വിനോദിന്റെ മരണത്തിൽ ഞെട്ടി കൂട്ടുകാരും, ആരാധകരും! കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വൈകുന്നേരം 5.30 യോടെയാണ് മരിച്ച നിലയിൽ വിനോദിനെ കണ്ടെത്തിയത്. തട്ടി വിളിച്ചിട്ടും കാർ തുറക്കാതെ വന്നതോടെ വണ്ടിയുടെ ചില്ല് പൊട്ടിച്ചു രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി, എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് ഏഷ്യാനെറ്റ് നൽകുന്ന റിപ്പോർട്ട്. നടൻ വിനോദ് തോമസിന്റെ മരണത്തിൽ ഞെട്ടി ആരാധകരും സഹപ്രവർത്തകരും. അപാര റേഞ്ചുള്ള നടനായിരുന്നു വിനോദ് തോമസ് ...ഞാൻ എഴുതിയ രണ്ട് ഷോർട്ട് ഫിലിമുകളിലും ഒരു ആൽബം സോങ്ങിലും അദ്ദേഹം അഭിനയിച്ചിരുന്നു ...ഏറ്റവും ഒടുവിൽ റാണി ചിത്തിര മാർത്താണ്ഡ എന്ന ചിത്രത്തിൽ അത്യുഗ്രൻ പെർഫോമൻസ് കാഴ്ചവച്ചപ്പോൾ പോലും ഇത്ര വേഗം പോയ് മറയും എന്നു കരുതിയതേ ഇല്ല. 






പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. വിനോദ് അവിവാഹിതനാണ് 47 വയസ്സായിരുന്നു. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റാർട്ട് ആക്കി ഇട്ട കാറിന്റെ എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് പോലീസ് ഭാഷ്യം. ഒരുപാട് ഒരുപാട് ഓർമ്മകൾ നൽകി പ്രിയ സുഹൃത്ത് യാത്രയായി. ഓർമവച്ച് നാൾ മുതൽ ഇദ്ദേഹത്തെ ചിരിച്ച മുഖത്തോടെ മാത്രേ ഞാൻ കണ്ടിട്ടുള്ളൂ. ഓരോ കാര്യങ്ങളും ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു.






അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്‌ഡിങ്, ജൂൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒത്തിരി നേരത്തേ ആയിപ്പോയി ...ഇനിയും ഒരുപാട് ദൂരങ്ങൾ താണ്ടേണ്ടതുണ്ടായിരുന്നു- എന്നാണ് മഹേഷ് ഗോപാൽ കുറിച്ചത്.നിന്നെ ചിരിച്ച മുഖത്തോടെയേ കണ്ടിട്ടൂള്ളൂ, ഇത്ര നേരത്തെ എന്തിനാടാ എന്ന് തുടങ്ങി നിരവധി പോസ്റ്റുകൾ പങ്കിട്ടുകൊണ്ടാണ് സഹപ്രവർത്തകർ അവരുടെ വേദന സോഷ്യൽ മീഡിയ വഴി പങ്കിടുന്നത്.




തട്ടി വിളിച്ചിട്ടും കാർ തുറക്കാതെ വന്നതോടെ വണ്ടിയുടെ ചില്ല് പൊട്ടിച്ചു രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി, എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് ഏഷ്യാനെറ്റ് നൽകുന്ന റിപ്പോർട്ട്. നടൻ വിനോദ് തോമസിന്റെ മരണത്തിൽ ഞെട്ടി ആരാധകരും സഹപ്രവർത്തകരും. അപാര റേഞ്ചുള്ള നടനായിരുന്നു വിനോദ് തോമസ് ...ഞാൻ എഴുതിയ രണ്ട് ഷോർട്ട് ഫിലിമുകളിലും ഒരു ആൽബം സോങ്ങിലും അദ്ദേഹം അഭിനയിച്ചിരുന്നു ...ഏറ്റവും ഒടുവിൽ റാണി ചിത്തിര മാർത്താണ്ഡ എന്ന ചിത്രത്തിൽ അത്യുഗ്രൻ പെർഫോമൻസ് കാഴ്ചവച്ചപ്പോൾ പോലും ഇത്ര വേഗം പോയ് മറയും എന്നു കരുതിയതേ ഇല്ല. പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. വിനോദ് അവിവാഹിതനാണ് 47 വയസ്സായിരുന്നു. 

Find Out More:

Related Articles: