40 കോടിയുടെ ആസ്തി; സൂപ്പർ നായികയെ പ്രേമിച്ചു കെട്ടി, മക്കളുടെ പ്രണയത്തിന് കൂട്ടുനിന്ന അച്ഛൻ! ഷോർട്ട് മൂവീസ് വരാൻ തുടങ്ങിയ കാലം മുതൽ ഇങ്ങോട്ട് ഒരുപാട് സാധ്യതകളാണ് സിനിമാ മോഹികൾക്കായി തുറന്നു വന്നത്. ടിക്കോ ടോക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഷോർട്ട് വീഡിയോസിലൂടെ പലരും അഭിനയത്തിന്റെ വലിയ ലോകത്തേക്ക് എത്തുന്നു. എന്നാൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് വരെയും സിനിമയിലെത്താനുള്ള എളുപ്പവഴി, ഒന്നുകിൽ നാടകങ്ങളിൽ സജീവമാവുക, അല്ലെങ്കിൽ മിമിക്രിയിൽ കഴിവ് തെളിയിക്കുക എന്നത് മാത്രമായിരുന്നു. സിനിമയിൽ അഭിനയിക്കാൻ മോഹിച്ചാൽ, ഇന്ന് അവിടേക്ക് എത്തപ്പെടാൻ പല മാർഗ്ഗങ്ങളുമുണ്ട്. പദ്മരാജന്റെ അപരൻ എന്ന സിനിമയിലൂടെ സ്വപ്‌നതുല്യമായ തുടക്കമാണ് ജയറാമിന് ലഭിച്ചത്. ആദ്യ ചിത്രവും രണ്ടാമത്തെ ചിത്രവും (മൂന്നാം പക്കം) പദ്മരാജനൊപ്പം തന്നെ. പിന്നെ കമൽ, സത്യൻ അന്തിക്കാട്, വിജി തമ്പി, ലോഹിതദാസ്, സുരേഷ് ഉണ്ണിത്താൻ എന്നിങ്ങനെ അന്നത്തെ സൂപ്പർ സംവിധായകർക്കൊപ്പമൊക്കെ ജയറാം പ്രവൃത്തിച്ചു. പടിപടിയായി കരിയറിൽ ഉയർച്ചകൾ കീഴടക്കി.
ജയറാമിനെ ഒരു ജനകീയ നായകനാക്കിയത് രാജസേനൻ ചിത്രങ്ങളാണ് എന്ന വസ്തുത മാറ്റി നിർത്താൻ കഴിയില്ല.
അങ്ങനെ മിമിക്രിയുടെയും നാടകത്തിന്റെയും ലോകത്ത് നിന്ന് വന്നവരാണ് പിന്നീട് മലയാള സിനിമയിൽ സജീവമായത്. മിമിക്രിയിൽ നിന്ന് വന്ന് രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ മുൻനിരയിലാണ് ജയറാമിന്റെ പേര്. ഇന്ന് കുടുംബ പ്രേക്ഷകരുടെ നായകൻ ജയറാമിന്റെ ജന്മദിനമാണ്. പെരുമ്പാവൂര് കാരനായ ജയറാം മധുവിനെയും പ്രേം നസീറിനെയും എല്ലാം അനുകരിച്ചുകൊണ്ട് ജനശ്രദ്ധ നേടി. ജനശ്രദ്ധ മാത്രമല്ല, സംവിധായകന്റെ ശ്രദ്ധയും. അതുവഴി സിനിമയിൽ എത്തി. കുടുംബ ചിത്രങ്ങളിലെ നായകൻ എന്ന് മാത്രമല്ല, പെർഫക്ട് ഒരു ഫാമിലി മാനാണ് ജയറാം. പാർവ്വതി - ജയറാം - കണ്ണൻ - ചക്കി എന്നിവരടങ്ങുന്ന കുടുംബത്തെ ഇഷ്ടത്തോടെയും തെല്ലൊരു അസൂയയോടെയുമാണ് ജനങ്ങൾ നോക്കി കാണുന്നത്.
തങ്ങൾ പ്രണയിച്ചു വിവാഹം ചെയ്തതുകൊണ്ട് മാത്രമല്ല, മക്കളുടെ പ്രണയത്തിനും പൂർണ സപ്പോർട്ടായിരുന്നു പാർവ്വതിയും ജയറാമും. കഴിഞ്ഞ മാസം മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, കഴിഞ്ഞ ദിവസം മകൾ ചക്കിയുടെയും. വെറുമൊരു മിമിക്രിക്കാരനിൽ നിന്ന് സൂപ്പർ താര നിരയിലേക്ക് വളരുക എന്നത് നിസ്സാരമല്ല. മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി ജയറാം എന്ന് പറഞ്ഞിരുന്ന ഒരു കാലം മലയാളത്തിലുണ്ടായിരുന്നു. ഇപ്പോൾ ജയറാമിനെ കുറിച്ച് സംസാരിക്കുമ്പോൾ തെന്നിന്ത്യൻ താരങ്ങളായ പ്രഭാസും കാർത്തിയുമൊക്കെ പറഞ്ഞത്, ജയറാം എന്ന നടന്റെ വളർച്ച എത്രത്തോളമാണെന്ന് കാണിച്ചു തരുന്നു. ഉലകനായകൻ കമൽ ഹാസറെ ഉറ്റ സുഹൃത്താണ് എന്നതും ജയറാമിന്റെ നേട്ടങ്ങളിലൊന്നായാണ് അടയാളപ്പെടുത്തുന്നത്.
മിമിക്രിയുടെയും നാടകത്തിന്റെയും ലോകത്ത് നിന്ന് വന്നവരാണ് പിന്നീട് മലയാള സിനിമയിൽ സജീവമായത്. മിമിക്രിയിൽ നിന്ന് വന്ന് രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ മുൻനിരയിലാണ് ജയറാമിന്റെ പേര്. ഇന്ന് കുടുംബ പ്രേക്ഷകരുടെ നായകൻ ജയറാമിന്റെ ജന്മദിനമാണ്. പെരുമ്പാവൂര് കാരനായ ജയറാം മധുവിനെയും പ്രേം നസീറിനെയും എല്ലാം അനുകരിച്ചുകൊണ്ട് ജനശ്രദ്ധ നേടി. ജനശ്രദ്ധ മാത്രമല്ല, സംവിധായകന്റെ ശ്രദ്ധയും. അതുവഴി സിനിമയിൽ എത്തി. കുടുംബ ചിത്രങ്ങളിലെ നായകൻ എന്ന് മാത്രമല്ല, പെർഫക്ട് ഒരു ഫാമിലി മാനാണ് ജയറാം. പാർവ്വതി - ജയറാം - കണ്ണൻ - ചക്കി എന്നിവരടങ്ങുന്ന കുടുംബത്തെ ഇഷ്ടത്തോടെയും തെല്ലൊരു അസൂയയോടെയുമാണ് ജനങ്ങൾ നോക്കി കാണുന്നത്. തങ്ങൾ പ്രണയിച്ചു വിവാഹം ചെയ്തതുകൊണ്ട് മാത്രമല്ല, മക്കളുടെ പ്രണയത്തിനും പൂർണ സപ്പോർട്ടായിരുന്നു പാർവ്വതിയും ജയറാമും. കഴിഞ്ഞ മാസം മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, കഴിഞ്ഞ ദിവസം മകൾ ചക്കിയുടെയും.