ഇന്നലെ മുതൽ സോഷ്യൽ മീഡിയ തിരഞ്ഞ ആ മുഖം', മലൈക്കോട്ടൈ വാലിബനിലെ ആ ഗാന രംഗത്ത് വരുന്ന കൊൽക്കത്ത സുന്ദരി!

Divya John
 ഇന്നലെ മുതൽ സോഷ്യൽ മീഡിയ തിരഞ്ഞ ആ മുഖം', മലൈക്കോട്ടൈ വാലിബനിലെ ആ ഗാന രംഗത്ത് വരുന്ന കൊൽക്കത്ത സുന്ദരി! ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെയാണ് ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നത്. പുന്നാര കാട്ടിലെ പൂവനത്തിൽ എന്ന് തുടങ്ങുന്ന ഗാനം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഇടം പിടിച്ചത്. ഗാനം പുറത്തുവന്നത് മുതൽ ആരാധകരുടെ മുഴുവൻ ശ്രദ്ധ ആ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന നായിക ആരാണ് എന്നുള്ളത് ആയിരുന്നു. ഗൂഗിളും യൂട്യൂബിലുമായി നിരവധി ആളുകളാണ് ഈ ഗാന രംഗത്തിൽ വരുന്ന നായികയെ തിരയുന്നത്. ബംഗാളി നടിയും മോഡലുമായ കഥ നന്ദി ആണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപെടുന്നയാൾ.



 ലിജോ ജോസ് പെല്ലിശേരി - മോഹൻലാൽ ചിത്രം മലൈകോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൊൽക്കത്തക്കാരിയാണ് കഥ നന്ദി. ഷോർട്ട് ഫിലിമുകളിലും സീരിസുകളിലുമെല്ലാം അഭിനയിച്ചിട്ടുള്ള കത മോഡലിംഗ് രംഗത്തും മിന്നും താരമാണ്. പിസാച് കഹിനി: ദ് സ്റ്റോറി ഓഫ് വാംപയർ എന്ന് ഷോർട്ട് ഫിലിമിലെ അഭിനയത്തിലൂടെയും കഥ നന്ദി മുൻപ് ശ്രദ്ധ നേടിയിട്ടുണ്ട്. തലൈക്കൂത്തൽ (thalaikoothal) എന്ന ചിത്രമാണ് കഥ നന്ദിയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. തമിഴിലെ താരത്തിന്റെ ആദ്യ ചിത്രം കൂടിയാണ് തലൈക്കൂത്തൽ. 2020 ലാണ് കഥ നന്ദി അഭിനയരംഗത്തേക്ക് കടക്കുന്നത്. 


താരത്തിന്റെ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.മലൈകോട്ടൈ വാലിബൻ ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ് തോന്നുന്നത് എന്നും അങ്കമാലി ഡയറീസ് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകിയാണ് താൻ എന്നും കഥ നന്ദി പറഞ്ഞിട്ടുണ്ട്. ഒരുപാട് ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും മലൈകോട്ടൈ വാലിബനിലുണ്ട് എന്ന സൂചന കഥ മുൻപ് നൽകിയിരുന്നു. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്നലെയാണ് ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നത്. പുന്നാര കാട്ടിലെ പൂവനത്തിൽ എന്ന് തുടങ്ങുന്ന ഗാനം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഇടം പിടിച്ചത്. ഗാനം പുറത്തുവന്നത് മുതൽ ആരാധകരുടെ മുഴുവൻ ശ്രദ്ധ ആ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്ന നായിക ആരാണ് എന്നുള്ളത് ആയിരുന്നു. ഗൂഗിളും യൂട്യൂബിലുമായി നിരവധി ആളുകളാണ് ഈ ഗാന രംഗത്തിൽ വരുന്ന നായികയെ തിരയുന്നത്.

Find Out More:

Related Articles: