കൃഷ്ണകുമാറിന്റെ പ്രണയവിവാഹത്തെക്കുറിച്ച് അപ്പ ഹാജ പറഞ്ഞത് ഇങ്ങനെ! സിദ്ദിഖും മുകേഷുമൊക്കെ എപ്പോഴും വിളിക്കാറുണ്ട്. കല്യാണം കഴിഞ്ഞ സമയത്ത് മുല്ലപ്പൂ എവിടെ കിട്ടും എന്ന് വരെ മുകേഷ് ചോദിച്ചിട്ടുണ്ട്. ജഗദീഷിനെ ജഗ്ഗുവെന്നാണ് വിളിക്കാറുള്ളത്. ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അപ്പ ഹാജ സൗഹൃദത്തെക്കുറിച്ച് വാചാലനായത്. കൃഷ്ണകുമാറുമായുള്ള ഫ്രണ്ട്ഷിപ്പിനെക്കുറിച്ചും, അദ്ദേഹത്തിന്റെ പ്രണയവിവാഹത്തെക്കുറിച്ചും അപ്പ ഹാജ സംസാരിച്ചിരുന്നു. താരങ്ങളെല്ലാമായി അടുത്ത സൗഹൃദം നിലനിർത്തുന്ന ആളാണ് അപ്പ ഹാജ. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും എല്ലാവരുമായി അടുപ്പമുണ്ട്. ഞാനാണ് പുള്ളിക്കാരിയോട് സംസാരിച്ചത്. അവരുടെ കല്യാണം നടത്തിക്കൊടുത്തത് ഞാനാണെന്നാണ് അവര് പറയുന്നത്. അവര് ഇഷ്ടപ്പെട്ട് കെട്ടിയവരാണ്. സിന്ധുവും കൃഷ്ണകുമാറും എല്ലായിടത്തും പറയാറുള്ള കഥയാണിത്.
അവരുടെ മക്കൾ എന്നെ ഹാജ മാമ എന്നാണ് വിളിക്കുന്നത്. മനസറിഞ്ഞ് വിളിക്കുന്നതാണ്, അത് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം തോന്നാറുണ്ട്. മകളുടെ കല്യാണത്തിന് അവരെല്ലാവരും വന്നിരുന്നു.
കൃഷ്ണകുമാർ വീട്ടിൽ വരുമ്പോൾ ഉമ്മ നന്നായി ഫുഡ് ഉണ്ടാക്കി കൊടുക്കും. അവിടെ നിന്നും കഴിച്ച ഭക്ഷണത്തെക്കുറിച്ച് കിച്ചു എല്ലായിടത്തും പറയാറുണ്ടെന്നുമായിരുന്നു അപ്പ ഹാജ പറഞ്ഞത്. ദൈവമായിട്ട് ജീവിതത്തിലേക്ക കൊണ്ട് തന്ന ആളാണ് അപ്പ ഹാജ. തൊട്ടടുത്ത് ഫ്‌ളാറ്റിൽ താമസിക്കാൻ വന്നവരുടെ അടുത്ത ബന്ധുവായിരുന്നു ഹാജ. അങ്ങനെ തുടങ്ങിയ പരിചയമാണ് ഞങ്ങളുടേതെന്ന് കൃഷ്ണകുമാർ പറഞ്ഞിരുന്നു. പെരുന്നാൾ കാലത്തൊക്കെ ഹാജയുടെ വീട്ടിലേക്ക് പോവാറുണ്ട്. അവിടെ നിന്നും കഴിച്ച ഭക്ഷണങ്ങളുടെ രുചി ഇപ്പോഴും നാവിലുണ്ട്. അവന്റെ മകളുടെ കല്യാണം ഞങ്ങൾക്ക് കുടുംബത്തിലെ കല്യാണം പോലെയായിരുന്നു.
ഞങ്ങളുടെ മക്കളും അവന്റെ മക്കളും ഒന്നിച്ച് വളർന്നവരാണെന്ന് സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു. സിനിമയിലേക്ക് വരുന്നതിന് മുൻപേ എനിക്ക് കൃഷ്ണകുമാറിനെ അറിയാം. എന്റെ കസിന്റെ അയൽവാസിയായിരുന്നു അദ്ദേഹം. അവിടെ പോവുന്ന സമയത്ത് കണ്ട് സുഹൃത്തുക്കളായി മാറിയതാണ്. ഇടക്കാലത്ത് ഞങ്ങളൊന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. ദൂരദർശനിൽ ജോലി ചെയ്തിരുന്ന കാലമൊക്കെ ഓർമ്മയുണ്ട്. ഒരു പെൺകുട്ടിയെ കണ്ടതിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് അദ്ദേഹം പറയുമായിരുന്നു. ആരാണെന്ന് അറിയില്ല, പക്ഷേ, ഭയങ്കരമായി ഇഷ്ടമായെന്നും പറഞ്ഞിരുന്നു. ഒരു ദിവസം പുള്ളിക്കാരി കടയിൽ വന്നിരുന്നു. അപ്പോഴാണ് കൃഷ്ണകുമാർ ഈ കുട്ടിയെക്കുറിച്ചാണ് ഞാൻ പറയാറുള്ളതെന്ന് പറഞ്ഞത്.
ഞാനാണ് പുള്ളിക്കാരിയോട് സംസാരിച്ചത്. അവരുടെ കല്യാണം നടത്തിക്കൊടുത്തത് ഞാനാണെന്നാണ് അവര് പറയുന്നത്. അവര് ഇഷ്ടപ്പെട്ട് കെട്ടിയവരാണ്. സിന്ധുവും കൃഷ്ണകുമാറും എല്ലായിടത്തും പറയാറുള്ള കഥയാണിത്. അവരുടെ മക്കൾ എന്നെ ഹാജ മാമ എന്നാണ് വിളിക്കുന്നത്. മനസറിഞ്ഞ് വിളിക്കുന്നതാണ്, അത് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖം തോന്നാറുണ്ട്. മകളുടെ കല്യാണത്തിന് അവരെല്ലാവരും വന്നിരുന്നു.
കൃഷ്ണകുമാർ വീട്ടിൽ വരുമ്പോൾ ഉമ്മ നന്നായി ഫുഡ് ഉണ്ടാക്കി കൊടുക്കും. അവിടെ നിന്നും കഴിച്ച ഭക്ഷണത്തെക്കുറിച്ച് കിച്ചു എല്ലായിടത്തും പറയാറുണ്ടെന്നുമായിരുന്നു അപ്പ ഹാജ പറഞ്ഞത്. ദൈവമായിട്ട് ജീവിതത്തിലേക്ക കൊണ്ട് തന്ന ആളാണ് അപ്പ ഹാജ. തൊട്ടടുത്ത് ഫ്‌ളാറ്റിൽ താമസിക്കാൻ വന്നവരുടെ അടുത്ത ബന്ധുവായിരുന്നു ഹാജ. അങ്ങനെ തുടങ്ങിയ പരിചയമാണ് ഞങ്ങളുടേതെന്ന് കൃഷ്ണകുമാർ പറഞ്ഞിരുന്നു. പെരുന്നാൾ കാലത്തൊക്കെ ഹാജയുടെ വീട്ടിലേക്ക് പോവാറുണ്ട്.