കാതൽ ദ കോർ ആയിരുന്നു അവസാന ചിത്രം; കലാഭവൻ ഹനീഫിനെ കുറിച്ച് മമ്മൂട്ടി!

Divya John
 കാതൽ ദ കോർ ആയിരുന്നു അവസാന ചിത്രം; കലാഭവൻ ഹനീഫിനെ കുറിച്ച് മമ്മൂട്ടി! ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കലാഭവൻ ഹനീഫ് അന്തരിച്ചത്. 'ചെപ്പ് കിലുക്കണ ചങ്ങാതി'യാണ് ഹനീഫിന്റെ ആദ്യ ചിത്രം. വെള്ളരിപ്രാവിന്റെ ചങ്ങാതി, ഈ പറക്കും തളിക, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ആളായിരുന്നു കലാഭവൻ ഹനീഫ്. കലാരംഗത്തെ നിരവധി ആളുകൾ ഹനീഫിന്റെ വീട്ടിലേയ്ക്ക് അവസാനമായി അദ്ദേഹത്തെ കാണുവാൻ എത്തിയിരുന്നു. അതിൽ ഏറ്റവും അധികം വൈറൽ ആയ വീഡിയോകളിൽ ഒന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി ഹനീഫിന്റെ വീട്ടിലേക്ക് എത്തിയ വീഡിയോ. മട്ടാഞ്ചേരിയിലെ ഹനീഫിന്റെ വസതിയിലേക്ക് നടൻ പിഷാരടിയ്ക്കും നിർമാതാവ് ആന്റോ ജോസഫിനുമൊപ്പം മമ്മൂക്ക എത്തുന്നതും ഹനീഫിന്റെ മകനെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച ശേഷം നടൻ മടങ്ങി പോകുന്നതുമായ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.





നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ കലാകാരൻ കലാഭവൻ ഹനീഫ് അന്തരിച്ചത് ഈ അടുത്തിടെയാണ്.  ‘‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’’ ആരോഗ്യാവസ്ഥ മോശമായപ്പോൾ തന്നെ കലാഭവൻ ഹനീഫ് മകൻ ഷാരൂഖിനെ പറഞ്ഞേൽപ്പിച്ചത് ഇതായിരുന്നു. വാപ്പയുടെ മരണം പറയാൻ മകൻ ഷാരൂഖ് അദ്ദേഹത്തിന്റെ അവസാന ആഗ്രഹം പോലെ ദിലീപിനെയും മമ്മൂക്കയെയും വിളിക്കുകയും രണ്ടുപേരും ആ വീട്ടിലേക്ക് ഓടിയെത്തുകയും ചെയ്തിരുന്നു. സ്കൂൾ പഠനകാലത്തുതന്നെ മിമിക്രിയിൽ സജീവമായ ആളായിരുന്നു ഹനീഫ്. പിന്നീട് നാടകവേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കൊച്ചിൻ കലാഭവനിൽ കൊണ്ടെത്തിച്ചു.





 പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറിയ ഹനീഫ് സിനിമയിലേക്കുള്ള ചുവട് വയ്പ്പ് നടത്തിയത് കലാഭവനിൽ നിന്നായിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ കാതലിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ കലാഭവൻ ഹനീഫിനെ കുറിച്ച് മമ്മൂക്ക സംസാരിക്കുന്ന വീഡിയോ ആണ് ആരാധകരിൽ വേദന നിറയ്ക്കുന്നത്. കലാഭവൻ ഹനീഫ് അഭിനയിച്ച അവസാന ചിത്രം ആയിരുന്നു കാതൽ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂക്ക ഇപ്പോൾ. "സിനിമയിൽ കോടതി സീനുകൾ ഉണ്ട്. സാധാരണ കോടതി അല്ല കുടുംബ കോടതി. ഞങ്ങളുടെ ജഡ്ജി ആയിട്ട് അഭിനയിച്ച ആൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. 





കലാഭവൻ ഹനീഫ് ആണ് ഞങ്ങളുടെ ഈ സിനിമയിൽ ജഡ്ജി ആയി അഭിനയിച്ചിരിക്കുന്നത്" എന്നാണ് മമ്മൂക്ക പറഞ്ഞത്. കൊച്ചുകൊച്ചു വേഷങ്ങളിലൂടെ ചലച്ചിത്രവേദിയിൽ ഇടംപിടിച്ച ഹനീഫ് സിനിമാ ലോകത്തുള്ളവരിൽ ചുരുക്കം ചിലരുമായി വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്നു. അതിൽ ഒരാൾ ആയിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി, മറ്റൊരാൾ നടൻ ദിലീപ് ആയിരുന്നു. ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തിൽ ആശുപത്രി കിടക്കയിൽ വച്ച് മകനോട് ഹനീഫ് അവസാനം പറഞ്ഞേൽപ്പിച്ച കാര്യങ്ങളിൽ ഒന്നും ഇവരെ കുറിച്ച് തന്നെ ആയിരുന്നു.

Find Out More:

Related Articles: