മോണ ചുരുങ്ങി, കവിൾ ഒട്ടിയതാണ്, 88 ആം വയസിലും ബേബി ആയിരുന്നു!

Divya John
 മോണ ചുരുങ്ങി, കവിൾ ഒട്ടിയതാണ്, 88 ആം വയസിലും ബേബി ആയിരുന്നു! പ്രായത്തെ വെല്ലുന്ന പ്രകടനങ്ങളുമായി സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സുബ്ബലക്ഷ്മി അമ്മയുടെ വേർപാട് തീർത്തും അപ്രതീക്ഷിതമായിരുന്നു. സുബ്ബലക്ഷ്മി അമ്മയുടെ വേർപാടിൽ സഹതാരങ്ങൾ ഉൾപ്പെടെ അമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്നു രംഗത്ത് വന്നിരുന്നു. അമ്മയുമായുള്ള അഭിനയ ഓർമ്മകളും പലരും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സംവിധായകൻ ശാന്തിവിള ദിനേശ് സുബ്ബലക്ഷ്മി അമ്മയുടെ അഭിനയ ജീവിതത്തെ കുറിച്ച് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമ പ്രേമികൾക്കിടയിൽ അമ്മയായും അമ്മൂമ്മയായുമൊക്കെ മനസിൽ പതിഞ്ഞ സുബ്ബലക്ഷ്മി അമ്മ വിട പറഞ്ഞത്. സീരിയലിൽ മാധവേട്ടന്റെ ഒരു മകൻ ബുദ്ധികുറവുള്ള ആളാണ്, കുറച്ച് കഷ്ടപ്പാട് ഒക്കെ ഉള്ള ഒരു സാധാരണ കുടുംബം. കൂടെ അഭിനയിക്കുന്നവരുടെ കൂടെ നിൽക്കുമ്പോൾ സുബ്ബലക്ഷ്മി അമ്മമാത്രം മിട്ടായി പോലെ തിളങ്ങി നിൽക്കുന്നു.






ഇത്രയും മേക്കപ്പ് വേണ്ടാ കേട്ടോ എന്ന് പറഞ്ഞപ്പോൾ ആര് മേക്കപ്പ് ഇട്ടിരിക്കുന്നു എന്നാണ് ചോദിച്ചത്. മേക്കപ്പ് ഇടാതെ പോലും അത്രയ്ക്ക് ഐശ്വര്യം ആയിരുന്നു ആ അമ്മയ്ക്ക്. ആരെയും കൂട്ടാതെ ഒറ്റയ്ക്ക് ഫ്‌ളൈറ്റിൽ കേറി മുംബൈയിലും ദുബായിലുമൊക്കെ പരസ്യ ഷൂട്ടിനൊക്കെ പോകുക എന്ന് പറഞ്ഞാൽ അല്ലെങ്കിൽ 88 ആം വയസിൽ തമിഴ് സൂപ്പർതാരം വിജയ്‌യുടെ കൂടെ അഭിനയിക്കുക എന്നൊക്കെ പറഞ്ഞാൽ അത് അവർ ഒരു ഭാഗ്യം ചെയ്ത അമ്മയായത് കൊണ്ടാണെന്നു പറയും. "കാണുമ്പോൾ ഒരിക്കലും ഒരു 88 വയസുകാരി ആണെന്ന് തോന്നാത്ത, ഒരുപാട് ജീവിത മുഹൂർത്തങ്ങളിലൂടെ കടന്നു പോയ, ഒരുപാട് പരീക്ഷണങ്ങൾ നേരിട്ട അമ്മയായിരുന്നു. അവർ ആദ്യമായി ഒരു സീരിയലിൽ അഭിനയിച്ചത് ക്യാമറയുടെ മുന്നിൽ നിന്നത് ഞാൻ ഡയറക്ട് ചെയ്ത സീരിയലിൽ ആണ്.





ടിപി മാധവന്റെ അമ്മയായിട്ട് ആയിരുന്നു ആ വേഷം. പ്രൊഡക്ഷനിൽ ആരോ പറഞ്ഞിട്ടാണ് ഇങ്ങിനെ ഒരു അമ്മയുണ്ട് എന്നറിഞ്ഞത്. കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ നിറഞ്ഞ ചിരിയോടെ ആണ് അമ്മ വന്നത്. അപ്പോൾ തന്നെ ഞാൻ ഫിക്സ് ചെയ്തു ഇതുമതി എന്ന്. മുപ്പതുകൊല്ലം മുൻപത്തെ കഥയാണിത്. ബേബി എന്നായിരുന്നു എല്ലാവരും അവരെ വിളിച്ചിരുന്നത്. 88 ആം വയസിലും എന്തുകൊണ്ട് ബേബി എന്ന് വിളിക്കുന്നു എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് കുഞ്ഞായിരുന്നപ്പോൾ ഞാൻ ഒരു ബൊമ്മക്കുട്ടിയെ പോലെ ആയിരുന്നു അപ്പോൾ തുടങ്ങിയ വിളി ആണെന്ന് ആയിരുന്നു. അവർ താമസിക്കുന്ന വീട് നിറയെ പാവകൾ നിരത്തി വച്ചിട്ടുണ്ട്. എന്തും ചെയ്യാനുള്ള ആത്മവിശ്വാസം ഉള്ള ആളായിരുന്നു. 35 ആം വയസിൽ ഒരു ആക്‌സിഡന്റിൽ ആണ് മുൻനിരയിലെ പല്ലു മുഴുവൻ നഷ്ടപ്പെട്ടത്. നമ്മൾ ഒക്കെ ആയിരുന്നെങ്കിൽ ആരെയും കാണിക്കാതെ രഹസ്യമായി പോയി പല്ലൊക്കെ വച്ച ശേഷമേ ആശുപത്രിയിൽ നിന്നും വരുമായിരുന്നുള്ളു.


Find Out More:

Related Articles: