ട്രാൻസ്‌ഫർമേഷന് പിന്നിൽ; മഹിമയുടെ വിശേഷങ്ങൾ! ചെറുപ്പത്തിൽ കുട്ടികൾ ഓടിച്ചാടി കളിക്കുമ്പോൾ താൻ ചെയ്യില്ലായിരുന്നു, കാരണം വീണ് എന്തെങ്കിലും മുറിവ് പറ്റിയാൽ സിനിമയിൽ തനിക്ക് കേറാൻ ആകില്ലെന്നായിരുന്നു ചിന്ത. അമ്മ ടീച്ചർ ആണ്, അച്ഛൻ എൻജിനീയർ അതുകൊണ്ടുതന്നെ വിദ്യാഭ്യാസം മസ്റ്റ് ആയിരുന്നുവെന്നും മഹിമ കൂട്ടിച്ചേർത്തു. സിനിമ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നുവെന്ന് നടി മഹിമ നമ്പ്യാർ. സ്ക്കൂളിൽ പഠിക്കുന്ന കാലഘട്ടം മുതലേ തുടങ്ങിയ ആഗ്രഹം. ആദ്യ സിനിമ കാര്യസ്ഥൻ ആയിരുന്നു, മഹിമ എന്ന പേര് മലയാളികൾ തിരിച്ചറിയാൻ ഏകദേശം പതിനൊന്ന് വര്ഷം എടുത്തു. ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ഈ നിലയിൽ എത്താൻ മഹിമ പറഞ്ഞു.
കാര്യസ്ഥനിൽ അഭിനയിക്കുന്നത് പത്താം ക്ലാസ് കഴിഞ്ഞസമയത്താണ്. എബിസിഡി അറിയാത്ത സമയത്താണ് അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് തമിഴിൽ ആയിരുന്നു അടുത്ത സിനിമ. ആദ്യ സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ പിന്നെ എത്തിയതെല്ലാം അത്തരം ലുക്കിലുള്ള ചിത്രങ്ങൾ ആയിരുന്നു. ജയ് ഗണേഷിന്റെ ഷൂട്ടിങ് വേളയിൽ എന്റെ ഫാൻ ആണ്, എനിക്ക് മെഹിമയെ ഇഷ്ടം ആണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് മഹിമ. നീ എന്തിനാ അത് കേട്ടപ്പോൾ ഇത്രയും എക്സ്പ്രെഷൻ ഇട്ടതെന്നും അദ്ദേഹത്തെ ഫോൺ ചെയ്തു ഇക്കാര്യം ആളുകൾ ചോദിച്ചിരുന്നുവെന്നും മൈൽ സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ മഹിമ നമ്പ്യാർ പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല, ഓഡിഷൻ കണ്ടിട്ടാകും. മുൻപ് ഒരു സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്- മഹിമ പറയുന്നു.
ഇങ്ങനെ നടന്നാൽ പോരാ ബോഡി വെയിറ്റ് ഒക്കെ നിയന്ത്രിക്കണം എന്ന് ചിന്തിച്ചത് കോവിഡ് സമയത്തായിരുന്നു. എന്തൊക്കെ വിഷയങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതും തിരുത്തിയതും അവിടെ നിന്നുമാണ്. പെർഫോമൻസിൽ മാത്രം ശ്രദ്ധിച്ചാൽ മതി എന്ന നിലയിൽ നിന്നും ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചെന്നും മഹിമ. ലുക്ക് ടെസ്റ്റ് വന്നപ്പോൾ തന്നെ ആർടിഎക്സ് ലുക്ക് തനിക്ക് അറിയാമായിരുന്നു. ഇത്രയും വിജയം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ലെന്നും മഹിമ പറഞ്ഞു. കാസഗോഡ്ടുനിന്നും സിനിമയിലേക്ക് എത്തിയ ആളാണ് ഞാൻ. അവിടെ ഉള്ള ആളുകൾ ഒന്നും ഫാഷൻ സെൻസ് ഉള്ള ആളുകൾ അല്ല. പയ്യെ പയ്യെ ആണ് താൻ അതൊക്കെ പഠിച്ചതെന്നും മഹിമ പറഞ്ഞു. പ്രായം എന്ന ഫാക്ടറിനെക്കാളും സെല്ഫ് ചേഞ്ച് ആയിരുന്നു തന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയതെന്നും മഹിമ പറയുന്നു. ഇപ്പോൾ എനിക്ക് അറിയാം എന്ത് ചെയ്യരുത് എന്ന് ചെയ്യാണം എന്ന് അതുതന്നെ ആകാം തന്റെ ട്രാൻസ്ഫോർമേഷന് പിന്നിലെന്നും മഹിമ.
ആദ്യ സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ പിന്നെ എത്തിയതെല്ലാം അത്തരം ലുക്കിലുള്ള ചിത്രങ്ങൾ ആയിരുന്നു. ജയ് ഗണേഷിന്റെ ഷൂട്ടിങ് വേളയിൽ എന്റെ ഫാൻ ആണ്, എനിക്ക് മെഹിമയെ ഇഷ്ടം ആണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്ന് മഹിമ. നീ എന്തിനാ അത് കേട്ടപ്പോൾ ഇത്രയും എക്സ്പ്രെഷൻ ഇട്ടതെന്നും അദ്ദേഹത്തെ ഫോൺ ചെയ്തു ഇക്കാര്യം ആളുകൾ ചോദിച്ചിരുന്നുവെന്നും മൈൽ സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ മഹിമ നമ്പ്യാർ പറയുന്നു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല, ഓഡിഷൻ കണ്ടിട്ടാകും. മുൻപ് ഒരു സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്- മഹിമ പറയുന്നു. ഇങ്ങനെ നടന്നാൽ പോരാ ബോഡി വെയിറ്റ് ഒക്കെ നിയന്ത്രിക്കണം എന്ന് ചിന്തിച്ചത് കോവിഡ് സമയത്തായിരുന്നു. എന്തൊക്കെ വിഷയങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതും തിരുത്തിയതും അവിടെ നിന്നുമാണ്.