അമ്മയുടെ ചികിത്സയ്ക്ക് എത്തിയതാണ്; ദൃശ്യങ്ങൾ പങ്കുവച്ച് നടൻ വിഷ്ണു വിശാൽ! ചെന്നൈ നഗരത്തെ വെള്ളത്തിലാഴ്ത്തിയ മഴയുടെ ദൃശ്യങ്ങളും മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നതുമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം നടൻ റഹ്മാൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നടൻ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും ഫയർ ആൻഡ് റസ്ക്യൂ വിഭാഗം രേഖപ്പെടുത്തി കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തന്റെ വീട്ടിനുള്ളിൽ വെള്ളം ധാരാളമായി കയറുന്നുണ്ടെന്നും ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും വെളിപ്പെടുത്തി വിഷ്ണു വിശാൽ സമൂഹമാധ്യമങ്ങളിൽ കൂടി സഹായം അഭ്യർത്ഥിച്ചു ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സഹായവുമായി ഫയർ ആൻഡ് റസ്ക്യൂ വിഭാഗം എത്തിയിരിക്കുന്നത്. ചെന്നൈ നഗരത്തെ വെള്ളത്തിലാഴ്ത്തിയ മഴയുടെ ദൃശ്യങ്ങളും മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നതുമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം നടൻ റഹ്മാൻ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നടൻ ആമിർ ഖാനെയും വിഷ്ണു വിശാലിനെയും ഫയർ ആൻഡ് റസ്ക്യൂ വിഭാഗം രേഖപ്പെടുത്തി കൊണ്ടുവരുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. തന്റെ വീട്ടിനുള്ളിൽ വെള്ളം ധാരാളമായി കയറുന്നുണ്ടെന്നും ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും വെളിപ്പെടുത്തി വിഷ്ണു വിശാൽ സമൂഹമാധ്യമങ്ങളിൽ കൂടി സഹായം അഭ്യർത്ഥിച്ചു ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സഹായവുമായി ഫയർ ആൻഡ് റസ്ക്യൂ വിഭാഗം എത്തിയിരിക്കുന്നത്.
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈയിൽ ജനജീവിതം താറുമാറായിരിക്കുകയാണ്. തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിർദേശം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രീയപ്പെട്ട താരങ്ങൾ സുരക്ഷിതരാണോ എന്ന ആശങ്കയിലാണ് ആരാധകർ.
ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയും പലയിടത്തും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്. ഗതാഗതവും വൈദ്യുതിയും നിലച്ചതോടെ പലയിടത്തും ജനങ്ങൾ ഒറ്റപ്പെട്ടു കുടുങ്ങി കിടക്കുകയും ചെയ്യുന്നുണ്ട്. ഏറെ വൈകി പോലും രക്ഷാപ്രവർത്തനം തുടരുകയാണ്. ബോട്ടിൽ സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോകുന്ന ചിത്രം വിഷ്ണു ട്വീറ്റ് ചെയ്തതിൽ നിന്നാണ് ഒപ്പം ആമിർ ഖാൻ ഉള്ളതായി മനസിലാകുന്നത്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ കുറച്ചു ദിവസങ്ങളായി ചെന്നൈ കരപ്പക്കത്ത് ആണ് താമസം എന്നാണ് റിപ്പോർട്ടുകൾ. ആമിർ താമസിക്കുന്ന സ്ഥലത്തും വെള്ളം കയറിയതായാണ് റിപ്പോർട്ട്. ‘‘ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ടീമിന് നന്ദി.
കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിനകം രക്ഷാപ്രവർത്തകരുടെ 3 ബോട്ടുകൾ കണ്ടു. ഇത്തരം പരീക്ഷണ സമയങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനം അഭിനന്ദനാർഹം തന്നെയാണ്. അക്ഷീണം പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി’’ എന്നാണ് തങ്ങളെ രക്ഷിച്ചവർക്കും ഭരണാധികാരികൾക്കും നന്ദി പറഞ്ഞുകൊണ്ട് വിശാൽ ഫോട്ടോ ഉൾപ്പെടെ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങിയിരിക്കുകയാണ് കരപ്പക്കത്ത് ജലനിരപ്പും ഉയരുന്നുമുണ്ട്. സഹായത്തിനായി ഞാൻ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, വീടിനുള്ളിൽ ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ആകെ സിഗ്നൽ ലഭിക്കുന്നത് ടെറസിൽ മാത്രമാണ്. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഞങ്ങൾ. ഞാനുൾപ്പടെയുള്ളവർക്ക് എത്രയും പെട്ടെന്ന് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ചെന്നൈയിലുള്ള മറ്റുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്' എന്നായിരുന്നു വിഷ്ണു സഹായം അഭ്യർത്ഥിച്ച് ചെയ്ത ട്വീറ്റ്.